അഡാറ് ലവിന് പിന്നാലെ കളര്‍ഫുള്‍ എന്റര്‍ടെയ്‌നറുമായി ഒമര്‍ ലുലു! ധമാക്ക തിയ്യേറ്ററുകളില്‍

By Midhun Raj

അഡാറ് ലവിന് പിന്നാലെ ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ധമാക്ക. നേരത്തെ ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ച ചിത്രം വലിയ സിനിമകളുടെ റിലീസ് കാരണം നീട്ടിവെക്കുകയായിരുന്നു. പുതുവര്‍ഷത്തില്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്ന ആദ്യ മലയാള കൂടിയാണ് ധമാക്ക. ഇത്തവണയും ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്‌നറുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്.

dhamaka

Recommended Video

Dhamaka Malayalam Movie Public Response | FilmiBeat Malayalam

ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ നായകനാവുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായിക. നേരത്തെ ധമാക്കയുടെതായി പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളുമെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. സ്‌കൂള്‍, കോളേജ് ചുറ്റുപാടുകള്‍ വിട്ട് യുവാക്കളുടെ വ്യത്യസ്ഥ കഥ പറയുന്ന ചിത്രവുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്.

മുകേഷും ഉര്‍വ്വശിയും ഒരിടവേളയ്ക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ധമാക്ക. ഇവര്‍ക്കൊപ്പം ഇന്നസെന്റ്, സാബുമോന്‍, സൂരജ്, നേഹ സക്‌സേന, ശാലിന്‍ സോയ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എംകെ നാസറാണ് ധമാക്ക നിര്‍മ്മിച്ചിരിക്കുന്നത്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, അഡാറ് ലവ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലുവിന്റെതായി ഒരുങ്ങിയ നാലാമത്തെ ചിത്രം കൂടിയാണ് ധമാക്ക.

More from Filmibeat

Read more about: omar lulu nikki galrani dhamaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X