കാണുമ്പോൾ പൂവ് പോലൊരു പെണ്ണാണ്, ദേവയാനി ആഞ്ഞടിച്ചാൽ നാല് ടൺ വെയിറ്റെന്ന് ഭർത്താവ് രാജകുമരൻ!
അന്യഭാഷയിൽ നിന്നും എത്തിയ നായികയാണെങ്കിൽ കൂടിയും മലയാളികളുടെ മനസിൽ എന്നേക്കും സ്ഥാനമുള്ള അഭിനേത്രിയാണ് ദേവയാനി. അച്ഛൻ രാജാവ് അപ്പൻ ജേതാവ് മുതൽ അനുരാഗം വരെ എത്തി നിൽക്കുന്നു മലയാളത്തിൽ നടി ചെയ്ത സിനിമകളുടെ ലിസ്റ്റ്. സംവിധായകൻ രാജകുമരനാണ് ദേവയാനിയെ വിവാഹം ചെയ്തത്. കാണുമ്പോൾ പൂവ് പോലൊരു പെണ്ണാണ് ദേവയാനിയെന്ന് തോന്നുമെങ്കിലും ആഞ്ഞടിച്ചാൽ നാല് ടൺ വെയിറ്റാണെന്ന് രാജകുമരൻ പറയുന്നു.
കഴിഞ്ഞ ദിവസം വീര തമിഴച്ചി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീര തമിഴച്ചി വൻ വിജയമായി മാറാൻ എന്റെ ആശംസകൾ. സിനിമയുടെ ഭാഗമായ എല്ലാ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ. നിറയെ സ്ത്രീകൾ ഈ സിനിമയുടെ ഭാഗാമാണെന്ന് ഞാൻ മനസിലാക്കുന്നു.

സ്ത്രീകൾക്ക് അടിക്കുന്ന കാര്യത്തിൽ ട്രെയിനിങ് ആവശ്യമില്ലെന്നത് എനിക്ക് അറിയാം. അവർ അടിച്ചാൽ നമുക്ക് താങ്ങാനും കഴിയില്ലെന്നത് എനിക്ക് മനസിലായി. അവർ നമ്മളെ അടിക്കാത്ത കാലം വരെയാണ് നമ്മൾ നന്നായി ഇരിക്കുക. ഒട്ടുമിക്ക സ്ത്രീകളും മാനസീകവും ശാരീരികവുമായി ബലശാലികളാണ്. പുരുഷന്മാർ അവരുമായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം പിറകിലാണെന്ന് എനിക്ക് തോന്നുന്നു.
താനൊരു മലയാണെന്ന രീതിയിലാണ് പുരുഷന്മാർ പെരുമാറാറുള്ളത്. താൻ ഒരു പൂവ് പോലെയാണെന്ന് കാണിക്കുന്നതിനാലാണ് സ്ത്രീകൾക്ക് കഴിവ്. എന്നാൽ യഥാർത്ഥ മല സ്ത്രീകളാണ്. ഈ പ്രായത്തിന് ഇടയിൽ ഞാൻ മനസിലാക്കിയ കാര്യമാണിത്. ഒരുപാട് സ്ത്രീകളുടെ കയ്യിൽ നിന്നും ഞാൻ അടി വാങ്ങിയിട്ടുണ്ട്. എന്റെ അമ്മയെപ്പോലെ കരുത്തുറ്റ സ്ത്രീയെ ഞാൻ വേറെ കണ്ടിട്ടില്ല.
എല്ലാ സാഹചര്യങ്ങളിലൂടെയും അവർ കടന്നുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ ദേവയാനിയെ കാണുമ്പോൾ നിങ്ങൾക്ക് പുഷ്പം പോലൊരു പെണ്ണായി തോന്നും. എന്നാൽ ദേവയാനി ആഞ്ഞടിച്ചാൽ ഒന്നും രണ്ടും അല്ല മൂന്നും നാലും ടൺ വെയിറ്റാണ്. ദേവയാനി അത്രയധികം ആത്മവിശ്വാസവും ധൈര്യവുമുള്ള നടിയാണ്. അങ്ങനെ ഒരു ഭയങ്കരമായ പെണ്ണിനെ ഞാൻ അവളിൽ കണ്ടിട്ടുണ്ട്.
ആത്മവിശ്വാസമുള്ള ദേവയാനി കുടുംബത്തിന് വേണ്ടിയും കുട്ടികൾക്ക് വേണ്ടിയും ഭർത്താവിന് വേണ്ടിയും സൗമ്യമായി നമ്മളോട് പെരുമാറുകയാണെന്നും രാജകുമരൻ പറഞ്ഞു. വീര തമിഴച്ചിയിൽ സ്ത്രീകൾ അടക്കം കിടിലൻ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ത്രിബിഎച്ച്കെ, കിസ് എന്നിവയാണ് അവസാനം ദേവയാനി അഭിനയിച്ച് റിലീസ് ചെയ്ത സിനിമകൾ. അഭിനയത്തിനൊപ്പം സംവിധാനത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവയാനി.

ഒരു കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ച പ്രണയവും വിവാഹവുമായിരുന്നു ദേവയാനിയുടേയും രാജകുമരന്റേയും. ദേവയാനിയുടെ അമ്മ മലയാളിയാണ്. പിതാവ് കൊങ്കിണി സമുദായത്തിൽപ്പെട്ടയാളാണ്. മുംബൈയിലാണ് ദേവയാനി ജനിച്ചത്. നക്കുൽ, മയൂർ എന്നിങ്ങനെ രണ്ട് സഹോദരങ്ങൾ കൂടി ദേവയാനിക്കുണ്ട്. നകുൽ തെന്നിന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുന്ന അഭിനേതാവാണ്.
2001 ഏപ്രിൽ 9 ന് ആയിരുന്നു രാജകുമരനുമായുള്ള ദേവയാനിയുടെ വിവാഹം. ഒരുമിച്ച് പ്രവർത്തിച്ചശേഷമാണ് ഇരുവരും പ്രണയത്തിലായത്. പക്ഷെ കുടുംബത്തിൽ നിന്നും എതിർപ്പ് വന്നതോടെ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കേണ്ട സാഹചര്യം ദേവയാനിക്ക് വന്നു. അന്ന് ആരാധകർക്കും അതൊരു ഷോക്കായിരുന്നു. അടുത്ത വീട്ടിലെ പെൺകുട്ടി ഇമേജിൽ നായികയായി അഭിനയിക്കുന്ന കാലത്തായിരുന്നു ഒളിച്ചോട്ടവും വിവാഹവും.
ഞങ്ങൾ ഇഷ്ടം പരസ്പരം അറിയിച്ചു. അവസാനം വിവാഹം ചെയ്യാൻ തീരുമാനിച്ചു. വേഗത്തിൽ ആരംഭിച്ച് വിവാഹിതരായ ഒരു പ്രണയം എന്നാണ് ഒരിക്കൽ പ്രണയകഥ വെളിപ്പെടുത്തി ദേവയാനി പറഞ്ഞത്. നടിയുടെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായിരുന്നു രാജകുമാരൻ. അത് ആരാധകരും പിന്നീട് സമ്മതിച്ചു. ഇനിയ, പ്രിയങ്ക എന്നീ രണ്ട് പെൺമക്കളുണ്ട് ഇരുവർക്കും.


Click it and Unblock the Notifications











