കനത്ത പരാജയം, 300 കോടി മുടക്കിയ ചിത്രം, നഷ്ടം വരാതിരിക്കാൻ നിർമാതാവ് ചെയ്തത്; ധനഞ്ജയൻ പറയുന്നു
തെന്നിന്ത്യൻ സിനിമാ നിർമാണ രംഗത്തെ സംഭവ വികാസങ്ങളെക്കുറിച്ച് സംസാരിച്ച് നിർമാതാവ് ധനഞ്ജയൻ. നിർമാതാക്കൾക്ക് നഷ്ടമുണ്ടാകാത്ത തീരുമാനങ്ങളും നയങ്ങളുമാണുണ്ടാകേണ്ടതെന്ന് ധനഞ്ജയൻ പറയുന്നു. സൗത്ത് ഇന്ത്യൻ ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷന്റെ കഴിഞ്ഞ ദിവസം നടന്ന മീറ്റിംഗിൽ വലിയ പ്രൊഡ്യൂസർമാരെല്ലാം വന്നിരുന്നു. മെത്രി മൂവീസ്, സിത്താര എന്റർടെയിൻമെന്റ്സ് എന്നിങ്ങനെ തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ പ്രൊഡക്ഷനുകൾ.
എല്ലാവരുമായി ചർച്ച നടന്നു. എട്ട് ആഴ്ച സിനിമ തിയറ്ററിൽ ഓടിയ ശേഷം ഒടിടി സ്ട്രീം എന്ന നയം ബോളിവുഡിൽ വന്നത് കാരണം ഇൻഡിപെൻഡന്റായി നിൽക്കുന്ന നിർമാതാക്കൾ ഇല്ലാതായി. കാരണം സിനിമകൾ തിയറ്ററിൽ ഓടുന്നില്ല. നയം കാരണം ഒടിടി വാങ്ങുന്നുമില്ല. ഇവിടെ അത് സംഭവിക്കരുതെന്നാണ് അവരെല്ലാം പറഞ്ഞത്. ഇപ്പോൾ ആരോഗ്യകരമായാണ് പോകുന്നത്. നല്ല കണ്ടന്റാണെങ്കിൽ റിലീസിന് ശേഷം ഒടിടി പ്ലാറ്റ്ഫോമുകൾ ഉടനെ വാങ്ങുന്നു.

പുറത്ത് നിന്നുള്ള ആരും തങ്ങളുടെ ബിസിനസിൽ നിബന്ധനകൾ വെക്കരുതെന്ന നിർബന്ധം തെലുങ്ക് നിർമാതാക്കൾക്കുണ്ട്. പവൻ കല്യാണിന്റെ ഒജി എന്ന സിനിമ. 300 കോടിയോളം മുടക്കി എടുത്ത സിനിമയാണ്. നാല് ആഴ്ചയ്ക്കുള്ളിൽ ഒടിടിയിൽ വന്നു. 90 കോടിക്കാണ് ഒടിടിക്ക് വിറ്റത്. സിനിമ ബോക്സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു. നിർമാതാക്കൾ തങ്ങളെ ബാധിക്കാതെ സിനിമ ഉടനെ ഒടിടിക്ക് വിറ്റ് 90 കോടി വാങ്ങി. നല്ല തീരുമാനമാണ് അതെന്നും ധനഞ്ജയൻ പറയുന്നു.


Click it and Unblock the Notifications