രണ്ടുപേരെയും മുലയൂട്ടുന്നു, ആത്മജയെ കണ്ടപ്പോൾ വിഷമം തോന്നി, അമ്മയ്ക്ക് പാദസേവ ചെയ്യുന്ന മകൻ; ദേവിക പറയുന്നു!

രണ്ടാമത്തെ പ്രസവം നടി ദേവിക നമ്പ്യാർക്ക് സുഖമുള്ള ഒരു ഓർമയല്ല. മരിച്ചിട്ട് ജീവിച്ച് വന്നുവെന്നാണ് ആ സമയത്തെ ദേവിക വിശേഷിപ്പിക്കാറുള്ളത്. അപ്രതീക്ഷിതമായി വാട്ടർ ബ്രേക്കായതുകൊണ്ട് തന്നെ ഡേറ്റിനും മുമ്പ് തന്നെ ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നു. പ്രസവശേഷം ഒരു ദിവസം മുഴുവൻ ദേവിക ബോധം കെട്ട് കിടന്നു. പ്രസവം കോംപ്ലിക്കേറ്റഡായിരുന്നുവെന്നതുകൊണ്ട് തന്നെ എല്ലാവരും ഭയന്ന് പോയിരുന്നുവെന്ന് വിജയ് നമ്പ്യാരും പറഞ്ഞിരുന്നു.

രണ്ടാമത്തെ പ്രസവത്തിൽ മകളാണ് ഇരുവർക്കും പിറന്നത്. കുഞ്ഞിന്റെ പേരിടീലും നൂലുകെട്ടും നടത്തിയശേഷം പ്രസവാനന്തര സുഖചികിത്സയിലാണ് ദേവിക ഇപ്പോൾ. ഇരുപത്തിയൊന്ന് ദിവസത്തെ പാക്കേജാണ് സമേധയിൽ ദേവിക ചെയ്യുന്നത്. രണ്ട് മക്കളും ദേവികയ്ക്കൊപ്പമുണ്ട്. കൂടാതെ എല്ലാ സഹായവും പിന്തുണയുമായി വിജയിയുമുണ്ട്.

Devika Nambiar son

ഇരുപത്തിയൊന്ന് ദിവസത്തെ വിശ്രമ ചികിത്സയ്ക്കാണ് വന്നത് എന്നതുകൊണ്ട് തന്നെ വ്ലോ​ഗിങ്ങാണ് ദേവികയുടെ പ്രധാന വിനോദം. ഇപ്പോഴിതാ സമേധയിലെ ഡെ ഇൻ മൈ ലൈഫ് വീഡിയോയുമായി എത്തിയിരിക്കുകയാണ് ദേവിക. ഒരു ദിവസം എന്തൊക്കെ ഭക്ഷണം കഴിക്കുന്നു, പ്രസവരക്ഷ ചികിത്സ എങ്ങനെയാണ് എന്നതെല്ലാം വീഡിയോയിൽ ദേവിക വിവരിക്കുന്നുണ്ട്.

ചേച്ചിമാർ ചായ കൊണ്ടുവരുമ്പോൾ മുതലുള്ള ഡെ ഇൻ മൈ ലൈഫ് ചെയ്യണമെന്നാണ് കരുതിയത്. പക്ഷെ ഞാൻ ഉറങ്ങിപ്പോയി എന്ന് പറഞ്ഞുകൊണ്ടാണ് ദേവികയുടെ വീഡിയോ ആരംഭിക്കുന്നത്. ഉറങ്ങിപ്പോകാൻ കാരണം കുഞ്ഞുങ്ങൾ രണ്ടുപേരും ഉള്ളതിനാൽ ഒരാൾ എഴുന്നേറ്റ് കഴിയുമ്പോൾ അയാളെ ഉറക്കണം. ശേഷം ഉറങ്ങാമെന്ന് കരുതുമ്പോൾ മറ്റെയാൾ എഴുന്നേൽക്കും.

ഇങ്ങനെയൊക്കെ ആയതുകൊണ്ട് രാവിലെ ആയപ്പോഴാണ് ഒരു രണ്ട് മണിക്കൂർ ഉറങ്ങാൻ കിട്ടിയത്. ആ ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ എന്താണ് എവിടെയാണ് എന്ന് പോലും മനസിലാവില്ലെന്നാണ് ദേവിക പറഞ്ഞത്. താൻ രണ്ട് മക്കളേയും ഒരുപോലെ മുലയൂട്ടുന്നുണ്ടെന്നും ദേവിക പറഞ്ഞു. ഞാൻ‌‍ രണ്ടുപേരെയും ഫീഡ് ചെയ്യുന്നുണ്ട്. ആത്മജയ്ക്ക് ഫീഡ് ചെയ്യേണ്ടെന്നാണ് കരുതിയത്.

