20 വർഷമായി, എല്ലാമറിഞ്ഞാണ് ഐശ്വര്യ വിവാഹം ചെയ്തത്; ഡിവോഴ്സിന്റെ കാരണത്തെക്കുറിച്ച് ചെയ്യാർ ബാലു
ധനുഷും ഐശ്വര്യ രജിനികാന്തും വിവാഹമോചനത്തിന്കേസ് ഫയൽ ചെയ്തത് സിനിമാലോകത്ത് ഇതിനകം ചർച്ചയായിട്ടുണ്ട്. വിവാഹമോചനം നേടുകയാണെന്ന് രണ്ട് വർഷം മുമ്പേ അറിയിച്ച താരങ്ങൾ അന്നേ വേർപിരിഞ്ഞ് താമസിക്കുകയാണ്. എന്നാൽ നിയമപരമായി ബന്ധം വേർപെടുത്തിയിരുന്നില്ല. രണ്ട് പേരെയും ഒരുമിപ്പിക്കാൻ കുടുംബം ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. നിയമപരമായി പിരിയാത്തതിനാൽ ധനുഷ് ഐശ്വര്യയുമായി വീണ്ടും ഒരുമിക്കുമെന്ന് മിക്കവരും പ്രതീക്ഷിച്ചു.
എന്നാൽ പിരിയാനുള്ള തീരുമാനത്തിൽ തന്നെയാണ് ഇവർ. 2004 ലാണ് ഐശ്വര്യയും ധനുഷും വിവാഹിതരാകുന്നത്. അന്ന് ധനുഷ് ഇത്ര വലിയ താരമല്ല. സൂപ്പർസ്റ്റാർ രജിനികാന്തിന്റെ മകളെ ധനുഷ് വിവാഹം ചെയ്തത് അന്നേറെ ചർച്ചയായി. ധനുഷിന് ലഭിച്ച ജനശ്രദ്ധയിൽ ഈ വിവാഹവും ഒരു ഘടകമാണെന്ന് അഭിപ്രായമുണ്ട്. ധനുഷും ഐശ്വര്യയും പിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു.

താര കുടുംബത്തിൽ നടന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. ധനുഷ് അടുത്തിടെ പോയ്സ് ഗാർഡനിൽ വലിയ ബംഗ്ലാവ് പണിതു. അതിന് കാരണമായി പറഞ്ഞത് ഐശ്വര്യയുടെ വീട്ടിൽ ധനുഷിന്റെ അച്ഛനും അമ്മയ്ക്കും വേണ്ടത്ര പരിഗണനയും മര്യാദയും കൊടുത്തില്ലെന്നാണ്. ഈ വിഷയം വലിയ പ്രശ്നമാവുകയും രണ്ട് പേർക്കിടയിൽ അസ്വാരസ്യങ്ങൾ വരികയുമുണ്ടായി.
തന്റെ വാശി കൊണ്ടാണ് രജിനികാന്തിന്റെ വീടുള്ള പോയസ് ഗാർഡനിൽ ധനുഷ് വീട് വെച്ചതെന്ന് സംസാരമുണ്ടെന്നും ചെയ്യാർ ബാലു പറയുന്നു. ധനുഷിനെക്കുറിച്ച് വന്ന ഗോസിപ്പുകളാണ് ബന്ധം പിരിയാൻ കാരണമെന്ന് താൻ കരുതുന്നില്ലെന്നും ചെയ്യാർ ബാലു അഭിപ്രായപ്പെട്ടു. സിനിമാ കുടുംബത്തിൽ നിന്നുള്ള ആളല്ലായിരുന്നെങ്കിൽ അത് ശരിയായിരിക്കും. സിനിമാ രംഗത്തെ മനസിലാക്കിയാണ് അവൻ വിവാഹം ചെയ്തത്.

അച്ഛനെക്കുറിച്ചും തനിക്ക് ചുറ്റുമുള്ള നടീനടൻമാരെക്കുറിച്ചും വന്ന ഗോസിപ്പുകളെക്കുറിച്ചെല്ലാം ഐശ്വര്യക്ക് അറിയാം. 2004 ലാണ് വിവാഹം ചെയ്തത്. 20 വർഷം കഴിഞ്ഞു. ഇപ്പോഴാണ് ധനുഷ് ശരിയായത്. പത്ത് വർഷം മുമ്പ് ഇങ്ങനെയായിരുന്നില്ല. ഇപ്പോൾ ഗോസിപ്പ് അധികം വരുന്നില്ല. അതിന് കാരണവും ഉണ്ടാകാം.
പ്രായമായി. മക്കൾ തന്നോളം വളർന്നു. ആരാധകർ തന്നെ ഇത്രയും ആഘോഷിക്കുന്നു. ചോരത്തിളപ്പിന്റെ പ്രായത്തിലാണ് ധനുഷ് അങ്ങനെയൊക്കെ ചെയ്തത്. ധനുഷ് മാത്രമല്ല. ധനുഷ് മാത്രമല്ല. ലിസ്റ്റെടുത്താൽ ഒരുപാട് പേരുണ്ടെന്നും ചെയ്യാർ ബാലു പറയുന്നു.
മകളുടെ വിവാഹബന്ധം പിരിഞ്ഞതിൽ പിതാവ് രജിനികാന്തിന് വിഷമമുണ്ടെന്നും ചെയ്യാറു ബാലു പറഞ്ഞു.
വിവാഹമോചനത്തിന് കാരണം എന്തെന്ന് ധനുഷോ ഐശ്വര്യയോ തുറന്ന് പറഞ്ഞിട്ടില്ല. ബന്ധം പിരിഞ്ഞെങ്കിലും സുഹൃത്തുക്കളായി തുടരുമെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. കരിയറിലെ തിരക്കുകളിലാണ് ധനുഷ്. ക്യാപ്റ്റൻ മില്ലറാണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മറുവശത്ത് ഐശ്വര്യ സംവിധാനം ചെയ്ത ലാൽ സലാം എന്ന സിനിമയും പുറത്തിറങ്ങി. സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ചിത്രത്തിൽ രജിനികാന്തും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications