'ഒരാൾ അച്ഛനെപ്പോലെ മറ്റെയാൾ അമ്മയെപ്പോലെ'; പ്രണയത്തിന് നിറവും പ്രായവും പ്രശ്നമല്ല ജീവിക്കുന്ന ഉദാഹരണം ദേവയാനി!

തമിഴകത്ത് വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച പ്രണയമായിരുന്നു നടി ദേവയാനിയുടേത്. സംവിധായകൻ രാജകുമാരനെയാണ് ദേവയാനി വിവാ​ഹം ചെയ്തത്. തെന്നിന്ത്യയിൽ നായികയായി കത്തി നിൽക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ദേവയാനി വിവാഹിതയായി എന്ന വാർത്ത കാട്ടുതീ പോലെ പടർന്നത്. ദേവയാനിയെ വിവാഹം ചെയ്യുമ്പോൾ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമെ രാജകുമാരൻ സംവിധാനം ചെയ്തിരുന്നുള്ളു.

മാത്രമല്ല ആ ബന്ധത്തോട് ദേവയാനിയുടെ അമ്മയ്ക്കും മറ്റ് അം​ഗങ്ങൾക്കും കടുത്ത എതിർപ്പുമായിരുന്നു. ദേവയാനിയെ എപ്പോഴും അടുത്ത വീട്ടിലെ പെൺകുട്ടി ഇമേജിലാണ് ആരാധകർ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ പലർക്കും ദേവയാനി പ്രണയിച്ച് വിവാഹം ചെയ്തുവെന്ന വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല. 2001ലായിരുന്നു ഇരുവരുടെയും വിവാഹം.

Devayani

രാജകുമാരന്റെ രൂപവും ദേവയാനിയുടെ പ്രണയത്തെ ബന്ധുക്കൾ തടയാൻ മറ്റൊരു കാരണമായി. എന്നാൽ ഇരുപത്തിമൂന്ന് വർഷങ്ങൾക്കിപ്പുറം ഏറ്റവും സന്തോഷകരമായ കുടുംബജീവിതമാണ് ദേവയാനി രണ്ട് പെൺമക്കൾക്കും ഭർത്താവിനും ഒപ്പം നയിക്കുന്നത്. ഇപ്പോഴും ദേവയാനി സിനിമയിലും സീരിയലിലുമെല്ലാമായി അഭിനയത്തിൽ സജീവമാണ്.

പ്രിയങ്ക, ഇനിയ എന്നിങ്ങനെയാണ് ദേവയാനിയുടെ മക്കളുടെ പേരുകൾ. രണ്ടുപേരും പാട്ടിലും നൃത്തത്തിലും അഭിനയത്തിലുമെല്ലാം കഴിവുള്ളവരുമാണ്. തന്റെ പെൺമക്കൾ സിനിമയിലേക്ക് വന്നാൽ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കാൻ പോകുന്ന വ്യക്തി താനായിരിക്കുമെന്നാണ് ദേവയാനി ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞത്.

ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ കുടുംബസമേതമാണ് ദേവയാനി എത്തിയത്. പൊങ്കൽ ആശംസകൾ നേർന്നുകൊണ്ടാണ് ദേവയാനിയും രാജകുമാരനും രണ്ട് പെൺമക്കളും വിശേഷങ്ങൾ പങ്കിട്ട് തുടങ്ങിയത്. ആദ്യമായാണ് കുടുംബസമേതം ദേവയാനി ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെടുന്നത്. 'വളരെ സന്തോഷത്തോടെ മുന്നോട്ട് പോകുന്നു.'

'ഞങ്ങൾ രണ്ടുപേരും ഏറ്റവും കൂടുതൽ സമയം കണ്ടെത്തുന്നത് മക്കൾക്കൊപ്പമുണ്ടാകാൻ വേണ്ടിയാണ്. കുട്ടിക്കാലം മുതൽ ഞാൻ ഷൂട്ടിന് പോവുമ്പോഴുള്ള സാഹചര്യത്തോട് മക്കൾ യുസ്ഡാണ്. അവർക്കത് ചെറുപ്പം മുതൽ അറിയാം. രണ്ട് മക്കളും ഇന്റിപെന്റന്റായി ജീവിക്കാൻ പഠിച്ചു.'

Devayani

'അതുകൊണ്ട് തന്നെ വലിയ പ്രശ്നങ്ങളുണ്ടാകാറില്ലെന്നാണ്', ദേവയാനി പറഞ്ഞത്. അച്ഛന്റെയും അമ്മയുടെയും ഹാർഡ് വർക്ക് ഒരുപാട് അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ഫാമിലിയും വർക്കും ഒരുപോലെ രണ്ടുപേരും ബാലൻസ് ചെയ്ത് കൊണ്ടുപോകുന്നത് എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും മക്കളായ ഇനിയയും പ്രിയങ്കയും പറയുന്നു.

മക്കൾ അഭിനയമോ​ഹം പ്രക‍ടിപ്പിച്ചാലുള്ള മറുപടി എന്തായിരിക്കുമെന്ന ചോദ്യത്തിന് ദേവയാനി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'എനിക്ക് അതിൽ അതിയായ സന്തോഷമുണ്ട്. കാരണം നല്ലൊരു ഫീൽഡാണ് സിനിമ. ഞാൻ സിനിമയിലൂടെ വന്ന് സിനിമയിൽ വളർന്നയാളാണ്. എനിക്കുള്ളതെല്ലാം സിനിമയാണ് തന്നത്. എന്റെ അമ്മയ്ക്കും സിനിമ ഫീൽഡിനോട് വലിയ താൽപര്യമാണ്.'

'അതുപോലെ തന്നെ ദൈവത്തിനോട് വളരെ അടുത്ത് നിൽക്കുന്നവരാണ് കലാകാരന്മാരെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എവിടെപോയാലും കലാകാരന്മാർക്ക് ലഭിക്കുന്ന സ്നേഹം മറ്റേതെങ്കിലും ജോലി ചെയ്താൽ ലഭിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ മക്കൾ സിനിമയിലേക്ക് വന്നാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാകും', എന്നാണ് ദേവയാനി പറഞ്ഞത്. മകൾ പ്രിയങ്ക കടുത്ത ഷാരൂഖ് ഖാൻ ഫാനാണെന്നും കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കണമെങ്കിൽ പോലും ഷാരൂഖ് സിനിമകൾ വെക്കണമായിരുന്നുവെന്നും രാജകുമാരനും ദേവയാനിയും പറയുന്നു.

രണ്ടാമത്തെ മകൾ ഇനിയ സംവിധാനം തുടങ്ങി ആലപനത്തിൽ വരെ കഴിവുള്ള സകലകലാവല്ലഭയാണ്. എആർ റഹ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ഇനിയ സം​ഗീതം അഭ്യസിച്ചത്. സകുടുംബം ദേവയാനിയുടെ അഭിമുഖം പ്രത്യക്ഷപ്പെട്ടതോടെ ആരാധകരും ത്രില്ലിലാണ്. മക്കളിൽ ഒരാൾ അച്ഛനെപ്പോലെ മറ്റെയാൾ അമ്മയെപ്പോലെ, പ്രണയത്തിന് നിറവും പ്രായവും പ്രശ്നമല്ലെന്ന് തെളിയിച്ച ജീവിക്കുന്ന ഉദാഹരണം ദേവയാനി എന്നിങ്ങനെ എല്ലാമാണ് വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ.

Read more about: devayani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X