'ഇത് ആത്മജയ്ക്കും മുകളിൽ'; മോൾക്ക് പേരിട്ട് വിജയിയും ദേവികയും, ആണാണോ പെണ്ണാണോ എന്നല്ല പേരാണ് ചോദിക്കുന്നത്!

ഇക്കഴിഞ്ഞ ജനുവരി 30ന് ആണ് ​ഗായകൻ വിജയ് മാധവിനും നടി ദേവിക നമ്പ്യാർക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. കുറച്ച് കോംപ്ലിക്കേഷൻസുള്ള പ്രസവമായതുകൊണ്ട് തന്നെ കുഞ്ഞ് പിറന്നയുടൻ സന്തോഷം എല്ലാവരേയും അറിയിക്കാനുള്ള മാനസീകാവസ്ഥയിൽ ആയിരുന്നില്ല വിജയിയും ദേവികയും. ദേവിക ഒരു ദിവസം മുഴുവൻ ബോധമില്ലാത്ത അവസ്ഥയിലായിരുന്നുവെന്നും അതുകണ്ട് താൻ തന്നെ വിഷമിച്ച് പോയിയെന്നും കഴിഞ്ഞ വീഡിയോയിൽ വിജയ് പറഞ്ഞിരുന്നു.

മകളാണ് ഇരുവർക്കും പിറന്നിരിക്കുന്നത്. ഇപ്പോഴിതാ മോളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരദമ്പതികൾ. ഓം പരമാത്മ എന്നാണ് ഇരുവരും മകൾക്ക് നൽകിയ പേര്. കുഞ്ഞ് പിറന്നതറിഞ്ഞ് വിളിക്കുന്നവരൊന്നും കുഞ്ഞ് ആണാണോ പെണ്ണാണോ എന്നല്ല പേരാണ് ചോദിക്കുന്നതെന്നും അതിനാലാണ് ഇരുപത്തിയെട്ട് വരെ കാത്തുനിൽക്കാതെ പേര് വെളിപ്പെടുത്തുന്നതെന്നും വിജയ് പുതിയ വീഡിയോയിൽ പറഞ്ഞു.

Devika Nambiar Vijay Madhav

മൂത്തകുട്ടിക്ക് ആത്മജ മഹാദേവ് എന്നാണ് വിജയിയും ദേവികയും നൽകിയ പേര്. അതിന്റെ പേരിൽ വലിയ രീതിയിലുള്ള വിമർശനം ഇരുവർക്കും കേൾക്കേണ്ടി വന്നിരുന്നു. ചില പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ ബെർത്ത് സർട്ടിഫിക്കറ്റിന് വേണ്ടി ഡിസ്ചാർജിന് തലേദിവസമാണ് എഴുതി കൊടുത്തത്. ദേവികയ്ക്ക് സൗണ്ടിന് കുറച്ച് ബുദ്ധിമുട്ടുണ്ട്.

കുറച്ചുനാൾ വോയ്സ് റെസ്റ്റാണ്. അതുകൊണ്ടാണ് വീഡിയോയിൽ അധികം സംസാരിക്കാത്തത്. ഡെലിവറി അറിഞ്ഞശേഷം എന്റെ പരിചയക്കാരും സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും എന്തിന് ഏറെ പറയുന്നു എന്റെ സ്വന്തം പെങ്ങൾ വരെ ചോദിച്ചുകൊണ്ടിരുന്നത് കുട്ടി ആണാണോ പെണ്ണാണോ എന്നല്ല. പേര് എന്താണ് ഇട്ടിരിക്കുന്നത് എന്നാണ്. ആശുപത്രിയിൽ വെച്ച് വരെ എല്ലാവരും ചോദിച്ചു.

ഡെലിവറിക്ക് മുമ്പ് ചെക്കപ്പിന് വന്നപ്പോൾ മുതൽ കുട്ടിക്ക് എന്താണ് പേര് നൽകാൻ പോകുന്നതെന്ന് ചോദിച്ചിരുന്നു. അപ്പോഴാണ് ഞാൻ മനസിലാക്കിയത് കുഞ്ഞിന്റെ പേര് അറിയാൻ ആളുകൾക്ക് ഇത്രയേറെ ആകാംഷയുണ്ടെന്ന്. ആദ്യത്തെ കുട്ടിക്ക് പേരിട്ടപ്പോഴുണ്ടായ കോലാഹലമാണ് ഇപ്പോഴുള്ള ക്യൂരിയോസിറ്റിക്ക് പിന്നിലെന്ന് എനിക്ക് അറിയാം. പേരുകൾ ഒന്നും ഞാൻ കഷ്ടപ്പെട്ട് കണ്ടുപിടിച്ചതല്ല. എന്റെ വിഷനിൽ വന്നതാണ്.

