For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അഭിനയം നിർത്തി ക്രൂഡോയിൽ ബിസിനസിലേക്ക് ഇറങ്ങി, സീരിയൽ ചെയ്തില്ലേലും വരുമാനം വരുമെന്ന് കരുതി'; ദേവിക നമ്പ്യാർ!

  |

  മഞ്ചേരിയിലെ ഒരു ഗ്രാമത്തിൽ നിന്നെത്തിയ ദേവിക നമ്പ്യാർ ബാലാമണിയായിട്ടാണ് പ്രേക്ഷക മനസിൽ കയറി കൂടിയത്. കുടുംബപ്രേക്ഷകരുടെ സ്വന്തം ബാലാമണി. ദേവികയെ ബാലാമണിയിൽ നിന്ന് അടർത്തി മാറ്റാൻ സാധിക്കാത്ത വിധം കുടുംബ സദസുകൾ ബാലാമണിയെ സ്വന്തം നെഞ്ചോടേറ്റി.

  സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി എത്തിയ ദേവിക പക്ഷെ കൂടുതൽ പ്രശസ്തയായത് കുടുംബപ്രേക്ഷകർക്കിടയിലാണ്. മുമ്പ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പരിണയത്തിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ദേവികയെ വീട്ടമ്മമാരുടെ സ്വന്തം ബാലാമണിയാക്കിയത് ബാലാമണി എന്ന സീരിയലാണ്.

  Also Read: 'അഭിമാന നിമിഷം', പതിനാറ് വർഷങ്ങൾക്ക് മുമ്പ് കണ്ണ് നിറഞ്ഞ് പടിയറങ്ങിയ അതേ സകൂളിൽ മാസ്സ് ആയി റോബിൻ എത്തി

  ദേവിക ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നത് അഞ്ചാം ക്ലാസിലാണ്. വീടിനടുത്ത് ഒരു ഇല്ലത്ത് കുഞ്ചാക്കോ ബോബൻ നായകനായ ഈ സ്‌നേഹതീരത്ത് എന്ന സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു. ചാക്കോച്ചന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാനുള്ള ചാൻസ് കിട്ടുമോന്ന് നോക്കാനാണ് ദേവികയും ചേച്ചിമാരോടൊപ്പം പോയത്.

  അവിടെ ചെന്നപ്പോൾ കുറച്ച് കുട്ടികൾ കരയുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ആ കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്തി. പക്ഷെ സിനിമ വന്നപ്പോൾ ദേവിക കരഞ്ഞ് തകർത്ത ആ രംഗം കാണാനില്ല.

  Also Read: നടന്‍ റിഷി കപൂറിനെ വീട്ടില്‍ കയറി തല്ലണം; കാമുകിയായ നടിയുമായി അടുപ്പമുണ്ടെന്ന് കരുതി സഞ്ജയ് ദത്ത് ചെയ്തതിങ്ങനെ

  വലിയ സങ്കടമായി. എന്നെങ്കിലും താനും സിനിമയിൽ അഭിനയിക്കുമെന്ന് അന്ന് ദേവിക തീരുമാനിച്ചു. അങ്ങനെ വളർന്ന് തുടങ്ങിയ മോഹമാണ് ദേവികയ്ക്ക് അഭിനയം. മഴവിൽ മനോരമയിൽ എ.എം നസീർ സംവിധാനം ചെയ്ത പരിണയം എന്ന സീരിയലിലൂടെയാണ് മിനി സ്‌ക്രീനിലേക്ക് വരുന്നത്.

  അതിൽ ഊമയായ പെൺകുട്ടിയായിരുന്നു ദേവികയുടെ കഥാപാത്രം. ഗുരുവായൂരപ്പന്റെ ഭക്തയാണ് ദേവിക. എല്ലാ മാസവും തൊഴാൻ പോകും. സീരിയൽ അഭിനയത്തിന് പുറമെ അവതാരികയായും ദേവിക തിളങ്ങിയിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി ഫെസ്റ്റിവലിലാണ് ആദ്യം അവതാരകയായത്.

  പിന്നീട് സിനിമ ചിരിമ എന്ന പ്രോഗ്രാമിലും അവതാരകയായി. ഇടക്കാലത്ത് ദേവിക അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരുന്നു. അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ദേവിക. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പറയാം നേടാമെന്ന പരിപാടിയിൽ ഭർത്താവ് വിജയ് മാധവനിനൊപ്പം പങ്കെടുത്തപ്പോഴാണ് ദേവിക മനസ് തുറന്നത്.

  എം.ജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടിയെന്നോണമാണ് ദേവിക സംസാരിച്ചത്. ഓവർ റൊമാന്റിക്കൊന്നുമല്ല വിജയ് മാധവ്. 'ബാലാമണി ചെയ്ത് കഴിഞ്ഞപ്പോൾ എന്റെ ഡി​ഗ്രിയും കഴിഞ്ഞിരുന്നു. അപ്പോൾ വീട്ടുകാർക്കൊക്കെ ഞാൻ തുടർന്ന് പഠിക്കണമെന്നായിരുന്നു ആ​​ഗ്രഹം.'

  'പിന്നെ ആ സമയത്ത് കുറച്ച് അഹങ്കാരമായിരുന്നു. ആ സീരിയൽ വലിയ ഹിറ്റായിരുന്നു. പ്രശസ്തി കിട്ടിയപ്പോൾ ഞാൻ വിചാരിച്ചു ഞാൻ വലിയ കൊമ്പത്താണ്. അതുകൊണ്ട് വരുന്ന ഓഫറും സ്വീകരിക്കാതെ തിരിച്ച് അയച്ചു. മാത്രമല്ല അതുവരെ സൂക്ഷിച്ച് വെച്ച പൈസയെടുത്ത് ഒരു ബിസിനസിൽ ഇൻവസ്റ്റ് ചെയ്തു.'

  'ക്രൂഡ് ഓയിൽ ബിസിനസായിരുന്നു. അപ്പോൾ ‍ഞാൻ വിചാരിച്ചു. ബിസിനസുകാരിയായതുകൊണ്ട് ഇനി അതിൽ നിന്നും വരുമാനം വരുമെന്ന്. പിന്നെ പിജിയും ചെയ്തു. പക്ഷെ 2018 കഴിഞ്ഞപ്പോഴേക്കും ഞാൻ ബിസിനസിനായി പൈസകൊടുത്ത ആൾക്ക് സ്ട്രോക്ക് വന്ന് അയാൾ കിടപ്പിലായി.'

  'പിന്നെ എന്റെ പൈസയെല്ലാം വെള്ളത്തിലായി. അങ്ങനെ ആ ബിസിനസ് തകർന്നു. എനിക്ക് ബിസിനസ് പറ്റിയതല്ലെന്നും ഡാൻസും അഭിനയവുമെ പറഞ്ഞിട്ടുള്ളൂവെന്നും എനിക്ക് പിന്നീട് മനസിലായി' ദേവിക നമ്പ്യാർ പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയിലാണ് ദേവികയും ​ഗായകൻ വിജയ് മാധവും വിവാഹിതരായത്.

  ഇപ്പോൾ ഇരുവരും തങ്ങളുടെ ആദ്യത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അടുത്തിടെയാണ് ഇരുവരും തങ്ങൾ അച്ഛനും അമ്മയുമാകാൻ പോവുകയാണെന്ന സന്തോഷം സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്.

  Read more about: actress
  English summary
  Devika Nambiar Opens Up In Mg Sreekumar's Show That She Lost Money After Investing In Business
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X