മോഹൻലാലിന്റെ ദേവാസുരം മുത്തച്ഛന്റെ കഥ, അവരുടെ പ്രണയം കാണാൻ കഴിഞ്ഞു, വെളിപ്പെടുത്തി നിരഞ്ജന അനൂപ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിരഞ്ജന അനൂപ്. വീട്ടിലെ കുട്ടിയായിട്ടാണ് നിര‍ഞ്ജനയെ പ്രേക്ഷകർ കാണുന്നത്. കുറുമ്പും കുസൃതിയുമായി നിരഞ്ജന പ്രേക്ഷരുടെ ഹൃദയത്തിലാണ് ഇടം പിടിച്ചത്. ചെറുതും വലുതുമായ പല ചിത്രങ്ങളിലും നിരഞ്ജന അഭിനയിച്ചിട്ടുണ്ടങ്കിലും ബിടെക്, ഇര എന്നി ചിത്രങ്ങളാണ് തരത്തിന് കരിയറിൽ മികച്ച ബ്രേക്ക് നൽകിയത്. രഞ്ജിത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന സിനിമയിൽ എത്തിയത്. പിന്നീട് പുത്തൻ പണത്തിലും അഭിനയിച്ചിരുന്നു. എന്നാൽ ഇതിലൊന്നും നടിയ്ക്ക് തിളങ്ങാനായില്ല,

മു​ല്ല​ശേ​രി​ ​ത​റ​വാ​ട്ടി​ലെ​ ​ഇ​ള​മു​റ​ക്കാ​രി​യാ​യ​ ​നി​ര​ഞ്ജ​ന​ ​അ​നൂ​പ് ​ സിനിമയിലെ വേഷം ചോദിച്ച് വാങ്ങിയതാണെന്നാണ് നിരഞ്ജന പറയുന്നത്. കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.അഭിനയമോഹം ആദ്യമായി പറഞ്ഞത് ര‌ഞ്ജിത് മാമയോടാണ്. മൂപ്പര് ആദ്യമെന്നും പറഞ്ഞില്ല. എന്റെ ആഗ്രഹം സീരിയസ് ആണെന്ന് അറിഞ്ഞപ്പോൾ വീട്ടിൽ പ്രശ്നമായി. പ​​​​​​​ഠി​​​​​​​ക്കു​​​​​​​ന്ന​​​​​​​ ​​​​​​​സ​​​​​​​മ​​​​​​​യ​​​​​​​ത്ത് ​​​​​​​എ​​​​​​​ന്ത് ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യെ​​​​​​​ന്ന് ​​​​​​​ചോ​​​​​​​ദ്യം​​​​​​​ ​​​​​​​വ​​​​​​​ന്നു. ഞാൻ വിടാതെ പിന്നാലെ നടന്ന് കെഞ്ചിയിട്ടാണ് ലോഹത്തിൽ അഭിനയിപ്പിച്ചത്.

ദേവാസുരം  മുത്തച്ഛന്റെ  കഥ

ദേവാസുരം മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കഥയാണ്. ചിത്രം റിലീസായി ആറ് വർഷം കഴിഞ്ഞാണ് ഞാൻ ജനിക്കുന്നത്. പിന്നെയും ഒരു ആറ് വർഷം കഴിഞ്ഞാണ് ഞാൻ ആ ചിത്രം കാണുന്നത്. ആദ്യം മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കഥയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. പിന്നീടാണ് മം​​​​​​​ഗ​​​​​​​ല​​​​​​​ശേ​​​​​​​രി​​​​​​​ ​​​​​​​നീ​​​​​​​ല​​​​​​​ക​​​​​​​ണ്‌​ഠ​​​​​​​ന്റെ​​​​​​​യും​​​​​​​ ​​​​​​​ഭാ​​​​​​​നു​​​​​​​മ​​​​​​​തി​​​​​​​യു​​​​​​​ടെ​​​​​​​യും​​​​​​​ ​​​​​​​രൂ​​​​​​​പ​​​​​​​ ​​​​​​​ഭാ​​​​​​​വം​​​​​​​ ​​​​​​​മു​​​​​​​ത്ത​​​​​​​ച്‌​ഛ​​​​​​​നും​​​​​​​ ​​​​​​​മു​​​​​​​ത്ത​​​​​​​ശ്ശി​​​​​​​യു​​​​​​​മാ​​​​​​​ണെ​​​​​​​ന്ന് അറിയുന്നത്. അവരുടെ പ്രണയം നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും സിനിമയിലൂടെ കാണാൻ കഴിഞ്ഞത് ഭാഗ്യാമായിട്ടാണ് കാണുന്നത്. എനിയ്ക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് മുത്തച്ഛൻ മരിക്കുന്നത്. അദ്ദേഹത്തെ കുറിച്ച് ഒരു നേരിയ ഓർമ മാത്രമേടയുള്ളൂ.

