വെന്റിലേറ്റര്‍ സപ്പോര്‍ട്ട് മാറ്റിയാല്‍ എന്താവും...? ചെറുപ്പക്കാരിയല്ലേ, അത് ജീവിതത്തിലെ കറുത്ത അധ്യായം; ദേവിക

അടുത്തിടെയാണ് ദേവിക നമ്പ്യാർക്കും വിജയ് മാധവിനും രണ്ടാമത് ഒരു കുഞ്ഞ് കൂടി പിറന്നത്. കുഞ്ഞിന്റെ പേരും നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങളുമെല്ലാം ദേവികയുടെ ​ഗർഭകാലത്തെ വിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു. ആദ്യത്തെ പ്രസവം പോലെ രണ്ടാമത്തെ പ്രസവം ദേവികയ്ക്ക് സുഖമുള്ള ഒരു ഓർമയല്ല. വാട്ടർ ബ്രേക്കായത് മുതൽ ദേവികയ്ക്ക് ബോധം തിരിച്ച് കിട്ടുന്നത് വരെയുള്ള രണ്ട് ദിവസം ദേവികയും വിജയിയും കടന്നുപോയത് ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലൂടെയായിരുന്നു.

ഇപ്പോഴിതാ രണ്ടാമത്തെ പ്രസവ സമയത്ത് ദേവികയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിരിക്കുകയാണ്. ബെർത്ത് സ്റ്റോറി എന്ന പേരിൽ ഇരുവരും പങ്കിട്ട വീ‍ഡിയോ വൈറലാണ്. രണ്ട്, മൂന്ന് വട്ടം പറയാൻ ശ്രമിച്ചുവെന്നും പക്ഷെ അപ്പോഴൊന്നും പറ്റിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് ദേവിക സംസാരിച്ച് തുടങ്ങുന്നത്. സംസാരിക്കുന്നതിനിടയിൽ ഇന്ററപ്റ്റ് ചെയ്യരുതെന്ന് വിജയിക്ക് ദേവിക മുന്നിറയിപ്പും നൽകി.

Devika Nambiar Vijay Madhav

ആദ്യത്തെ പ്രസവം പോലെയായിരിക്കുമെന്ന് കരുതി തന്ന ഡേറ്റ് മനസിൽ കുറിച്ചിട്ട് കഴിയുകയായിരുന്നുവെന്നും അതുകൊണ്ട് ഹോസ്പിറ്റൽ ബാ​ഗ് പോലും പാക്ക് ചെയ്തിരുന്നില്ലെന്നും ദേവിക പറയുന്നു. ജീവിതത്തിലെ കറുത്ത അധ്യായം എന്നാണ് ആശുപത്രിയിൽ കഴിഞ്ഞ ആ ദിവസങ്ങളെ ദേവിക വിശേഷിപ്പിച്ചത്.

മാഷിന്റെ പെങ്ങള്‍ക്ക് ഞാൻ പെട്ടെന്ന് പ്രസവിക്കണം എന്നുണ്ടായിരുന്നു. കാരണം കുഞ്ഞിനെ കണ്ടിട്ട് വേണം സൗദിയിലേക്ക് തിരികെ പോവാനെന്ന് അവൾ എപ്പോഴും പറയുമായിരുന്നു. ഇരുപത്തിയെട്ടിന് പ്രസവിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ദേവിക പറയുന്നു. അവളാണോ പ്രസവം ഇത്ര കോംപ്ലിക്കേറ്റഡാക്കിയത് എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് വിജയ് മാധവും പറഞ്ഞു. ഇരുപത്തിയൊമ്പതാം തിയ്യതി അവൾ ഫൈറ്റ് കയറി ആകാശത്ത് എത്തിയപ്പോഴേക്കും ദേവിക ആശുപത്രിയിലായി.

പെങ്ങൾ വിളിച്ചപ്പോൾ എമര്‍ജന്‍സിയാണ് ഏത് നിമിഷവും പ്രസവിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. പ്രസവിക്കുന്നതിന്റെ തലേദിവസം ഉറക്കമൊന്നുമുണ്ടായിരുന്നില്ല. ബുദ്ധിമുട്ടുകളൊക്കെയായിരുന്നുവെങ്കിലും ഡേറ്റ് അടുത്തെന്ന് തോന്നിയിരുന്നില്ല. ഏഴാം തീയതിയായിരുന്നു ഡേറ്റ് പറഞ്ഞത്. രാവിലെ നാല് മണിയാവുമ്പോഴാണ് വാട്ടര്‍ ബ്രേക്കായത്. മാഷേ ടെന്‍ഷനടിക്കരുത്. വാട്ടര്‍ ബ്രേക്കായെന്ന് തോന്നുന്നു.