എന്റെ ചിന്തയിൽ ഈശ്വരൻ പ്രവർത്തിക്കുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കുഞ്ഞ് ആണാണോ പെണ്ണാണോയെന്ന് നേരത്തെ അറിഞ്ഞിരുന്നില്ല. ഇപ്രാവശ്യവും ചിന്തയിൽ വന്നപേരാണ് ഇടുന്നത്. ദേവികയോട് മാത്രമാണ് പേര് നേരത്തെ പറഞ്ഞത്. അത് കേട്ടപ്പോൾ ഇത് ആത്മജയ്ക്ക് മുകളിൽ പോകുമല്ലോയെന്നാണ് ദേവിക പറഞ്ഞത്.

Devika Nambiar Vijay Madhav

ഞാൻ വിവാഹം കഴിക്കുമോയെന്ന് അറിയാത്തകൊണ്ട് പെങ്ങളുടെ കുട്ടിക്ക് ആത്മജ മഹാദേവ് എന്ന പേരിടാൻ‌ ഞാൻ സജസ്റ്റ് ചെയ്തിരുന്നു. കല്യാണത്തിന് മുമ്പ് തന്നെ ആത്മജ എന്ന പേര് ദേവികയ്ക്ക് ഫെമിലിയറാണ്. കേൾക്കുമ്പോൾ മണ്ടത്തരമായ വിശ്വാസമെന്ന് ചിന്തിക്കാം. പക്ഷെ എന്റെ തോന്നലുകൾ, ചിലത് കേൾക്കുമ്പോഴുള്ള ഫീലിങ്ങുകൾ ഇതിലൂടെയാണ് എന്റെ യാത്ര. എന്നിലേക്ക് വരുന്നതിൽ നിന്നും പിക്ക് ചെയ്യുന്നതാണ്.

ആ സമയത്ത് അനുകൂലമായിരിക്കണമേയെന്ന് പ്രാർത്ഥിക്കും. ദേവിക കഴിഞ്ഞ ദിവസം ഡെസ്പ്പായി കിടക്കുന്നത് കണ്ടപ്പോൾ എന്നിൽ നിന്നും പുറത്ത് വന്ന വാക്കാണ് നമുക്ക് നല്ലത് മാത്രമെ സംഭവിക്കുകയുള്ളു എന്നത്. മകൾ ജനിക്കും മുമ്പ് തന്നെ ഈ പേര് ഞാൻ ​ദേവികയോട് പറഞ്ഞിരുന്നു. പൊതുവെ 28നാണ് പേര് പറയാറ്. പക്ഷെ ആശുപത്രിയിൽ പേര് എഴുതി കൊടുക്കുന്നുണ്ട്. പേര് പിന്നെ പറയാം എന്നതിനോട് താൽപര്യമില്ല.

ഓം പരമാത്മ എന്നാണ് മോൾക്ക് പേരിട്ടിരിക്കുന്നത്. എല്ലാവരും ഈ പേര് ഇഷ്ടപ്പെടുമെന്ന് ഞാൻ വിചാരിക്കുന്നു. ഡിവൈനും സ്പിരിച്വൽ പവറുകൾ ഉണ്ടെന്നും ഞാൻ വിശ്വസിക്കുന്ന പേര് കൂടിയാണിത്. പേരിന്റെ സ്പിരിച്വൽ പവറിന്റെ ചെറിയൊരു ശതമാനം പേരിന്റെ ഉടമയായ വ്യക്തിക്ക് കിട്ടിയാൽ അത് വളരെ നല്ലതായിരിക്കും.

താജിൽ ഡിന്നറിന് പോയപ്പോൾ കവടിയാർ കൊട്ടാരത്തിലെ ആദിത്യവർമ തമ്പുരാനെ കണ്ട് സംസാരിച്ചപ്പോൾ അദ്ദേഹം കൈലാസ യാത്ര നടത്തിയതിനെ കുറിച്ചും ഓം പർവത്തിനെ കുറിച്ചുമെല്ലാം സംസാരിച്ചു. അപ്പോഴാണ് മോളുടെ പേര് ഓം പരമാത്മ എന്ന് തന്നെ മതിയെന്ന് തീരുമാനിച്ചതെന്നും വിജയിയും ദേവികയും പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X