നിങ്ങൾക്ക് നാണമില്ലേ, നയൻതാരയുടെ ബന്ധമറിഞ്ഞ് ധനുഷ് വിളിച്ചു; കൺമുന്നിലാണ് നടന്നതെന്ന് പറഞ്ഞു; രാധിക പറഞ്ഞത്
നയൻതാരയുടെ തുറന്ന കത്ത് പുറത്ത് വന്നതോടെ ധനുഷും നടിയും തമ്മിലുള്ള പ്രശ്നം സിനിമാ ലോകത്ത് ചർച്ചയാവുകയാണ്. യാരടീ നീ മോഹിനി എന്ന സിനിമയിൽ മാത്രമാണ് ഇവർ ഒരുമിച്ച് അഭിനയിച്ചത്. അതേസമയം വർഷങ്ങളായി ഒരേ മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ പരസ്പരം അടുത്തറിയാം. ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന സിനിമയിൽ നയൻതാര അഭിനിയിച്ചിട്ടുമുണ്ട്. ഈ സിനിമയ്ക്കിടെയാണ് വിഘ്നേശ് ശിവനുമായി നയൻതാര അടുക്കുന്നത്. ധനുഷിന്റെ നിർദ്ദേശ പ്രകാരമാണ് വിഘ്നേശ് ശിവൻ നയൻതാരയോട് നാനും റൗഡി താനിന്റെ കഥ പറയുന്നത്.
കഥ ഇഷ്ടപ്പെട്ട നയൻതാര സിനിമ ചെയ്യാൻ തയ്യാറായി. അന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിയാണ് നയൻതാര. വിഘ്നേശ് കരിയറിൽ തുടക്കക്കാരന്റെ പ്രശ്നങ്ങൾ നേരിടുന്ന സംവിധായകനും. എന്നാൽ നാനും റൗഡി താൻ ഇവരുടെ ജീവിതത്തിലെ വഴിത്തിരിവായി. നയൻതാരയുടെ ജീവിതത്തിലെ നായകനായി വിഘ്നേശ് മാറി.

ഷൂട്ടിംഗ് സമയത്ത് ഇവർ പ്രണയത്തിലായ കാര്യം പലർക്കും അറിയില്ലായിരുന്നു. നടി രാധിക ശരത്കുമാർ നാനും റൗഡി താനിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഒരുമിച്ച് ദിവസങ്ങളോളം ചെലവഴിച്ചപ്പോഴും ഇക്കാര്യം രാധികയോട് നയൻതാരയോ വിഘ്നേശോ പങ്കുവെച്ചിരുന്നില്ല. ധനുഷ് ഫോൺ ചെയ്തപ്പോഴാണ് രാധിക ശരത്കുമാർ ