For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോനെ കാണിക്കാത്തതെന്താണെന്നാണ് എല്ലാവരുടെയും ചോദ്യം, അത് ഞങ്ങളുടെ മകനല്ല; ദേവി ചന്ദന

  |

  മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദേവി ചന്ദന. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷൻ ഷോകളിലൂടെയും സീരിയലുകളിലൂടെയുമാണ് ദേവി ചന്ദന ശ്രദ്ധിക്കപ്പെട്ടത്. അഭിനേത്രി എന്നതിനാെപ്പം നർത്തകി കൂടിയാണ് ദേവി ചന്ദന. ​ഗായകനായ കിഷോർ വർമ്മയാണ് ദേവി ചന്ദനയുടെ ഭർത്താവ്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും മുമ്പൊരിക്കൽ ചെയ്ത യൂട്യൂബ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

  Also Read: 'ആദ്യമായി അവൾ എന്നെ നോക്കി ചിരിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോയി'; മകളെ കുറിച്ച് മൃദുലയും യുവ കൃഷ്ണയും!

  രസകരമായി ചെയ്ത വീഡിയോയിൽ ദേവി ചന്ദനയെ ഭർത്താവ് കിഷോർ വർമ്മ അഭിമുഖം ചെയ്യുന്നതായാണ് കാണിച്ചിരിക്കുന്നത്. നല്ല കമന്റുകളും അനാവശ്യ കമന്റുകളും മറ്റും ചോദ്യങ്ങളാക്കി അതിന് ദേവി ചന്ദന മറുപടി പറയുന്ന തരത്തിലാണ് വീഡിയോ ചെയ്തിരിക്കുന്നത്.

  'ഫ്രാൻസിൽ നിന്നുള്ള ഒരു ആരാധകൻ സുന്ദരിയാണെന്ന് പറഞ്ഞല്ലോ എന്ന ചോദ്യത്തിന് ദേവി ചന്ദന മറുപടി നൽകി. മേക്ക് ഓവർ വീഡിയോ കണ്ടിട്ട് ഒരുപാട് പേർ സുന്ദരിയാണെന്ന് പറഞ്ഞു. മേക്കപ്പിന്റെയും മേക്ക് ഓവറിന്റെയും ആയിരിക്കാം. അവർക്കിഷ്ടപ്പെടുന്നെന്നതിൽ ഒരുപാട് സന്തോഷമുണ്ട്'

  Also Read: കൊച്ചുമകള്‍ വിവാഹം കഴിക്കാതെ കുഞ്ഞിനെ പ്രസവിച്ചാല്‍ കുഴപ്പമില്ല; ശക്തമായ തീരുമാനം പറഞ്ഞ് നടി ജയ ബച്ചന്‍

  ഭർത്താവ് ക്ഷീണിച്ച് പോയി എന്ന കമന്റാണ് പിന്നീട് വന്നത്. ഇത് സംബന്ധിച്ച ചോദ്യത്തിനും ദേവി ചന്ദന തമാശയോടെ മറുപടി നൽകി. എൽകെജി പിള്ളേരൊക്കെ ആണെങ്കിൽ രണ്ട് അടിയൊക്കെ കൊടുത്ത് ഭക്ഷണം കൊടുക്കാം. ഇത്രയും മുതിർന്ന ആളല്ലേ. വിശക്കുമ്പോൾ ഭക്ഷണമെടുത്ത് കഴിക്കാനുള്ള പ്രായമാെക്കെ ആയി. അദ്ദേഹം അറിഞ്ഞ് കൊണ്ട് പട്ടിണി കിടക്കുന്നതാണ്. ജിമ്മിലൊക്കെ പോയിട്ട് സിക്സ് പാക്ക് ആവണമെന്നാണ് ആ​ഗ്രഹമെന്നും ദേവി ചന്ദന പറഞ്ഞു.

  നിങ്ങളുടെ മകൻ എവിടെ എന്ന കമന്റിന് മാത്രം നിങ്ങൾ മറുപടി നൽകാറില്ല. അതെന്ത് കൊണ്ടാണെന്ന ചോദ്യവും വന്നു. ഏത് മോൻ എന്നാണ് ദേവി ചന്ദന ചോദിച്ചത്. നേരത്തെ സമൂഹ മാധ്യമങ്ങളിലിട്ട ഫോട്ടോ സുഹൃത്തിന്റെ മോനാണ്. ഞങ്ങൾ‌ക്ക് കുട്ടികളായിട്ടില്ല. എല്ലാ വീഡിയോകളുടെ താഴെയും ഒരു പത്ത് പേരെങ്കിലും ചോദിക്കാറുണ്ട് മോനെവിടെ എന്ന്. ഇല്ലാത്ത മോനെ ഞങ്ങൾ എവിടെന്ന് കാണാക്കാനാണെന്നും ദേവി ചന്ദന ചോദിച്ചു.

  ഭർത്താവ് കിഷോർ മുമ്പ് അധികം സംസാരിക്കാത്ത നാണക്കാരനായിരുന്നെന്നും ദേവി ചന്ദന പറഞ്ഞു. കിഷോറേട്ടനെ പണ്ട് അറിയാവുന്നവർ സ്ഥിരം പറയുന്ന ഡയലോ​ഗ് ആണ് വളരെ നാണക്കാരനായ, അധികം സംസാരിക്കാത്ത ആളായിരുന്നെന്ന്. പക്ഷെ ഞങ്ങളുടെ കല്യാണ ശേഷം ഭയങ്കര മാറ്റം ഉണ്ടായി, വ്ലോ​ഗിലൊക്കെ നന്നായി സംസാരിക്കുന്നുണ്ട്, സ്മാർട്ട് ആയെന്ന് പറയുന്നു. നമ്മളുടെ സംസർ​ഗം കൊണ്ട് അങ്ങനെ ഒരാൾ നന്നായെങ്കിൽ അത് നല്ലതല്ലേ, ദേവി ചന്ദന ചോദിച്ചു.

  ജോലിയൊന്നും ഇല്ലാത്തത് കൊണ്ടാണോ യൂട്യൂബ് വീഡിയോ തുടങ്ങിയതെന്ന ചോദ്യത്തിനും ദേവി ചന്ദന മറുപടി നൽകി. യൂട്യൂബ് വീഡിയോ ചെയ്യുന്നവരെല്ലാം ജോലി ഇല്ലാത്തവരാണെന്ന് കരുതരുതെന്നാണ് ദേവി ചന്ദന പറഞ്ഞത്. ലോക്ഡൗൺ സമയത്ത് താനുൾപ്പെടെയുള്ള കലാകാരൻമാർക്ക് ജോലി ഇല്ലാതായെന്നത് വാസ്തവമാണെന്നും ദേവി ചന്ദന പറഞ്ഞു.

  Read more about: devi chandana
  English summary
  Devi Chandana And Kishor Varma Answering Questions About Kids; Couple's Old Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X