സഹോദര ബന്ധം ഉണ്ടായിട്ടില്ല; ഞാൻ അവന്റെ കൂ‌ടെയുള്ളതിൽ അമ്മ സന്തോഷിക്കും; ദേവയാനി

നടി ദേവയാനിയുടെ വ്യക്തി ജീവിതം ഒരു കാലത്ത് സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായതാണ്. മുംബൈയിൽ നിന്നും സിനിമാ സ്വപ്നങ്ങളുമായി ചെന്നെെയിലേക്ക് എത്തിയ ദേവയാനിക്ക് വളരെ പെട്ടെന്ന് ശ്രദ്ധ നേടാനായി. വില്ലേജ് ​ഗേൾ ഇമേജിൽ അറിയപ്പെട്ട ദേവയാനിക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ചു. എന്നാൽ സംവിധായകൻ രാജകുമാരനെ ദേവയാനി വിവാ​ഹം ചെയ്ത സമയത്ത് നടിയെക്കുറിച്ച് ​ഗോസിപ്പുകൾ വന്നു. വീട്ടുകാരുടെ എതിർപ്പ് കാരണം ഒളിച്ചോടി പോയി വിവാഹം ചെയ്യുകയായിരുന്നു ദേവയാനി.

ഇതിന്റെ പേരിൽ കുടുംബവുമായി കുറച്ച് കാലം അകൽച്ചയിലുമായിരുന്നു. നടൻ നകുൽ ദേവയാനിയുടെ സഹോദരനാണ്. അക്കാലത്ത് നകുലും ദേവയാനിയും തമ്മിൽ അകൽച്ച വന്നെന്ന് സംസാരമുണ്ടായി. എന്നാൽ ഇന്ന് ദേവയാനിയും കുടുംബവും തമ്മിൽ പ്രശ്നമൊന്നുമില്ല. ഇപ്പോഴിതാ നകുലിനെക്കുറിച്ച് സംസാരിക്കുകയാണ് ദേവയാനി. നകുലിന്റെ പുതിയ സിനിമയുടെ ഇവന്റിൽ വെച്ചാണ് ദേവയാനി സഹോദരനെക്കുറിച്ച് സംസാരിച്ചത്.

Devayani  Nakkhul

നകുലിനെക്കുറിച്ച് എനിക്ക് വളരെ അഭിമാനമുണ്ട്. എന്റെ കുഞ്ഞ് അനിയനാണ്. ഞങ്ങൾ തമ്മിൽ മനോഹരമായ ബന്ധമാണ്. നകുൽ ഒന്നിലേറെ കഴിവുകളുള്ളയാളാണ്. ഞാൻ അവന്റെ വലിയ ഫാനാണ്. വളരെ കഴിവുള്ള അനിയനാണ്. ആഴ്ന്നിറങ്ങി അഭിനയിക്കുന്ന ന‌ടൻ. അവന് നല്ല തിരക്കഥകൾ ലഭിക്കണം. നല്ല സംവിധായകൻ വേണം. നല്ല സ്ക്രിപ്റ്റിനും സംവിധായകനുമാണ് അവൻ കാത്തിരിക്കുന്നത്. എല്ലാവർക്കും ഒരു സമയം വരും.

അവൻ ആ സമയത്തിനായി കാത്തിരിക്കുകയാണെന്ന് ഞാൻ കരുതുന്നു. ആ സമയം തീർച്ചയായും അവന് വരും. എന്റെ അനുജനായത് കൊണ്ട് പറയുകയല്ല. ഊർജസ്വലനാണ് അവൻ. പാടാനും ഡാൻസ് ചെയ്യാനും അഭിനയിക്കാനും പറ്റും. ഞങ്ങൾക്ക് അഭിമാനമാണ്. അതിൽ ഏറെ സന്തോഷിക്കുന്നത് ഞങ്ങളുടെ മാതാപിതാക്കളായിരിക്കും. അവരിപ്പോൾ ഇല്ല. പക്ഷെ അവരുടെ ആത്മാവ് അത്രയും സന്തോഷത്തിലാണ്.

Devayani  Nakkhul

കാരണം ഞാൻ അവന്റെ കൂടെ ഉണ്ടെന്ന് അറിയുമ്പോൾ അമ്മയ്ക്ക് അത്രയും സന്തോഷം തോന്നും. അത് പോലെ അച്ഛനും. ഞങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളും അവരിലെത്തണം. അവർ അത്രയും ഞങ്ങൾക്ക് വേണ്ടി പ്രയത്നിച്ചു. അവരില്ലെങ്കിൽ സാധിക്കില്ലായിരുന്നെന്നും ദേവയാനി വ്യക്തമാക്കി.

ആദ്യമായാണ് നകുലിന്റെ ഒരു ഫംങ്ഷന് ഞാൻ വരുന്നത്. അവൻ കുഞ്ഞ് അനിയനാണ്. ഞാൻ അവന് ചേച്ചിയല്ല. അമ്മയെ പോലെയാണ്. അവന്റെയൊന്നും കളിച്ചിട്ടില്ല. ചേച്ചി-അനിയൻ ബന്ധം ഉണ്ടായിട്ടില്ല. അവൻ വളരുമ്പോഴേക്കും ഞാൻ സിനിമയിൽ വന്നിട്ടുണ്ട്. അവനൊപ്പമുള്ള മനോഹര നിമിഷങ്ങൾ എനിക്ക് നഷ്ടമായി. നകുലിനൊപ്പം തന്റെ അനു​ഗ്രഹമുണ്ടെന്നും ദേവയാനി വ്യക്തമാക്കി. ദേവയാനിയുടെ വാക്കുകൾ കേട്ട് നകുൽ കരഞ്ഞു.

അ‌ടുത്തിടെ നൽകിയ അഭിമുഖത്തിൽ ദേവയാനിയെക്കുറിച്ച് നകുലും സംസാരിച്ചിരുന്നു. ചേച്ചിയുടെ വിവാ​ഹം തനിക്ക് ഷോക്കായിരുന്നെന്ന് നകുൽ തുറന്ന് പറഞ്ഞു. അന്ന് എനിക്കും പക്വതയില്ല. ചെറിയ പയ്യനാണ്. ജീവിതാനുഭവങ്ങൾ ഇല്ല. എങ്ങനെ പ്രതികരിക്കണം എന്നറിയില്ല. പക്ഷെ ഇപ്പോൾ മനസിലാക്കുന്നു, വ്യക്തി വൈരാ​ഗ്യം മനസിൽ സൂക്ഷിക്കുന്ന ആളല്ല താനെന്നും നകുൽ വ്യക്തമാക്കി.

More from Filmibeat

Read more about: devayani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X