ദേവയാനിക്ക് തലവേദനയായി ഭർത്താവ്? കരിയറിനെ ബാധിക്കും; രാജകുമാരൻ വിവാദത്തിൽ

സംവിധായകനും നടി ​ദേവയാനിയുടെ ഭർത്താവുമായ രാജകുമാരൻ അന്തരിച്ച പ്ര​ഗൽഭ സംവിധായകൻ മഹേന്ദ്രന്റെ സിനിമകളെക്കുറിച്ച് നടത്തിയ പരാമർശം വിവാദത്തിൽ. മഹേന്ദ്രന്റെ സിനിമകൾ സാധാരണ സിനിമകളാണ്. ഞാൻ ഒന്നും കണ്ടിട്ടില്ല. അവ കണ്ടിട്ട് എന്ത് കിട്ടാനാണെന്ന് രാജകുമാരൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതാണ് വിവാദത്തിലായത്. നേരത്തെ പാ രഞ്ജിത്തിനെയും വെട്രിമാരനെയും രാജകുമാരൻ വിമർശിച്ചിരുന്നു. കമൽ ഹാസന്റെയും രജിനികാന്തിന്റെയും അഭിനയത്തെയും വിമർശിച്ചു. ഇപ്പോഴിതാ രാജകുമാരനെതിരെ സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ബാലാജി പ്രഭു.

രാജകുമാരന് സിനിമയെക്കുറിച്ച് എന്തറിയാമെന്ന് ബാലാജി പ്രഭു ചോദിക്കുന്നു. അരംനാട് എന്ന തമിഴ് യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേ​ഹം. കരിയറിൽ ഒന്നും ചെയ്യാതിരുന്ന സംവിധായകനാണ് രാജകുമാരൻ. ഇത്രയും അറിവ് പോലുമില്ലാത്തയാൾ എങ്ങനെ സംവിധായകനായി. ദേവയാനിക്കും ഇത് മോശം പേരുണ്ടാക്കും. അവരെ വെച്ച് സിനിമ ചെയ്യാൻ നിർമാതാക്കൾ തയ്യാറാണ്. സിനിമാ രം​ഗത്ത് ദേവയാനിക്ക് ലഭിക്കുന്ന ബഹുമാനമുണ്ട്. അതെല്ലാം ഈ രാജകുമാരൻ ഇല്ലാതാക്കും എന്ന് തോന്നുന്നെന്ന് ബാലാജി പ്രഭു പറയുന്നു.

Devayani s Husband Rajakumaran

സിനിമാ ലോകത്ത് ഏറെ ചർച്ചയാതാണ് ദേവയാനിയും രാജകുമാരനും തമ്മിലുള്ള പ്രണയ വിവാഹം. വിവാഹസമയത്ത് തമിഴകത്തെ ഏറ്റവും തിരക്കുള്ള നായിക നടിമാരിൽ ഒരാളാണ് ദേവയാനി. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് രാജകുമാരനോടൊപ്പം ഒളിച്ചോടി പോകുകയായിരുന്നു ദേവയാനി. നീ വരുവായ എന എന്ന രാജകുമാരൻ സംവിധാനം ചെയ്ത സിനിമയിൽ ദേവയാനിയായിരുന്നു നായിക. ഈ സിനിമയ്ക്കിടെയാണ് പ്രണയത്തിലായത്. അദ്ദേഹത്തിന് കരിയറിനോടുള്ള ആത്മാർത്ഥത കണ്ടാണ് എനിക്ക് പതിയെ ഇഷ്ടം തോന്നിയത്. പക്ഷെ അന്ന് സുഹൃത്തായിരുന്നു. വർക്കിനോടുള്ള ആത്മാർത്ഥ, സെറ്റിൽ എങ്ങനെ പെരുമാറുന്നു, എത്രത്തോളം ബഹുമാനത്തോടെ ഞങ്ങളെ ഹാൻഡിൽ ചെയ്യുന്നു എന്നെല്ലാം ശ്രദ്ധിച്ചപ്പോൾ ഇഷ്ടം തോന്നിയെന്നാണ് ദേവയാനി ഒരിക്കൽ പറഞ്ഞത്.

നീ വരുവായയിൽ അദ്ദേഹമെഴുതിയ ഡയലോ​ഗുകളും ഇഷ്ടമായി. ഇങ്ങനെയൊക്കെ റൊമാന്റിക്കായി എഴുതുന്ന ആൾ എങ്ങനെയായിരിക്കും ശരിക്കും എന്ന് ഞാൻ ചിന്തിച്ചു. അത്രയും സ്നേ​ഹം ഉണ്ടെങ്കിലേ അങ്ങനെ എഴുതാൻ പറ്റൂയെന്നും ദേവയാനി പറഞ്ഞു. വിവാഹത്തിന് ശേഷം ഏറെക്കാലം ദേവയാനിയോട് അമ്മയും അച്ഛനും സഹോദരങ്ങളും സംസാരിച്ചിരുന്നില്ല. അച്ഛനും അമ്മയും ബന്ധത്തിന് എതിരായിരുന്നു. എനിക്കൊരു സ്റ്റാൻ‍ഡ‍് എടുക്കേണ്ടി വന്നു. അച്ഛന്റെയും അമ്മയുടെയും അനുമതിയില്ലാതെ ഞാൻ ഒന്നും ചെയ്യാറില്ലായിരുന്നു.

അവരുടെ അനുവാദമില്ലാതെ ആദ്യം ചെയ്ത കാര്യം വിവാഹമാണ്. അവരെ ഒരുപാട് വിഷമിപ്പിക്കും ഈ തീരുമാനമെന്ന് അറിയാമായിരുന്നു. എന്നാലും അങ്ങനെയാെരു തീരുമാനമെടുക്കേണ്ടി വന്നു. വിധിയായിരിക്കാം. അല്ലെങ്കിൽ ഞാൻ എന്തിന് തമിഴ്നാട്ടിൽ വരണം. മുംബെെയിൽ ഇരുന്നാൽ മതിയല്ലോ. ഇദ്ദേഹത്തെയാണ് വിവാഹം ചെയ്യുക, ഇങ്ങനെയായിരിക്കും വിവാഹം എന്നെല്ലാം നേരത്തെ എഴുതി വെച്ചതായിരിക്കാം. അച്ഛനും അമ്മയും രണ്ടാമത്തെ മകൾ ജനിച്ച ശേഷമാണ് തന്നോട് സംസാരിക്കാൻ തയ്യാറായതെന്നും ​ദേവയാനി പറഞ്ഞു. മകളെ കാണാൻ അമ്മ വരാത്തതിൽ വിഷമമുണ്ടായിരുന്നു. എന്നാൽ ഭർത്താവിന്റെ സ്നേഹവും പിന്തുണയും അത്രയമുണ്ടായിരുന്നെന്നും ദേവയാനി അന്ന് പറഞ്ഞു.

More from Filmibeat

Read more about: devayani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X