ഭര്‍ത്താവിനെ കണ്ടപ്പോള്‍ മകനെന്ന് ചോദിച്ചു, ദേവി ചന്ദനയുടെ പുതിയ ചലഞ്ച് കണ്ടോ? വീഡിയോ കാണാം!

സിനിമയിലും സീരിയിലിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ദേവി ചന്ദന. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസേന അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഈ അഭിനേത്രി നേരത്തെ തന്നെ തെളിയിച്ചിരുന്നു. ഏഷ്യാനെറ്റിലെ ഭാര്യയെന്ന പരമ്പരയില്‍ വക്രബുദ്ധിയുടെയും വില്ലത്തരത്തിന്റെയും കുശുമ്പിന്റെയും ആസ്ഥാന ഉപദേഷ്ടാവായാണ് താരമെത്തുന്നത്. പരമ്പര വിജയകരമായി മുന്നേറുകയാണ്.


അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടെയാണ് താനെന്ന് താരം നേരത്തെ തെളിയിച്ചിരുന്നു. സീരിയലിനും അപ്പുറത്ത് നൃത്തവേദികളിലും സജീവമാണ് താരം. ഒരിടയ്ക്കാണ് താരം ശരീരഭാരം കുറച്ച് പ്രേക്ഷകരെ ഞെട്ടിച്ചത്. 20 കിലോ ശരീരഭാരമായിരുന്നു അന്ന് കുറച്ചത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ താന്‍ ഇപ്പോഴും ശ്രദ്ധാലുവാണെന്ന് താരം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ഫിറ്റ്‌ന്‌സ ചലഞ്ചിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഫിറ്റ്‌നസ് ചലഞ്ചുമായി ദേവി ചന്ദനയും

ഫിറ്റ്‌നസ് ചലഞ്ചുമായി ദേവി ചന്ദനയും

മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളായ ദേവി ചന്ദനയും ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. ഹം ഫിറ്റ് ഇന്ത്യ ഫിറ്റ് എന്ന ചലഞ്ചുമായി രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് ആദ്യമെത്തിയത്. പിന്നീട് വിരാട് കോലിയും തെന്നിന്ത്യന്‍ താരങ്ങളും ഇതേറ്റെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് ഈ സംഭവം ട്രെന്‍ഡിങ്ങായി മാറിയത്. മലയാളത്തില്‍ മോഹന്‍ലാല്‍ ഈ വെല്ലുവിളി ഏറ്റെടുത്തിരുന്നു.

വീഡിയോ പോസ്റ്റ് ചെയ്തു

വീഡിയോ പോസ്റ്റ് ചെയ്തു

രാജേഷ് ജബ്ബാറിന്റെ വെല്ലുവിളി സ്വീകരിച്ചതിന് പിന്നാലെയായാണ് താരം വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. ജിമ്മില്‍ വ്യായാമം ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് ഈ താരം. തുങ്ങിപ്പിടിച്ചും കിടന്നുമൊക്കെയുള്ള വ്യായാമമാണ് താരം ചെയ്തത്. ഭാര്യ പരമ്പരയിലെ താരവും അടുത്ത സുഹൃത്തുമായ രാജേഷ് ജബ്ബാറായിരുന്നു ഈ വെല്ലുവിളി താരത്തിന് നല്‍കിയത്.

വെല്ലുവിളിച്ചത് ഇവരെ

വെല്ലുവിളിച്ചത് ഇവരെ

താന്‍ ഫിറ്റ്‌നസ് ശ്രദ്ധിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ അടുത്ത സുഹൃത്തുക്കള്‍ക്ക് വെല്ലുവിളിയും ഉയര്‍ത്തിയിട്ടുണ്ട്. താന്‍ ആ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. ഈ ചെയിന്‍ മുറിഞ്ഞുപോവാതിരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി കുറച്ച് പേരെ താനും ചലഞ്ച് ചെയ്യുന്നുണ്ട്. തന്റെ ഗൈഡും ഗുരുവുമായ മുകുന്ദന്‍ സാറിനെയും അടുത്ത സുഹൃത്തുക്കളായ സുബി സുരേഷ്, പാരീസ് ലക്ഷ്മി, എലീന പടിക്കല്‍, കൃഷ്ണപ്രഭ എന്നിവരെയുമാണ് താരം ചലഞ്ച് ചെയ്തത്.

അഭിനന്ദനവുമായി ആരാധകര്‍

അഭിനന്ദനവുമായി ആരാധകര്‍

ഫിറ്റ്‌നസ് തെളിയിക്കുന്നതിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അഭിനയം മാത്രമല്ല മറ്റ് കാര്യങ്ങളിലും താന്‍ മുന്നിലാണെന്ന് താരം തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. സ്‌ക്കീനിലെ ഭാവാഭിനയം മാത്രമല്ല, ഇത്തരത്തിലുള്ള കാര്യങ്ങളും തനിക്ക് കഴിയുമെന്ന് തെളിയിച്ചത് ആരാധകരെയും സന്തോഷിപ്പിച്ചിട്ടുണ്ട്.

ജിമ്മിലും മേക്കപ്പെന്ന വിമര്‍ശനം

ജിമ്മിലും മേക്കപ്പെന്ന വിമര്‍ശനം

അഭിനന്ദനം മാത്രമല്ല വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടയിലും മേക്കപ്പ് വേണമായിരുന്നോയെന്നാണ് ഒരാള്‍ ചോദിക്കുന്നത്. തൊണ്ണൂറുകളിലെ ആ സൗന്ദര്യം വീണ്ടും തിരിച്ചുവന്നുവെന്നാണ് മറ്റ് ചിലര്‍ കുറിച്ചിട്ടുള്ളത്. ഇതിനോടകം തന്നെ നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

വീഡിയോ വൈറലാവുന്നു

വീഡിയോ വൈറലാവുന്നു

സോഷ്യല്‍ മീഡിയയിലൂടെ ദേവി ചന്ദനയുടെ ഫിറ്റ്‌നസ് വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. മേക്കോവറുമായി നേരത്തെ ആരാധകരെ ഞെട്ടിച്ചിരുന്നുവെങ്കിലും ഇത്തരത്തിലൊരു സംഭവത്തെക്കുറിച്ച് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയുമായാണ് വീഡിയോ പ്രചരിക്കുന്നത്.

തടി കുറയ്ക്കാന്‍ പ്രേരിപ്പിച്ച സംഭവം

തടി കുറയ്ക്കാന്‍ പ്രേരിപ്പിച്ച സംഭവം

തടി കൂടുകയാണെന്ന കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയപ്പോഴൊന്നും ഫിറ്റ്‌നസിനെക്കുറിച്ച് ദേവി ചന്ദന ചിന്തിച്ചിരുന്നില്ല. അപ്പോള്‍ സിക്‌സ്പാക്കായിരുന്നു കിഷോറിന്. അദ്ദേഹത്തിനൊപ്പം പോവുമ്പോള്‍ അനിയനാണോ, സഹോദരനാണോയെന്നൊക്കെ പലരും ചോദിക്കുമായിരുന്നു. പിന്നീടൊരിക്കല്‍ ്മകനാണോയെന്ന് ചോദിച്ചപ്പോള്‍ അത് തനിക്ക് സഹിച്ചില്ലെന്നും മറുപടി പറയാന്‍ പറ്റിയിരുന്നില്ലെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് തടി കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

വീഡിയോ കാണൂ

ദേവി ചന്ദനയുടെ ഫിറ്റ്‌നസ് വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X