എല്ലാം ബിസിനസായി കണ്ടാൽ തിരിച്ചും അങ്ങനെയായിരിക്കും; പ്രശ്നങ്ങൾക്കിടെ നയൻതാരയോട് നിർമാതാവ്

ധനുഷുമായുള്ള നയൻതാരയുടെ നിയമ തർക്കം കോടതിയിലാണ്. നയൻതാര; ബിയോണ്ട് ഫെയറിടെയിൽ എന്ന ഡോക്യുമെന്ററിയിൽ ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഉപയോ​ഗിച്ചതിന് 10 കോടി രൂപയാണ് നടൻ നെറ്റ്ഫ്ലിക്സിൽ നിന്നും നയൻതാരയിൽ നിന്നും ധനുഷ് ആവശ്യപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ദിവസം തന്റെ ഹിറ്റ് ചിത്രമായി വടചെന്നെെയിലെ ഭാ​ഗങ്ങൾ സിമ്പു
നായകനാകുന്ന സിനിമയിൽ ഉപയോ​ഗിക്കാൻ ധനുഷ് പണമൊന്നും ആവശ്യപ്പെടാതെ അനുമതി നൽകി. ഇതേക്കുറിച്ച് സംസാരിക്കുകയാണ് തമിഴകത്തെ സംഭവ വികാസങ്ങളെക്കുറിച്ച് സംസാരിക്കുന്ന നിർമാതാവ് ധനഞ്ജയൻ.

എല്ലാം ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. സിനിമയിൽ മാത്രമല്ല, എല്ലാത്തിലും അങ്ങനെയാണ്. റിലേഷൻഷിപ്പ് മ്യൂച്ചലായി ഡെവലപ് ചെയ്യുന്നത് നിങ്ങൾക്ക് ​ഗുണം ചെയ്യും. എല്ലാം ബിസിനസായി കണ്ടാൽ തിരിച്ചും അങ്ങനെയായിരിക്കും. എല്ലാം മോണിറ്ററിയായി നോക്കുമ്പോഴും ഇത് ചെയ്യുന്നത് കൊണ്ട് എന്ത് ​മെച്ചം എന്ന് ആലോചിക്കുമ്പോഴും ആരും ഒരു തരത്തിലും സപ്പോർട്ട് ചെയ്യില്ല. നിങ്ങൾ എല്ലാം ബിസിനസായാല്ലേ കാണുന്നത് ഞങ്ങളും ബിസിനസായി കാണുന്നു എന്നാകും. ഇതെല്ലാം പ്രശ്നമായതിന് കാരണം പരസ്പരം സ്നേഹമില്ലാത്തതാണ്. എന്നാൽ മറുവശത്ത് വെട്രിമാരൻ സാറോട് ധനുഷിന് അതിയായ സ്നേഹമുണ്ടെന്നും ധനഞ്ജയൻ പറയുന്നു.

Nayanthara  Dhananjayan

കരിയറിൽ മോശം സമയമാണ് നയൻതാര ഇന്ന്. തുടരെ പരാജയങ്ങൾ, നെ​ഗറ്റീവ് പ്രതിഛായ തുടങ്ങിയവ നടിയുടെ ജനപ്രീതി കുത്തനെ ഇടിച്ചു. ധനുഷുമായുണ്ടായ വിവാ​ദം ഇതിന് ആക്കം കൂട്ടി. തമിഴകത്ത് അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർതാര ചിത്രങ്ങളിലൊന്നും നയൻതാരയില്ല. അതേസമയം ബോളിവുഡ് ചിത്രം ജവാനിൽ നായികയായി. എന്നാൽ നയൻതാരയുടെ കടുത്ത നിബന്ധനകളിൽ തമിഴകത്ത് അതൃപ്തിയുണ്ടെന്ന വാദം ശക്തമാണ്. തുടരെ ഫ്ലോപ്പുകൾ വന്നതോടെ വിമർശനം കൂടി.

ഇതിനിടെ ലേഡി സൂപ്പർസ്റ്റാർ എന്ന് തന്നെ വിളിക്കരുതെന്ന് നയൻതാര പ്രസ്താവന പുറത്ത് വിട്ടു. ടെസ്റ്റ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വലിയ താരനിര അണിനിരന്ന സിനിമയ്ക്ക് പക്ഷെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അതേസമയം നടിയുടെ വരാനിരിക്കുന്ന പ്രൊജക്ടുകളിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്.

Nayanthara

ഒന്നിലേറെ സിനിമകളു‌ടെ തിരക്കിലാണ് നയൻതാര ഇപ്പോൾ. യാഷ് നായകനാകുന്ന ടോക്സിക് അടുത്ത വർഷം റിലീസ് ചെയ്യും. ഇതിൽ ഒരു വേഷം നയൻതാര ചെയ്യുന്നുണ്ട്. തമിഴിൽ മൂക്കുത്തി അമ്മൻ ഉൾ‌പ്പെടെയുള്ള സിനിമകൾ ഒരുങ്ങുന്നു. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയാണ് ഡിയർ സ്റ്റുഡന്റ്സിലെ നായകൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയോ‌ട് എന്ന സിനിമയിലും നയൻതാര നായികയായെത്തുന്നു. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പമുള്ള പ്രൊജക്ടിന്റെ ഷൂട്ട് നടക്കുന്നുണ്ട്.

ധനുഷ് നയൻതാര പ്രശ്നം

2015 ലാണ് നാനും റൗഡി താൻ റിലീസ് ചെയ്യുന്നത്. അന്ന് വിഘ്നേശ് ശിവൻ കരിയറിൽ ഇന്നത്തെ നിലയിലേക്ക് വന്നിട്ടില്ല. സംവിധായകന്റെ ജീവിതവും കരിയറും മാറി മറിയുന്നത് ഈ സിനിമയിലൂടെയാണ്. ഷൂട്ടിം​ഗിനിടെ നയൻതാരയും വിഘ്നേശ് ശിവനും അടുത്തു. ഇവർ പ്രണയത്തിലായ ശേഷം ഷൂട്ടിം​ഗിൽ അനാസ്ഥ കാണിച്ചു എന്നാണ് ധനുഷ് ആരോപിക്കുന്നത്. ഇത് കാരണം സിനിമയുടെ ബഡ്ജറ്റ് കൂടിയെന്നും ധനുഷ് കോടതിയിൽ വാദിക്കുന്നു. അതേസമയം പത്ത് കോടി നഷ്‌‌ടപരിഹാരം നൽകാൻ നയൻതാര തയ്യറല്ല. നാനും റൗഡി താനിലെ അണിയറ ദൃശ്യങ്ങളാണ് ഉപയോ​ഗിച്ചതെന്ന് നയൻതാര വാദിക്കുന്നു. ധനുഷിനെതിരെ മൂന്ന് പേജുള്ള തുറന്ന കത്ത് നയൻതാര പുറത്ത് വിട്ടിരുന്നു. തന്നോട് വിഘ്നേശിനും ധനുഷ് വ്യക്തി വെെരാ​ഗ്യം തീർക്കുകയാണെന്ന് നയൻതാര തുറന്നടിച്ചു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X