കൊച്ചുകുഞ്ഞിനെപ്പോലെയാണ് അദ്ദേഹം നോക്കുന്നത്! തങ്ങളുടെ ദാമ്പത്യജീവിതം മനോഹരമാണെന്നും ദേവയാനി!
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ദേവയാനി. വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളുമായാണ് താരം എത്താറുള്ളത്. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ താരം അടുത്തിടെ വിവാഹ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. സംവിധായകനായ രാജ്കുമാറായിരുന്നു താരത്തെ ജീവിതസഖിയാക്കിയത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും അവയെ ഒക്കെ അവഗണിച്ചാണ് തങ്ങള്‍ ഒരുമിച്ചതെന്നും ദേവയാനി പറയുന്നു.
ഗോയല്‍ എന്ന ബോളിവുഡ് ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചതെങ്കിലും മലയാള സിനിമയിലൂടെയാണ് ദേവയാനിയെ സ്‌ക്രീനില്‍ കണ്ടത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടയിലാണ് രാജ്കുമാറും ദേവയാനിയും പ്രണയത്തിലായത്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലായ രാജ്കുമാറുമായുള്ള വിവാഹത്തില്‍ വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. പൊക്കക്കുറവുള്ള ഇരുണ്ട നിറമുള്ളയാളെ ജീവിതപങ്കാളിയാക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു അവര്‍. 2001ലായിരുന്നു ഇരുവരും എതിര്‍പ്പുകളെ അവഗണിച്ച് ഒരുമിച്ചത്.

സൗന്ദര്യത്തിന്റെ പേരില്‍ തങ്ങളെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദേവയാനി. ഒരു കൊച്ചുകുഞ്ഞിനെ എങ്ങനെയാണോ നോക്കുന്നത് അത് പോലെയാണ് അദ്ദേഹം തന്നെ പരിചരിക്കുന്നതെന്നും താരം പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ദാമ്പത്യമാണ് തങ്ങളുടേതെന്നും താരം പറയുന്നു. പ്രിയങ്ക, ഇനിയ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.


Click it and Unblock the Notifications