Take a Poll

നമുക്ക് പാക്ക് ചെയ്ത് ആശുപത്രിയിലേക്ക് പോകാമെന്ന് ഞാൻ പറഞ്ഞു. അത് കേട്ടതും മാഷിന് ടെൻഷനായി ദേവിക പറഞ്ഞു. ഉടനെ പ്രസവിക്കുമെന്നാണ് ഞാൻ കരുതിയത്. പ്രസവം എടുക്കാം എന്ന് വരെ ചിന്തിച്ചിരുന്നു. ഒരു സേഫ്റ്റിക്ക് വേണ്ടി അതൊക്കെ ഞാന്‍ പഠിച്ചുവെച്ചിരുന്നു. എങ്ങാനും ആവശ്യം വന്നെങ്കിലോ എന്നോര്‍ത്താണ് പഠിച്ചതെന്ന് വിജയ് പറഞ്ഞു. ആശുപത്രിയിലേക്ക് പോവുന്നതിനിടയില്‍ വ്ലോ​ഗ് എടുത്താലോ എന്നായിരുന്നു ദേവിക ചോദിച്ചത്.

Devika Nambiar Vijay Madhav

ഞാന്‍ ടെന്‍ഷനടിച്ച് ഡ്രൈവ് ചെയ്യുകയായിരുന്നു. എന്നാൽ ദേവിക ചിരിച്ചുകൊണ്ടാണ് കാറിൽ ഇരുന്നതെന്നും വിജയ് കൂട്ടിച്ചേർത്തു. ആത്മജയെ കാണാതെയായിരുന്നു ഞാന്‍ പോയത്. എന്റെ കൂടെ കിടന്ന ആത്മജയെ റൂമിലേക്ക് മാറ്റുകയായിരുന്നു. അതെനിക്ക് സങ്കടം തോന്നിയ കാര്യമാണ്. ആശുപത്രിയിൽ എത്തിയപ്പോൾ വേണമെങ്കില്‍ സി സെക്ഷന്‍ ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. പക്ഷെ എനിക്ക് അത് പേടിയാണ്. നോര്‍മലാവാന്‍ ചാന്‍സുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു പറഞ്ഞത്. കുറച്ചുനേരം കൂടി നോക്കാം ഇല്ലെങ്കില്‍ സിസേറിയന്‍ ചെയ്യാമെന്നായിരുന്നു പറഞ്ഞത്.

പിന്നീട് വേദന വന്നും പോയും ഇരിക്കുകയായിരുന്നു. വേദന കാരണം വിറയല്‍ വരുന്നുണ്ടായിരുന്നു. വേദന എനിക്ക് സഹിക്കാൻ പറ്റില്ല. കോണ്‍ട്രാക്ഷന്‍ വരുമ്പോള്‍ ഹാര്‍ട്ട് ബീറ്റില്‍ വേരിയേഷനുണ്ടായിരുന്നു. പുഷ് ചെയ്യരുത് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാം എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. മാഷിനെ വിളിക്കാമോയെന്ന് ചോദിച്ചിരുന്നു.

ഉടൻ പ്രസവം നടക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. പെട്ടെന്നാണ് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റിയത്. വിജയ് ആ സൈഡിലൂടെ വന്നോളുവെന്ന് പറയുന്നത് കേട്ടിരുന്നു. അതുകൊണ്ട് മാഷ് കൂടെയുണ്ടെന്ന് മനസിലായി. പ്രസവശേഷം ഒരു ദിവസം കഴിഞ്ഞാണ് എനിക്ക് ബോധം വന്നത്. ബോധം വന്ന സമയത്ത് കണ്ണും കയ്യുമൊന്നും അനക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

മരിച്ചുപോയോ എന്നായിരുന്നു തോന്നിയത്. വെന്റിലേറ്റര്‍ സപ്പോര്‍ട്ട് മാറ്റിയാല്‍ എന്താവും ചെറുപ്പക്കാരിയല്ലേ എന്നൊക്കെ സിസ്റ്റര്‍മാര്‍ പറയുന്നത് കേൾക്കാമായിരുന്നു. ആത്മജയേയും കുട്ടിയേയും മാഷിനേയും അമ്മയേയും ആരേയും കാണാന്‍ പറ്റിയിരുന്നില്ല. അവരോട് യാത്ര പറയാൻ പറ്റാത്തതിന്റെ സങ്കടവും ഉണ്ടായിരുന്നു. അതിനൊരു അവസരം തരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. എനിക്ക് ബോധമുണ്ട്. പക്ഷെ ശരീരം അനക്കാനാവുന്നില്ലായിരുന്നു. കോമയായോ എന്നായിരുന്നു സംശയം. സങ്കടം വരുന്നുണ്ടായിരുന്നു.

കുറേക്കഴിഞ്ഞപ്പോഴാണ് ഡോക്ടര്‍ വന്ന് ദേവിക ഉറങ്ങുകയായിരുന്നു. ഇനി ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുകയാണെന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് സംസാരിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പിന്നെയാണ് സംസാരം ശരിയായത്. ഞങ്ങളുടെ ജീവിതത്തിലെ കറുത്ത അധ്യായമായിരുന്നു ആ ദിവസങ്ങൾ എന്നും ദേവിക അനുഭവം പങ്കുവെച്ച് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X