അതുകൊണ്ട് തന്നെ നിർത്തിയിരുന്നു. പക്ഷെ മോൾക്ക് പഡ് ചെയ്യുന്നത് ആത്മജ വന്ന് നോക്കി നിൽക്കുന്നത് കാണുമ്പോൾ വിഷമം തോന്നിയിട്ടാണ് രണ്ടുപേർക്കും ഫീഡ് ചെയ്യാമെന്ന് കരുതിയത്. മാത്രമല്ല എനിക്ക് പാലുമുണ്ട്. ഇപ്പോൾ രണ്ടുപേരും ഹാപ്പിയാണ്. അല്ലെങ്കിൽ ഒരാൾക്ക് വിഷമവും വാശിയുമാകും. രണ്ടുപേരും ഹാപ്പിയായി രാത്രിയിൽ ഉറങ്ങുന്നുമുണ്ട് എന്നും ദേവിക പറഞ്ഞു.

Devika Nambiar son

ഒരു വയസ് പിന്നിട്ടു ദേവികയുടെ മൂത്ത മകൻ ആത്മജ മഹാദേവിന്. മകൻരെ സ്വഭാവങ്ങളെ കുറിച്ചും ഇപ്പോഴുള്ള വികൃതികൾ എന്തെല്ലാമാണെന്നുമെല്ലാം വീഡിയോയിൽ ദേവിക വിശദീകരിച്ചു. ടോയ്ലെറ്റിലേക്ക് വിളിച്ചുകൊണ്ടുപോയി ദേവികയുടെ കാലിൽ വെള്ളം കോരി ഒഴിച്ച് കഴുകുകയാണ് ആത്മജയുടെ ഇപ്പോഴത്തെ പ്രധാന വിനോദം.

Take a Poll

തനിക്ക് പാദസേവ ചെയ്യലാണ് ആത്മജയ്ക്ക് ഇപ്പോഴുള്ള ഏറ്റവും വലിയ വിനോദമെന്ന് ദേവിക പറഞ്ഞു. ഒന്നും നടന്നില്ലെങ്കിലും ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്ത് എല്ലാ കാര്യവും ചെയ്യുന്ന പ്രകൃതമാണ് ആത്മജയുടേതെന്നും ദേവിക പറഞ്ഞു. വാശി ഒന്നിനോടുമില്ല. വളരെ സമാധാനപരമായി എല്ലാ കാര്യങ്ങളും ചെയ്യുന്ന കൂട്ടത്തിലാണ്. ഉള്ളത് വെച്ച് എല്ലാ കാര്യവും സന്തോഷത്തോടെ ചെയ്യാനാണ് അവൻ ശ്രമിക്കാറുള്ളതെന്നും ദേവിക പറഞ്ഞു.

പ്രസവരക്ഷ ചെയ്യേണ്ടതിന്റെ പ്രാധാന്യവും ദേവിക വിശദീകരിച്ചു. ഇരുപത്തിയൊന്ന് ദിവസത്തെ ട്രീറ്റ്മെന്റാണ് എന്റേത്. കൂടുതലായി പോകുമോയെന്ന് തോന്നി. പക്ഷെ ട്രീറ്റ്മെന്റ് തുടങ്ങിയശേഷം എനിക്ക് മനസിലായി ഇത് വളരെ റിലാക്സിങ്ങാണെന്ന്. ഭക്ഷണം അടക്കം എല്ലാം കിറുകൃത്യമായി കിട്ടും. പിന്നെ മക്കളെ നോക്കുക എന്നത് മാത്രമെയുള്ളു. പ്രസവിച്ച സ്ത്രീകൾ കുറഞ്ഞത് പതിനാറ് ദിവസമെങ്കിലും ഇങ്ങനൊരു ട്രീറ്റ്മെന്റ് എടുത്ത് റിലാക്സ് ചെയ്യണമെന്നാണ് എനിക്ക് പറയാനുള്ളത്. ട്രീറ്റ്മെന്റിനുശേഷവും നല്ല സുഖമായിരിക്കും എന്നാണ് ദേവിക പറഞ്ഞത്.

FAQs
ദേവിക നമ്പ്യാർ അഭിനയിച്ച് ആദ്യം ശ്രദ്ധ നേടിയ സീരിയൽ?

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ബാലാമണി സീരിയലിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷമാണ് ദേവിക ശ്രദ്ധിക്കപ്പെട്ടത്. രാക്കുയിലിലെ തുളസി എന്ന കഥാപാത്രത്തിലൂടെ ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു.

Filmibeat Entertainment

More from Filmibeat

Read more about: Devika Nambiar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X