 അമ്മയുടെ പ്രിയപ്പെട്ട  സഹോദരന്മാർ

ചെറുപ്പം മുതൽ എന്നെ രഞ്ജിമാമ എവിടെ പോയാലും കൊണ്ട് പോകുമായിരുന്നു. ഷൂട്ടിംഗു ഡബ്ബിഗും അവാർഡ് ദാനചടങ്ങും ഒരുപാട് കണ്ടു. ഞാ​​​​​​​ൻ​​​​​​​ ​​​​​​​മി​​​​​​​ക്ക​​​​​​​പ്പോ​​​​​​​ഴും​​​​​​​ ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​യു​​​​​​​ടെ​​​​​​​ ​​​​​​​കൂ​​​​​​​ടെ​​​​​​​യു​​​​​​​ണ്ടാ​​​​​​​വും. എ​​​​​​​നി​​​​​​​ക്ക് ​​​​​​​സി​​​​​​​നി​​​​​​​മാ​​​​​​​ ​​​​​​​മോ​​​​​​​ഹ​​​​​​​മേ​​​​​​​യു​​​​​​​ണ്ടാ​​​​​​​കി​​​​​​​ല്ലെ​​​​​​​ന്ന് ​​​​​​​പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ച്ചാ​​​​​​​ണ് ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​ ​​​​​​​എ​​​​​​​ല്ലാ​​​​​​​യി​​​​​​​ട​​​​​​​ത്തും​​​​​​​ ​​​​​​​കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​യ​​​​​​​ത്. എന്നാൽ എപ്പോഴൊ എന്റെ മനസ്സിൽ സിനിമ കയറി കൂടുകയായിരുന്നു. രഞ്ജിമാമയും ജയരാജ് (സംവിധായകൻ) മാമയും അമ്മയ്ക്ക് സഹോദര തുല്യരാണ്. ഏ​​​​​​​റെ​​​​​​​ ​​​​​​​ആ​​​​​​​ഴ​​​​​​​മു​​​​​​​ള്ള​​​​​​​ ​​​​​​​അ​​​​​​​വ​​​​​​​രു​​​​​​​ടെ​​​​​​​ ​​​​​​​സ​​​​​​​ഹോ​​​​​​​ദ​​​​​​​ര​​​​​​​ ​​​​​​​സ്നേ​​​​​​​ഹ​​​​​​​ ​​​​​​​ബ​​​​​​​ന്ധം​​​​​​​ ​​​​​​​ക​​​​​​​ണ്ട് ​​​​​​​ഞാ​​​​​​​ൻ​​​​​​​ ​​​​​​​നോ​​​​​​​ക്കി​​​​​​​നി​​​​​​​ന്നി​​​​​​​ട്ടു​​​​​​​ണ്ട്, വീട്ടിൽ പുതിയ വിഭവം ഉണ്ടാക്കിയാൽ അതിലൊരു വിഹിതം അവർക്ക് രണ്ട് പേർക്കും ഉള്ളതാണ്. ​അ​​​​​​​വ​​​​​​​രു​​​​​​​കൂ​​​​​​​ടി​​​​​​​ ​​​​​​​പ​​​​​​​ങ്കു​​​​​​​ച്ചേ​​​​​​​രു​​​​​​​ന്ന​​​​​​​താ​​​​​​​ണ് ​​​​​​​മു​​​​​​​ല്ല​​​​​​​ശേ​​​​​​​രി​​​​​​​യി​​​​​​​ലെ​​​​​​​ ​​​​​​​എ​​​​​​​ല്ലാ​​​​​​​ ​​​​​​​ആ​​​​​​​ഘോ​​​​​​​ഷ​​​​​​​വും

