സിനിമയും പറഞ്ഞെത്തി, പിന്നാലെ അമലയുടെ ബന്ധം തകർന്നു; എന്നും ഒരകലം പാലിച്ച നയൻതാര
നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നയൻതാര. തന്റെ പുതിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് ഇവർ തമ്മിൽ പ്രശ്നമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡോക്യുമെന്ററിയുടെ ട്രെയ്ലർ പുറത്ത് വിട്ടത്. ധനുഷ് നിർമ്മിച്ച നാനും റൗഡി താനിലെ ദൃശ്യങ്ങൾ ഉപയോഗിച്ചു എന്ന് വാദിക്കുന്ന ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്നു. ഇതിനെതിരെയാണ് നയൻതാര രംഗത്ത് വന്നിരിക്കുന്നത്. ധനുഷിന്റെ വാദം നടി നിഷേധിക്കുന്നു.
ഇതിനകം നയൻതാരയുടെ തുറന്ന വിമർശനം ചർച്ചയായിട്ടുണ്ട്. തന്നോടും പങ്കാളി വിഘ്നേശ് ശിവനോടും ധനുഷിന് ഈഗോയുണ്ടെന്ന് നയൻതാര വിമർശിക്കുന്നുണ്ട്. ധനുഷിന്റെ പഴയ വിവാദങ്ങൾ ഇതിനിടെ ആരാധകർ ചർച്ചയാക്കുന്നു. ധനുഷിന്റെ ഇടപെടലില്ലാതെ സന്തോഷകരമായി ജീവിക്കുന്ന ഏക ദമ്പതികളാണ് നയൻതാരയും വിഘ്നേശുമെന്ന് ചിലർ കമന്റ് ചെയ്യുന്നു.

തൃഷ, അമല പോൾ തുടങ്ങിയവരുടെ വ്യക്തി ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങളിൽ ധനുഷിന്റെ പേര് നേരത്തെ ഉയർന്ന് വന്നിരുന്നു. വ്യവസായി വരുൺ മന്യനെ 2015 ൽ വിവാഹം ചെയ്യാനിരുന്നതാണ് തൃഷ. ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹ നിശ്ചയത്തിന് പിന്നാലെ ഇവർ ബന്ധത്തിൽ നിന്ന് പിന്മാറി. അന്ന് ധനുഷിനെ ചേർത്ത് ചില ഗോസിപ്പുകൾ വന്നു. സിനിമാ ലോകവുമായി ബന്ധമുള്ളയാളാണ് വരുൺ മന്യൻ. ധനുഷും വരുൺ മന്യനും തമ്മിൽ അത്ര സ്വര ചേർച്ചയിൽ ആയിരുന്നില്ല.
വിവാഹ നിശ്ചയത്തിന് ധനുഷ് എത്തി. തൃഷയുടെ ക്ഷണ പ്രകാരമായിരുന്നു വരവ്. എന്നാൽ ഇത് വരുണിന് ഇഷ്ടപ്പെട്ടില്ലെന്നും വിവാഹ നിശ്ചയ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട് തൃഷയും വരുണും തമ്മിൽ പ്രശ്നമുണ്ടായെന്ന് അന്ന് അഭ്യൂഹങ്ങൾ വന്നു. സിനിമാ ലോകവുമായുള്ള ബന്ധം ഉപേക്ഷിക്കാനും കരിയർ വിടാനും നടി തയ്യാറായിരുന്നില്ല. ഇതാണ് ഇവർ ബന്ധം വേണ്ടെന്ന് വെക്കാൻ കാരണമായത്. തൃഷയുടെ സുഹൃത്താണ് ഇന്നും ധനുഷ്.

നടി അമല പോളും സംവിധായകൻ എഎൽ വിജയും വിവാഹ മോചിതരായപ്പോഴും ധനുഷിന്റെ പേര് ഉയർന്ന് വന്നു. ധനുഷിനൊപ്പം വിഐപി എന്ന സിനിമയിൽ അഭിനയിച്ച ശേഷമായിരുന്നു അമല പോളിന്റെ വിവാഹം. വിവാഹ ശേഷം സിനിമാ രംഗം വിടാൻ അമല തീരുമാനിച്ചതാണ്. എഎൽ വിജയ്ക്കും വീട്ടുകാർക്കും ഇത് നിർബന്ധമായിരുന്നു.
എന്നാൽ വിവാഹത്തിന് ശേഷം അമലയ്ക്ക് അമ്മക്കണക്ക് എന്ന സിനിമയിൽ അവസരവുമായി ധനുഷ് എത്തി. ധനുഷാണ് ഈ സിനിമ നിർമ്മിച്ചത്. അമല സിനിമയിൽ അഭിനയിക്കാനും തയ്യാറായി. ഇത് എഎൽ വിജയുമായുള്ള വിവാഹ ജീവിതത്തിൽ പ്രശ്നമായി. എൽ വിജയുടെ പിതാവ് എഎൽ അഴകപ്പൻ ഇക്കാര്യം അന്ന് ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയും ചെയ്തു. 2014 ൽ വിവാഹിതരായ എഎൽ വിജയും അമല പോളും 2017 ലാണ് വേർപിരിഞ്ഞത്.
ധനുഷും അമല പോളും പ്രണയത്തിലാണെന്ന് അക്കാലത്ത് ഗോസിപ്പ് വന്നിരുന്നു. എന്നാൽ അമല പോൾ ഇത് നിഷേധിച്ചു. ധനുഷുമായി പ്രൊഫഷണൽ ബന്ധമുണ്ടെങ്കിലും സൗഹൃദത്തിന് നയൻതാര നിന്നിട്ടില്ല. കരിയറിൽ ഒരിക്കലും നായക നടന്റെ ഉപദേശങ്ങളോ നിർദ്ദേശങ്ങളോ സ്വീകരിക്കാതെ ഉയർന്ന വന്ന നയൻതാരയോട് പല നടൻമാർക്കും ഈഗോയുണ്ടായിട്ടുണ്ട്.


Click it and Unblock the Notifications