'നിന്നെക്കൊണ്ട് പറ്റുമോ, ഇല്ലെങ്കിൽ ഇവിടെ നിന്നും പോകാം; അമ്മ അന്ന് ഭയന്നു; ജ്യോത്സ്യൻ പറഞ്ഞത് പോലെ നടന്നു'

മുംബൈയിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞ നടിയാണ് ദേവയാനി. തമിഴ് സംവിധായകൻ രാജകുമാരനെ വിവാഹം ചെയ്ത ദേവയാനി ചെന്നെെയിൽ കുടുംബ ജീവിതത്തിലേക്കും കടന്നു. സിനിമാ രം​ഗത്തേക്ക് കടന്ന് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ദേവയാനിയിപ്പോൾ. താൻ സിനിമാ നടിയാകുമെന്ന് ഒരു ജ്യോതിഷമറിയുന്ന ഒരാൾ പ്രവചിച്ചിരുന്നെന്ന് ദേവയാനി പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

സിനിമാ ലോകവുമായി ബന്ധമുള്ള കുടുംബമല്ലായിരുന്നു എന്റേത്. അച്ഛനുമായുള്ള കണക്ഷനിലുള്ള ഒരാൾ വീട്ടിൽ വന്നു. അദ്ദേഹത്തിന് ജ്യോതിഷം അറിയാം. എന്റെ ജാതകം നോക്കി ഞാൻ സിനിമാ രം​ഗത്തേക്ക് വരുമെന്ന് പറഞ്ഞു. അച്ഛനും അമ്മയും ഞെട്ടി. ഞാനന്ന് പ്ലസ് വണ്ണിൽ പഠിക്കുകയാണ്. കേട്ടപ്പോൾ എനിക്കും ഞെട്ടലായി. സമയം കടന്ന് പോയി. പിന്നീട് തന്നെ ഒരു സിനിമയിലേക്ക് ഓഡിഷന് വിളിച്ചെന്നും ദേവയാനി ഓർത്തു.

Devayani

സ്കൂളിൽ ഡാൻസിനും ഡ്രാമയ്ക്കുമെല്ലാം ഞാൻ ചേരുമായിരുന്നു. അതെല്ലാം അന്നേ ഇഷ്ടമാണ്. പക്ഷെ സിനിമ ഞങ്ങൾക്ക് പുതിയ കാര്യമാണ്. അതൊരു കരിയറാക്കണമെന്ന് ഞങ്ങൾ ചിന്തിച്ചതേയില്ലായിരുന്നു. അമ്മ എനിക്ക് എപ്പോഴും പിന്തുണ തന്നയാളാണ്. നിനക്ക് ഇഷ്ടമാണെങ്കിൽ സിനിമ ചെയ്യാമെന്ന് അമ്മ പറഞ്ഞു. അമ്മ തന്ന ധൈര്യത്തിൽ ഓഡിഷന് പോയി. രണ്ട് മൂന്ന് ഡയലോ​ഗ് പറയാനും ഡാൻസ് ചെയ്യാനും പറഞ്ഞു.

ഓഡിഷന് റെഡിയാകുമ്പോൾ അമ്മയ്ക്ക് ചെറിയ ഭയം തോന്നി. ഒരുപാട് പെൺകുട്ടികൾ ഓഡിഷന് വന്നിട്ടുണ്ട്. നീ ശരിക്കും ഓഡിഷൻ ചെയ്യുമോ എന്ന് അമ്മ ചോദിച്ചു. നിന്നെക്കൊണ്ട് പറ്റില്ലെങ്കിൽ പറ, നമുക്ക് ആരുമറിയാതെ ഇവിടെ നിന്നും പോകാം. നീ ശരിയായി ചെയ്തില്ലെങ്കിൽ നീ തോറ്റ് പോകുന്നത് എനിക്ക് കാണാൻ പറ്റില്ലെന്ന് അമ്മ പറഞ്ഞു.

Devayani

ആദ്യമായാണ് അമ്മയുടെ കണ്ണിൽ പേടി കാണുന്നത്. ഞാൻ പരാജയപ്പെടുന്നത് അമ്മയ്ക്ക് താങ്ങാൻ പറ്റില്ല. അമ്മ പേടിക്കേണ്ട ഞാൻ ചെയ്യാമെന്ന് മറുപടി നൽകി മേക്കപ്പ് ചെയ്തു. ഹിമാചലിലെ പെൺകുട്ടിയുടെ വേഷമാണ് എനിക്ക്. മേക്കപ്പ് ചെയ്തത് വലിയ ആർട്ടിസ്റ്റാണ്. അവർ മേക്കപ്പ് ചെയ്തവർ വലിയ ആർട്ടിസ്റ്റായിട്ടുണ്ട്. അദ്ദേഹത്തിന്റെ അനു​ഗ്രഹം എനിക്ക് കിട്ടി.

ഞാൻ ​കോസ്റ്റ്യൂമിട്ട് മുകളിലത്തെ നിലയിൽ നിന്നും പടിയിറങ്ങി വരുന്നത് കണ്ടപ്പോഴേ എല്ലാവർക്കും ഇഷ്ടമായി. നന്നായിട്ടുണ്ടെന്ന് സംവിധായകൻ അമ്മയോട് പറഞ്ഞു. അതോടെ അമ്മയ്ക്ക് ധൈര്യം വന്നു. അന്ന് എന്നിൽ വന്ന ധൈര്യം അവസാനം വരെയും അമ്മയിൽ നിന്ന് പോയില്ലെന്നും ദേവയാനി ഓർത്തു. മലയാളത്തിലും നിരവധി സിനിമകളിൽ ദേവയാനി അഭിനയിച്ചിട്ടുണ്ട്. ബാലേട്ടൻ, നരൻ തുടങ്ങിയവയാണ് ദേവയാനിയുടെ ശ്രദ്ധേയ മലയാള സിനിമകൾ. ഒരു ഘട്ടത്തിൽ ടെലിവിഷൻ രം​ഗത്തും നടി സാന്നിധ്യം അറിയിച്ചു. കോലങ്ങൾ എന്ന തമിഴ് സീരിയിൽ ഏറെ ജനപ്രീതി നേടി. കരയറിൽ ഇന്നു സജീവമാണ് ദേവയാനി.

More from Filmibeat

Read more about: devayani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X