  സിനിമയോടുളള  സ്നേഹം

കുട്ടിക്കാലം മുതൽ രേവതി അമ്മായിയെ കാണുന്നതാണ്. അമ്മായിയുടെ കൂടെ പുറത്ത് പോകുമ്പോൾ ആളുകൾ വന്ന് സംസാരിക്കുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യാറുണ്ടായിരുന്നു. വീട്ടിൽ വന്ന് പറയുമ്പോൾ അമ്മ പറയും രേവതി സെലിബ്രിറ്റിയല്ലേ എന്ന്.എ​​​​​​​നി​​​​​​​ക്കും​​​​​​​ ​​​​​​​അ​​​​​​​തു​​​​​​​പോ​​​​​​​ലെ​​​​​​​യാ​​​​​​​ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് ​​​​​​​ആ​​​​​​​ഗ്ര​​​​​​​ഹി​​​​​​​ച്ചു. അങ്ങനെയാണ് സിനിമയോട് ഇഷ്ടം തോന്നിയത്. ലോഹം കഴിഞ്ഞപ്പോൾ എല്ലാവരും തിരിച്ചറിയുമെന്ന് തോന്നി, എന്നാൽ പ്രതീക്ഷിച്ചത് സംഭവിച്ചില്ല. പു​​​​​​​റ​​​​​​​ത്തു​​​​​​​ ​​​​​​​പോ​​​​​​​കു​​​​​​​മ്പോ​​​​​​​ൾ​​​​​​​ ​​​​​​​ആ​​​​​​​ളു​​​​​​​ക​​​​​​​ൾ​​​​​​​ ​​​​​​​എ​​​​​​​ന്നോ​​​​​​​ട് ​​​​​​​എ​​​​​​​ന്ത് ​​​​​​​ചെ​​​​​​​യ്യു​​​​​​​ന്നെ​​​​​​​ന്ന് ​​​​​​​ചോ​​​​​​​ദി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ​​​​​​​ ​​​​​​​ഞാ​​​​​​​ൻ​​​​​​​ ​​​​​​​പ​​​​​​​റ​​​​​​​യും​​​​​​​ ​​​​​​​-​​​​​​​ ​​​​​​​പ​​​​​​​ഠി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്,​​​​​​​ ​​​​​​​ഡാ​​​​​​​ൻ​​​​​​​സ് ​​​​​​​ചെ​​​​​​​യ്യു​​​​​​​ന്നു​​​​​​​ണ്ട്,​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ല​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്കു​​​​​​​ന്നു​​​​​​​മു​​​​​​​ണ്ടെ​​​​​​​ന്നൊ​​​​​​​ക്കെ. അപ്പോ സിനിമയുടെ പേര് പറയും. അടുത്ത ചേദ്യം കഥാപാത്രത്തെ കുറിച്ചാകും. പിന്നീട് കഥ മുഴുവനും പറയേണ്ടി വരും.,

