ഇന്നും എന്തൊരു സുന്ദരനാണ്, മധുവിനെ കെട്ടിപിടിച്ചും ഉമ്മ കൊടുത്തും നടി; ഏറ്റവും മികച്ച നിമിഷമെന്ന് ദേവി ചന്ദന

മലയാള സിനിമയുടെ മുത്തച്ഛനാണ് നടന്‍ മധുവിപ്പോള്‍. ഒരു കാലത്ത് സൂപ്പര്‍നായകനായി തിളങ്ങി നിന്ന താരം ഇന്ന് ജീവിച്ചിരിക്കുന്ന മുതിര്‍ന്ന നടന്മാരില്‍ പ്രധാനിയാണ്. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഇപ്പോഴും സിനിമകളില്‍ അഭിനയിക്കുകയും പൊതുപരിപാടികളില്‍ സജീവമായി പങ്കെടുക്കാറുമുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പാണ് മധുവിന്റെ തൊണ്ണൂറ്റിയൊന്നാം ജന്മദിനം ആഘോഷിക്കുന്നത്. ഏറ്റവും പുതിയതായി നടി ദേവി ചന്ദന ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചൊരു വീഡിയോ ശ്രദ്ധേയമാവുകയാണ്. നടന്‍ മധുവിനെ അദ്ദേഹത്തിന്റെ വീട്ടില്‍ നേരിട്ട് പോയി കണ്ടതിനെ കുറിച്ച് പറഞ്ഞൊരു വീഡിയോയുമായിട്ടാണ് ദേവി എത്തിയിരിക്കുന്നത്.

devi-chandana-madhu

മധുവിന് മധുരം നല്‍കുകയും പൊന്നാട അണിയിച്ചതിന് ശേഷം കെട്ടിപ്പിടിച്ചും ഉമ്മ കൊടുത്തുമൊക്കെ തന്റെ സ്‌നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് ദേവി ചന്ദന. മധുവിന്റെ സിനിമയിലെ 'ഓമലാളെ കണ്ടു ഞാന്‍' എന്ന് തുടങ്ങുന്ന പാട്ടാണ് നടി ഈ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.

'എക്കാലത്തെയും ഏറ്റവും മികച്ച നിമിഷമായിരുന്നു ഈ കൂടിക്കാഴ്ച. ഇതിന് പ്രത്യേകിച്ച് ഒരു അടിക്കുറിപ്പിന്റെ ആവശ്യമില്ല. ദൂരദര്‍ശനിലെ എന്റെ ആദ്യ സീരിയലായിരുന്നു മരുഭൂമിയില്‍ പൂക്കളം. അതിന്റെ ഓര്‍മ്മകള്‍ ഇതിഹാസമായ മധു സാറുമായി പങ്കിടുകയായിരുന്നു. പിന്നെ തന്റെ ഡാന്‍സ് അക്കാദമിയില്‍ ആദ്യ അരങ്ങേറ്റം കുറിച്ച എന്റെ കുട്ടികളെ അദ്ദേഹം അനുഗ്രഹിച്ചു. നിങ്ങള്‍ എന്താണോ അതിന് നന്ദി പറയാന്‍ കഴിയില്ല. സന്തോഷകരമായ നിമിഷങ്ങള്‍ പങ്കിടാന്‍ ഭാഗ്യമുണ്ടായെന്നുമാണ്' ദേവി ചന്ദന പങ്കുവെച്ച വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

അതേ സമയം വീഡിയോയുടെ താഴെ വരുന്ന കമന്റുകളാണ് അതിലും ശ്രദ്ധേയം. ഈ പ്രായത്തിലും മധു സാര്‍ എന്തൊരു സുന്ദരനാണെന്നാണ് ഭൂരിഭാഗം കമന്റുകളും. എപ്പോഴും സുന്ദരനും ആയുരാരോഗ്യവാനുമായി ഇരിക്കട്ടെ എന്നുമാണ് ആരാധകര്‍ മധുവിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കമന്റിട്ടിരിക്കുന്നത്.

ഇതിനിടയില്‍ ദേവി ചന്ദനയെ പരിഹസിക്കുന്ന ചില കമന്റുകളും വന്നിരുന്നു. 'നീ ആരാണെന്നും എത്ര സിനിമകളില്‍ അഭിനയിച്ചു, അത് ഏതൊക്കെ പടങ്ങളാണ് എന്നൊക്കെ അദ്ദേഹത്തിന് പറഞ്ഞ് കൊടുക്കണേ. എങ്കിലെ പുള്ളിയ്ക്ക് അത് മനസിലാകൂ...' എന്നാണ് ഒരാള്‍ പരിഹാസ രൂപേണ ദേവിയോട് പറഞ്ഞത്. എന്നാല്‍ കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ തീര്‍ച്ചയായിട്ടും താനത് പറയാമെന്നാണ് നടി മറുപടിയായി പറഞ്ഞിരിക്കുന്നത്.

devi-chandana-madhu

മലയാളത്തിലെ മുതിര്‍ന്ന അഭിനേതാവ് എന്ന നിലയിലാണ് നടന്‍ മധു അറിയപ്പെടുന്നത്. മലയാള ചലച്ചിത്ര ലോകത്തിന്റെ തുടക്കകാലം മുതല്‍ ഇന്നും സജീവമായിരിക്കുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാളും മധുവാണ്. നടന്‍ എന്നതിലുപരി നിര്‍മാതാവ്, സംവിധായകന്‍, സ്റ്റുഡിയോ ഉടമ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

1963 മുതല്‍ ഇതുവരെ നാനൂറിലധികം സിനിമകൡലാണ് മധു അഭിനയിച്ചത്. പന്ത്രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയും പതിനഞ്ചോളം സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തു. കലാരംഗത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി 2013 ല്‍ പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളുമൊക്കെ സ്വന്തമാക്കിയ അതുല്യ പ്രതിഭയാണ് മധു.

മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി താരരാജാക്കന്മാരടക്കം മധുവിനെ കുറിച്ച് വാചാലരായി അടുത്തിടെ രംഗത്ത് വന്നിരുന്നു. മുന്‍പത്തേത് പോലെ സജീവമായി സിനിമകളില്‍ അഭിനയിക്കുന്നില്ലെങ്കിലും 2022 വരെ അദ്ദേഹം സജീവമായിരുന്നു. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ സീരിയലുകളുടെയും ഭാഗമായി.

More from Filmibeat

Read more about: madhu devi chandana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X