For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭക്ഷണം കഴിച്ചും വണ്ണം കുറക്കാം, തങ്ങളുടെ മേക്കോവർ രഹസ്യം പങ്കുവെച്ച് ദേവി ചന്ദനയും കിഷോറും

  |

  സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ് ദേവി ചന്ദന. മിനിസ്ക്രീനിൽ നിന്നാണ് ദേവി സിനിമയിൽ എത്തുന്നത്. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് താരം. വില്ലത്തി വേഷങ്ങളിലാണ് അധികവും ദേവി പ്രത്യേക്ഷപ്പെടുന്നതെങ്കിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. ഗായകൻ കിഷോർ വർമയാണ് ഭർത്താവ്.

  ചിലത് നമ്മൾ വേണ്ടയെന്ന് വിചാരിക്കും, എന്നാൽ മമ്മൂട്ടി അങ്ങനെയല്ല, നടനെ കുറിച്ച് മണിയൻപിള്ള രാജു

  സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട മേക്കോവർ ആയിരുന്നു ദേവി ചന്ദനയുടേത്. എല്ലാവരേയും അതിശയിപ്പിക്കുന്ന മാറ്റമായിരുന്നു. ശരീഭാരം കുറഞ്ഞതിന്റെ സീക്രട്ട് ആരാഞ്ഞ് കൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. പിന്നീട് വണ്ണം കുറയ്ക്കാനുളള കാരണവും വർക്കൗട്ടിനെ കുറിച്ചുമൊക്കെ ദേവി തന്നെ വെളിപ്പെടുത്തിയിരുന്നു. ഇവർക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. അതിലൂടെ വർക്കൗട്ട് വീഡിയോയും പ്രേക്ഷകർക്ക് ഉപകാരപ്പെടുന്ന ടിപ്സുമായി താരങ്ങൾ എത്താറുണ്ട്. താരദമ്പതിമാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

  തമ്പിയിൽ നിന്ന് ശിവനെ കുറിച്ചുള്ള സത്യങ്ങൾ മനസ്സിലാക്കി ബാലനും ദേവിയും,സാന്ത്വനത്തിൽ പുതിയ പ്രശ്നം

  ഇപ്പോഴിത പുതിയ വീഡിയോയുമായി കിഷോറും ദേവി ചന്ദനയും രംഗത്ത് എത്തിയിട്ടുണ്ട്. തങ്ങളുടെ ഡയറ്റ് പ്ലാനിനെ കുറിച്ചാണ് പറയുന്നത്. ഭക്ഷണം കഴിച്ച കൊണ്ടും വണ്ണം കുറയ്ക്കാമെന്നാണ് പറയുന്നത്. പട്ടിണി കിടന്ന് തടി കുറയ്ക്കുന്നതല്ല ഡയറ്റ് എന്നാണ് നടി പറയുന്നത്. ഒരു നേരം പോലും ഭക്ഷണ ഒഴിവാക്കാതെ മിതമായ അളവിൽ ഭക്ഷണം കഴിച്ചു കൊണ്ട് വണ്ണം കുറയ്ക്കുന്നതാണ് ഈ ഡയറ്റ് പ്ലാനിലുള്ളത്. കൂടാതെ തങ്ങളുടെ ആരോഗ്യവും മറ്റും കണത്തിലെടുത്താണ് ഡയറ്റ് പ്ലാൻ സെറ്റ് ചെയ്യുന്നതെന്നും വീഡിയോയിൽ പറയുന്നുണ്ട്.

  രാവിലെ രണ്ട് ഗ്ലാസ് ചൂട് വെളളം കുടിച്ച് കൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. വർക്കൗട്ടിന് മുൻപാണ് വെള്ളം കുടിക്കാനുള്ളത്. ഇതിന് ശേഷം വെള്ളത്തിലിട്ട് കുതിർത്ത ബദാം കഴിക്കം..കൃത്യമായ ആളവുണ്ട്. ഇതിന് ശേഷം ഉണക്കമുന്തിരിയുടെ ജ്യൂസ്. വർക്കൗട്ടിന് പോകുന്നതിന് മുൻപ് ഒരു റേബസ്റ്റ പഴമോ ചെറു പഴമോ കഴിക്കാം. ഇതിന് ശേഷമാണ് വാർക്കൗട്ട് .

  രാവിലെ ഗോതമ്പ് ദോശ, ഗോതമ്പ് പുട്ട്, റ ഗോതമ്പിന്റെ ഉപ്പുമാവ് , റാഗി കൊണ്ടുള്ള വിഭവങ്ങളും കഴിക്കാം ഇതിന് ശേഷം പതിനൊന്ന് മണിക്ക് ഇഷ്ടമുള്ള ഫ്രൂട്ടും കഴിക്കാം. ഒപ്പം കസകസും ജിഞ്ചറും ചേർത്തുള നാരങ്ങ വെള്ളവും. ഉച്ചയ്ക്കും ഗോതമ്പ് ഭക്ഷണം തന്നെയാണ്. ചോറ് വേണമെന്നുള്ളവർക്ക് ചോറും അവർ നിർദ്ദേശിച്ചിട്ടുണ്ടെന്നും ദേവി പറയുന്നു.

  എണ്ണയിൽ വറുത്ത് എടുത്ത ഭക്ഷണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കപ്പലണ്ടി പോലുള്ളവ കഴിക്കാം. അതിനും അളവ് ഉണ്ട്. ചിലപ്പോൾ കലണ്ടി കഴിക്കുന്നവർക്ക് അസിഡിറ്റി വാരാം. അത് നോക്കിയിട്ട് വേണം കഴിക്കാനെന്നും വീഡിയോയിൽ പറയുന്നുണ്ട് കൂടാതെ രാത്രി ഭക്ഷണത്തെ കുറിച്ചും താരങ്ങൾ പറയുന്നുണ്ട്. സലാഡ് ആണ് ഇവർ കഴിക്കുന്നത്. ചൂട് വെള്ളത്തിൽ ഒരു തുളളി മഞ്ഞൾ പൊടിയും ചുക്കും ചേർത്തുള്ള പനീയം കുടിച്ച് കൊണ്ട് അന്നത്തെ ദിവസത്തെ ഡയറ്റ് അവസാനിപ്പിക്കുന്നത്. കൂടാതെ ഉറക്കം നിർബന്ധമാണെന്നും പറയുന്നുണ്ട്.

  Recommended Video

  ഫിറ്റ്നസ് വീഡിയോ പങ്കുവെച്ച് നടി ദേവിചന്ദന | filmibeat Malayalam

  വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നചത്. ഇവരുടെ അവതരണ ശൈലി അടിപൊളിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. രണ്ടുപേരും ഇതേപോലെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്നും പറയുന്നുണ്ട്. രണ്ടാളും സുന്ദരിയും സുന്ദരനും ആയിട്ടുണ്ട് അതുപോലെ തന്നെ നിങ്ങൾ തമ്മിലുള്ള സ്നേഹവും അത് കാണുമ്പോൾ നല്ല ഇഷ്ടായി, വളരെ ഉപകാരമുള്ള വീഡിയോ ആണെന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട് ദേവി ചന്ദനയുടേയും കിഷോറിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  Read more about: devi chandana
  English summary
  Devi Chandana And Husband Kishor Opens Up About Their Diet Plan and Make Over secret
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X