'ദേവികയുടെ അമ്മ പറയുന്നത് കേൾക്കൂ'; വിമർശനങ്ങൾക്കിടെ സന്തോഷ വാർത്ത പങ്കുവെച്ച് താര ദമ്പതികൾ
നിരവധി സീരിയലുകളിൽ അഭിനയിച്ച ദേവികയെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത് യൂട്യൂബ് ചാനലിലൂടെയാണ്.
ഗായകനായും സംഗീത സംവിധായകനായും ശ്രദ്ധിക്കപ്പെട്ട വിജയ് മാധവ് ആണ് ദേവികയുടെ ഭർത്താവ്. ഇരുവരും ഒരുമിച്ചാണ് യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാറ്. കുഞ്ഞിന്റെ ജനനം ഉൾപ്പെടെ പല വിശേഷങ്ങളും താരദമ്പതികൾ ചാനലിലൂടെ ഇതിനകം പങ്കുവെച്ചു.
ഇവരുടെ വിശേഷങ്ങൾ കേൾക്കാൻ നിരവധി ആരാധകരുമുണ്ട്. സ്വന്തം വീട്ടുകാരോടെന്ന പോലെ സബ്സ്ക്രെെബേഴ്സിനോട് വിശേഷങ്ങൾ പങ്കുവെക്കുന്നതാണ് ദേവികയെയും വിജയ് മാധവിനെയും വ്യത്യസ്തരാക്കുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് താരങ്ങൾക്ക് ആൺകുഞ്ഞ് പിറന്നത്. ഗർഭിണി ആയത് മുതലുള്ള എല്ലാ വിശേഷങ്ങളും ദേവിക ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോഴിതാ കുഞ്ഞിനെക്കുറിച്ചുള്ള പുതിയ സന്തോഷ വാർത്ത പങ്കുവെക്കുകയാണ് ദേവികയും വിജയ് മാധവും. കുഞ്ഞ് ആദ്യമായി കമിഴ്ന്ന വീഡിയോയാണ് ദമ്പതികൾ പങ്കുവെച്ചത്. കുഞ്ഞ് കമിഴാൻ വേണ്ടി പാട്ടുകളും മറ്റും പാടി ചുറ്റുമുള്ളവർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
മുമ്പത്തെ വീഡിയോകളിൽ കുഞ്ഞിന് ആരോഗ്യക്കുറവുണ്ടെന്ന് നിരവധി പേർ കമന്റ് ചെയ്തിരുന്നു. കുഞ്ഞിന്റെ മെലിഞ്ഞ ശരീര പ്രകൃതമാണ് പലരും ചൂണ്ടിക്കാണിച്ചത്. കുഞ്ഞിന് ആരോഗ്യം കുറഞ്ഞതിനെക്കുറിച്ച് ദേവികയുടെ അമ്മയും കഴിഞ്ഞ ദിവസം വീഡിയോയിൽ സംസാരിച്ചു. കുഞ്ഞ് കമിഴ്ന്ന് കിടാക്കാത്തതും അമ്മ ചൂണ്ടിക്കാട്ടി.

എന്നാൽ ഇതിന് കാരണം നിലത്ത് കിടക്കാത്തതാണെന്നും കമിഴ്ന്ന് കിടക്കാൻ ഇനിയും സമയമുണ്ടെന്നുമാണ് വിജയ് മാധവും ദേവികയും അമ്മയോട് പറഞ്ഞത്. അതേസമയം കമന്റ് ബോക്സിൽ അമ്മയുടെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി പേർ എത്തി. കുഞ്ഞിന് ആരോഗ്യക്കുറവുണ്ടെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാണ്. ദേവികയുടെ അമ്മ പറയുന്നത് കേൾക്കൂ എന്നാണ് പലരും കമന്റ് ചെയ്തത്. ജനിച്ചിട്ട് അഞ്ച് മാസം ആയി. അതിന്റെ ആരോഗ്യം കുഞ്ഞിനില്ലെന്നും പലരും അഭിപ്രായപ്പെട്ടു.
ഇതിന് ശേഷമാണ് കുഞ്ഞ് ആദ്യമായി കമിഴ്ന്ന വീഡിയോ ദമ്പതികൾ പങ്കുവെച്ചിരിക്കുന്നത്. ഇത് വിമർശിച്ചവർക്കുള്ള മറുപടിയുമായി. വീഡിയോയ്ക്ക് താഴെ മെലിഞ്ഞ കുഞ്ഞുങ്ങളെക്കുറിച്ച് ചില അമ്മമാർ കമന്റുകളും ചെയ്തു. ശരീര ഭാരം കുറഞ്ഞാലും അസുഖം ഒന്നും ഇല്ലെങ്കിൽ കുഞ്ഞ് ആരോഗ്യവാനാണെന്ന് ഒരാൾ കമന്റ് ചെയ്തു.
എംഎ നസീർ സംവിധാനം ചെയ്ത പരിണയം എന്ന പരമ്പരയിലൂടെയാണ് ദേവിക സീരിയൽ രംഗത്തേക്ക് കടന്ന് വരുന്നത് മുന്നിൽ എത്തുന്നത്. ബാലാമണി, രാക്കുയിൽ തുടങ്ങിയ സീരിയലുകളിലും ദേവിക അഭിനയിച്ചു. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങിയ ഷോകളുടെ അവതാരകയും ആയിരുന്നു.
മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കളഭ മഴ, പറയാൻ ബാക്കി വെച്ചത്, വസന്തത്തിന്റെ കനൽവഴികളിൽ, കട്ടപ്പനയിലെ ഹൃതിക് റോഷൻ തുടങ്ങിയ സിനിമകളിലും ദേവിക അഭിനയിച്ചിട്ടുണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിജയ് മാധവ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ദേവികയുമായുള്ള വിവാഹ ശേഷമാണ് വിജയ് മാധവിനെ പ്രേക്ഷകർ അടുത്തറിഞ്ഞത്.
സന്തോഷകരമായ കുടുംബജീവിതത്തെക്കുറിച്ച് മുമ്പൊരിക്കൽ ഇരുവരും സംസാരിച്ചിട്ടുണ്ട്.
പരസ്പരം മനസ്സിലാക്കുന്നതാണ് തങ്ങളുടെ വിജയമെന്ന് അന്നിവർ വ്യക്തമാക്കി. ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാം. ഞങ്ങളുടെ ജീവിതത്തിൽ മറ്റൊരാൾക്ക് വലിയ പ്രധാന്യം നൽകിയിട്ടില്ല. കഴിഞ്ഞ വർഷം ജനുവരിയിലാണ് വിജയ് മാധവും ദേവികയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.


Click it and Unblock the Notifications











