അന്ന് ‍ഞാൻ കുടിച്ചിട്ടില്ല, മകൾക്ക് സ്കൂളിൽ പോകാൻ പറ്റാതായി; സംഭവത്തെക്കുറിച്ച് ദേവി അജിത്ത്

അഭിനയ രം​ഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് ദേവി അജിത്ത്. ചെറുതും വലുതുമായ കഥാപാത്രങ്ങൾ ദേവി അജിത്ത് ചെയ്തിട്ടുണ്ട്. 2002 ൽ പുറത്തിറങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് ദേവി സിനിമാ രം​ഗത്തേക്ക് കടക്കുന്നത്. പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു. കരിയറിൽ ഇടയ്ക്ക് വെച്ച് ഇടവേളയെടുത്ത് വീണ്ടും തിരിച്ചെത്തിയപ്പോൾ ശ്രദ്ധേയ കഥാപാത്രങ്ങൾ ദേവി അജിത്തിന് ലഭിച്ചു.

ട്രിവാൻഡ്രം ലോഡ്ജ്, ഇമ്മാനുവേൽ, സക്കറിയയുടെ ​ഗർഭിണികൾ, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകളിൽ ദേവി അഭിനയിച്ചു. ഇപ്പോഴിതാ മുമ്പൊരിക്കൽ തന്റെ പേരിലുണ്ടായ വിവാ​ദത്തെക്കുറിച്ച് സംസാരിക്കുകയാണ് ദേവി അജിത്ത്. താൻ മദ്യപിച്ച് വണ്ടിയോടിച്ച് അപകടം പറ്റിയെന്ന പേരിൽ വീഡിയോ പ്രചരിച്ചിരുന്നെന്ന് ദേവി ചൂണ്ടിക്കാട്ടി. അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത് എന്തെന്നും ദേവി വ്യക്തമാക്കി. ജാം​ഗോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Devi Ajith

ആ സമയത്ത് ഞാൻ ഇൻഡസ്ട്രിയിൽ ഇല്ല. 2003 ൽ കരിയറിൽ നിന്ന് മാറി നിന്ന ശേഷം 2012 ലാണ് തിരിച്ച് വരുന്നത്. മകളുടെ പഠിത്തമൊക്കെയായി സിനിമാ രം​ഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഒന്നാമത് ഞാനന്ന് കുടിച്ചിട്ടില്ല. കുടിച്ചിട്ടുണ്ടെങ്കിൽ തുറന്ന് പറയുന്ന ആളാണ്. കുടിക്കുന്നത് മഹാപാപമായി തോന്നിയിട്ടില്ല. അന്ന് ഞാൻ കുടിച്ചിട്ടില്ല. മദ്യപിച്ച് വണ്ടി എടുക്കാറില്ല. എനിക്ക് പേടിയാണ്. വീഡിയോയിൽ കാണുന്നത് എന്റെ കാർ മറിയുന്നതാണ്. തലേ ദിവസമാണ് ആ കാറെടുത്തത്. അന്നെനിക്ക് അസുഖമുള്ള സമയമാണ്. മരുന്നൊക്കെ കഴിക്കുന്നുണ്ട്.

മരുന്നിന്റെ പ്രശ്നമുണ്ടായിരുന്നു. ആംങ്സെെറ്റി ഡിപ്രഷനുള്ള ആളാണ് ഞാൻ. ആൾക്കാർ ആ വീഡിയോ ആഘോഷിച്ചു. ഭർത്താവ് മരിച്ചത് പോലും വീട്ടിൽ അത്ര ബാധിച്ചിരുന്നില്ല. പക്ഷെ ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്കറിയില്ലായിരുന്നു. മകൾക്ക് സ്കൂളിൽ പോകാൻ പറ്റാതായി. അവിടെ ചെല്ലുമ്പോൾ ടീച്ചേർസ് ചോദിക്കുക. പിന്നെ അവരെല്ലാവരും വന്ന് സമാധാനിപ്പിക്കുന്ന സാഹചര്യമായിരുന്നെന്നും ദേവി അജിത്ത് വ്യക്തമാക്കി.

Devi Ajith

ആ സംഭവത്തിൽ മാധ്യമങ്ങളിലൂടെ വിശദീകരണം നൽകാൻ തോന്നിയില്ല. സത്യാവസ്ഥ കേൾക്കാൻ ആർക്കും താൽപര്യമില്ല. എങ്ങനെ ഹൈപ്പ് ഉണ്ടാക്കാം, റേറ്റിം​ഗ് ഉണ്ടാക്കാം എന്നാണ് ചിന്തിക്കുന്നത്. അന്ന് എല്ലാ മാധ്യമങ്ങളിലും വന്നെന്നും അജിത്ത് ഓർത്തു. സിനിമാ രം​ഗത്തെ വിവാദങ്ങളെക്കുറിച്ചും ദേവി അജിത്ത് സംസാരിച്ചു. എന്റെ അടുത്ത ആൾക്കാരുടെ അല്ലാതെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാനോ അറിയാനോ താൽപര്യമില്ല. ജീവിതത്തിൽ ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അങ്ങോട്ടും കുറ്റപ്പെടുത്തുന്നത് കേൾക്കാൻ താൽപര്യമില്ലെന്നും ദേവി അജിത്ത് വ്യക്തമാക്കി.

സിനിമാ രം​ഗത്ത് ഞാൻ അഡ്ജസ്റ്റ് ചെയ്തിട്ടില്ല. അതിനാൽ അതേക്കുറിച്ച് അറിയില്ല. കിടന്ന് കൊടുക്കുന്നത് മാത്രമാണ് അഡ്ജസ്റ്റ്മെന്റെന്ന് കരുതുന്നില്ല. ഒരുമിച്ച് യാത്ര പോകുന്നതും ആകാം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു കഴമ്പുമില്ല. എന്നെ ഇതുവരെ കൊണ്ടെത്തിച്ച പ്രൊഫഷനെ തള്ളിപ്പറയാൻ എനിക്ക് താൽപര്യമില്ല. എനിക്കും കുറച്ച് ദുരനുഭവങ്ങൾ‌ ഉണ്ടായിട്ടുണ്ടാകാം. പക്ഷെ വെളിപ്പെടുത്തണമെങ്കിൽ അപ്പോൾ വെളിപ്പെടുത്തുമായിരുന്നു. ചെറിയ രീതിയിൽ മോശം അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്നും ദേവി അജിത്ത് വ്യക്തമാക്കി.

More from Filmibeat

Read more about: devi ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X