പ്രായം കൂടുതലുണ്ടെങ്കിലും ഐശ്വര്യയെ പ്രണയിച്ചു! സഹോദരിമാരുടെ കൂട്ടുകാരിയായിരുന്നു; ധനുഷിന്റെ കല്യാണക്കഥയിങ്ങനെ

തമിഴ് സിനിമാലോകത്ത് ഏറെ ഞെട്ടലുണ്ടാക്കിയ വിവാഹമോചനമായിരുന്നു നടന്‍ ധനുഷിന്റേത്. രജനികാന്തിന്റെ മൂത്തമകളെ ഭാര്യയാക്കിയ ശേഷം ധനുഷിന്റെ കരിയറിലും ജീവിതത്തിലും വലിയ നേട്ടമാണ് ഉണ്ടായത്. സംവിധായിക കൂടിയായ ഐശ്വര്യ രജനികാന്ത് ഭര്‍ത്താവിനെ നായകനാക്കിയും സൂപ്പര്‍ഹിറ്റ് സിനിമ ഇറക്കിയിരുന്നു.

ബന്ധം ഉപേക്ഷിക്കാന്‍ മാത്രം ദമ്പതിമാര്‍ക്കിടയിലുണ്ടായ പ്രശ്‌നമെന്താണെന്ന് ഇനിയും വ്യക്തമല്ല. കാരണം ധനുഷിനെ കുറിച്ച് നിരവധി കഥകള്‍ അതിന് മുന്‍പേ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സ്വന്തം സഹോദരിമാരുടെ കൂട്ടുകാരിയായ ഐശ്വര്യയുമായി ധനുഷ് പ്രണയത്തിലായത് എങ്ങനെയാണെന്നും നടന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളെ കുറിച്ചും വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

dhansh-aiswarya

സംവിധായകന്‍ കസ്തൂരി രാജയുടെ നാല് മക്കളില്‍ ഇളയപുത്രനാണ് ധനുഷ്. മൂത്തമകന്‍ സെല്‍വരാഘവന്‍ പ്രശസ്ത സംവിധായകനാണ്. അദ്ദേഹത്തിന്റെ നിര്‍ബന്ധമായിരുന്നു ധനുഷ് സിനിമയിലേക്ക് വരണമെന്നത്. അങ്ങനെ സഹോദരന്‍ നിര്‍ബന്ധിച്ച് സിനിമയിലെത്തിച്ച അനിയന്‍ ഇന്ന് അദ്ദേഹത്തെക്കാളും വളര്‍ന്ന് വലുതായി. ഇതിനിടയിലാണ് സൂപ്പര്‍താരം രജനികാന്തിന്റെ മരുമകനുമാവുന്നത്. ആ കഥയെ കുറിച്ച് ആലപ്പി ഷ്‌റഫ് പറയുന്നതിങ്ങനെയാണ്...

'ധനുഷിന്റെ സഹോദരിമാരുടെ കൂട്ടുകാരിയായിരുന്നു ഐശ്വര്യ രജനികാന്ത്. ആ സൗഹൃദം പിന്നീടത് ധനുഷുമായിട്ടുള്ള പ്രണയത്തിലേക്ക് വഴിത്തെളിച്ചു. പ്രണയബന്ധം മണത്തറിഞ്ഞ പത്രമാധ്യമങ്ങള്‍ താരങ്ങളുടെ പ്രണയത്തെ കുറിച്ച് സൂചന കൊടുത്തെങ്കിലും രണ്ട് പേരും അന്നത് നിഷേധിച്ചു. ഐശ്വര്യ എന്റെ സഹോദരിമാരുടെ കൂട്ടുകാരി മാത്രമാണ്, അല്ലാതെ ഞങ്ങള്‍ തമ്മില്‍ മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നാണ് ധനുഷ് ഒരിക്കല്‍ പറഞ്ഞത്. ആ വാക്കുകള്‍ എല്ലാവരും വിശ്വസിക്കുകയും ചെയ്തു. കാരണം ധനുഷിനെക്കാളും ഐശ്വര്യയ്ക്ക് രണ്ട് വയസ് കൂടുതലുണ്ട്.

ഇവരുടെ പ്രണയം തുടങ്ങിയപ്പോള്‍ രഹസ്യമായിരുന്നു. വിട്ട് പിരിയാന്‍ പറ്റാത്ത റിലേഷനിലേക്ക് എത്തിയതോടെയാണ് രണ്ടാളും വീട്ടില്‍ പറയുകയും വിവാഹത്തിലേക്ക് കടക്കുകയും ചെയ്തത്. രജനികാന്തിന്റെ മരുമകന്‍ എന്ന നിലയില്‍ ധനുഷിന് തമിഴ് സിനിമയില്‍ പ്രത്യേക ആദരവും പരിഗണനയുമൊക്കെ ലഭിച്ചിരുന്നു. അമ്മായിയപ്പന്റെ സിനിമകളും മരുമകന്റെ സിനിമകളും ബോക്‌സോഫീസില്‍ വലിയ വിജയം വരിക്കുകയും ചെയ്തു. ഒപ്പം ദാമ്പത്യം സന്തോഷകരമായി മുന്നോട്ട് പോയി. ഇതിനിടയില്‍ ഐശ്വര്യ-ധനുഷ് ദമ്പതിമാര്‍ക്ക് രണ്ട് ആണ്‍മക്കളും ജനിച്ചു.

dhansh-aiswarya

പിന്നീട് ധനുഷിന്റെ യുഗമാണ് പിന്നെ കണ്ടത്. ഇറങ്ങുന്ന എല്ലാ സിനിമകളും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളായി മാറി. ഇതിനിടയില്‍ രണ്ട് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ധനുഷിന് ലഭിച്ചു. ഭാര്യാപിതാവായ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് പോലും നേടാന്‍ കഴിയാത്ത അംഗീകാരമാണ് ധനുഷ് നേടിയത്. സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ധനുഷ് രജനികാന്തിന്റെ ആരാധകനായിരുന്നു. വിവാഹത്തിന് ശേഷം ഐശ്വര്യയെ കുറിച്ച് നടന്‍ പറഞ്ഞത് രജനികാന്തിനെക്കാളും മകള്‍ സിംപിളാണെന്നാണ്.' അഷ്‌റഫ് പറയുന്നു...

പതിനെട്ട് വര്‍ഷത്തോളം സന്തുഷ്ടരായി ജീവിച്ചതിന് ശേഷം 2021 ലായിരുന്നു ഐശ്വര്യയും ധനുഷും ബന്ധം വേര്‍പ്പെടുത്തുകയാണെന്ന് പുറംലോകത്തോട് പറയുന്നത്. സുഹൃത്തുക്കളെ പോലെ ഇനിയും മുന്നോട്ട് പോകുമെന്നാണ് ദമ്പതിമാര്‍ അന്ന് വ്യക്തമാക്കിയത്. പിന്നീടും മക്കളുടെ ആവശ്യങ്ങള്‍ക്കായി താരങ്ങള്‍ ഒരുമിച്ച് കാണാറുണ്ടായിരുന്നു. ഇടയ്ക്ക് രജനികാന്തിന്റെ വീടിനോട് ചേര്‍ന്ന് വലിയൊരു വീടും ധനുഷ് പണിതിരുന്നു.

എന്നാല്‍ വിവാഹമോചനം പ്രഖ്യാപിച്ച് ഏറെ കാലമായിട്ടും താരങ്ങള്‍ പരസ്പരം നേരില്‍ കാണുന്നത് അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കി. ഇരുവരും വീണ്ടും ഒരുമിക്കുകയാണെന്ന് വരെ കഥകള്‍ വന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പാണ് കോടതിയിലൂടെ നിയമപരമായി താരങ്ങള്‍ക്ക് ഡിവോഴ്‌സ് അനുവദിച്ച് കൊടുക്കുന്നത്.

FAQs
രജനികാന്തിൻ്റെ മക്കൾ ആരൊക്കെയാണ്...

തമിഴ് സിനിമയിലെ തലൈവരായി അറിയപ്പെടുന്ന സൂപ്പർതാരമാണ് രജനികാന്ത്. ഷൂട്ടിങ്ങ് ലൊക്കേഷനിൽ വെച്ച് കണ്ടുമുട്ടിയ ലത എന്ന പെൺകുട്ടിയെയായിരുന്നു രജനികാന്ത് വിവാഹം കഴിച്ചത്. ശേഷം ഈ ബന്ധത്തിൽ നടന് രണ്ട് പെൺമക്കളും ജനിച്ചു. മൂത്തമകളാണ് ഐശ്വര്യ രജനികാന്ത്. രണ്ടാമത്തെ മകൾ സൌന്ദര്യ. പിതാവിൻ്റെ പാതയിലൂടെ പെൺമക്കളും സിനിമയിലേക്ക് എത്തി. ഐശ്വര്യ നടൻ ധനുഷിനെ വിവാഹം കഴിച്ചതിന് ശേഷമാണ് സിനിമാ സംവിധായികയാവുന്നത്. ഇളയമകൾ സിനിമയിലുണ്ടെങ്കിലും ഗ്രാഫിക് ഡിസൈറ് കൂടിയാണ്.

Filmibeat Entertainment

More from Filmibeat

Read more about: dhanush Aishwarya Rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X