 സെന്റ് തെരേസാസിലെ നായിക

സ്വപ്നങ്ങൾ ഒരുപാട് ഉണ്ട്. സിനിമയിൽ മികച്ച കഥാപാത്രം ചെയ്യണം എന്നാണ് ആഗ്രഹം. തനിയ്ക്ക് അഭിനയിക്കാൻ എന്തെങ്കിലും ഉണ്ടാകണം. ​​​​​​​നാ​​​​​​​യി​​​​​​​ക​​​​​​​ ​​​​​​​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​ത്തി​​​​​​​നും​​​​​​​ ​​​​​​​കാ​​​​​​​ര​​​​​​​ക്‌​ട​​​​​​​ർ​​​​​​​ ​​​​​​​വേ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും​​​​​​​ ​​​​​​​ഇ​​​​​​​പ്പോ​​​​​​​ൾ​​​​​​​ ​​​​​​​അ​​​​​​​തി​​​​​​​ന്റേ​​​​​​​താ​​​​​​​യ​​​​​​​ ​​​​​​​പ്രാ​​​​​​​ധാ​​​​​​​ന്യ​​​​​​​മു​​​​​​​ണ്ട്. അത് രണ്ടും എനിക്ക് ഇഷ്ടമാണ്. രണ്ടും കൂടി ചെയ്യുമ്പോഴാണ് സുഖം. നേരത്തെ സിനിമകൾ വരുമ്പോൾ രഞ്ജിമാമയോട് ചോദിക്കുമായിരുന്നു. ​​​​​​​ഗുഢാ​​​​​​​ലോ​​​​​​​ച​​​​​​​ന​​​​​​​ ​​​​​​​മു​​​​​​​ത​​​​​​​ൽ​​​​​​​ ​​​​​​​എ​​​​​​​ന്റെ​​​​​​​ ​​​​​​​ഇ​​​​​​​ഷ്‌​ട​​​​​​​ത്തി​​​​​​​ന് ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​ ​​​​​​​തി​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ​​​​​​​ ​​​​​​​തു​​​​​​​ട​​​​​​​ങ്ങി. എ​​​​​​​റ​​​​​​​ണാ​​​​​​​കു​​​​​​​ളം​​​​​​​ ​​​​​​​സെ​​​​​​​ന്റ് ​​​​​​​തെ​​​​​​​രേ​​​​​​​സാ​​​​​​​സ് ​​​​​​​കോ​​​​​​​ളേ​​​​​​​ജി​​​​​​​ൽ​​​​​​​ ​​​​​​​ഇം​​​​​​​ഗ്ളീ​​​​​​​ഷ് ​​​​​​​ ലി​​​​​​​റ്റ​​​​​​​റേ​​​​​​​ച്ച​​​​​​​ർ​​​​​​​ ​​​​​​​ആ​​​​​​​ൻ​​​​​​​ഡ് ​​​​​​​ക​​​​​​​മ്മ്യൂ​​​​​​​ണി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ​​​​​​​ ​​​​​​​വി​​​​​​​ദ്യാ​​​​​​​‌​​​​​​​ർ​​​​​​​ത്ഥി​​​​​​​നി​​​​​​​യാ​​​​​​​ണ് ​​​​​​​ഞാ​ൻ. മലയാള സിനിമയിൽ ഒരുപാട് നായികമാരെ നൽകിയ ക്യാമ്പസാണത്.എ​​​​​​​ല്ലാ​​​​​​​ ​​​​​​​ബാ​​​​​​​ച്ചി​​​​​​​ലും​​​​​​​ ​​​​​​​ഓ​​​​​​​രോ​​​​​​​ ​​​​​​​നാ​​​​​​​യി​​​​​​​ക​​​​​​​മാ​​​​​​​ർ​​​​​​​ ​​​​​​​വീ​​​​​​​തം​​​​​​​.​​​​​​​ അ​​​​​​​സി​​​​​​​നും​​​​​​​ ​​​​​​​അ​​​​​​​മ​​​​​​​ല​​​​​​​പോ​​​​​​​ളും​​​​​​​ ​​​​സം​​വൃ​​​​​​​ത​​​​​​​ ​​​​​​​സു​​​​​​​നി​​​​​​​ലും​​​​​​​ ​​​​​​​സെ​ന്റ് ​തെ​​​​​​​രേ​​​​​​​സാ​​​​​​​സ് ​​​​​​​ ​നാ​​​​​​​യി​​​​​​​ക​​​​​​​മാ​​​​​​​രാ​​​​​​​ണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X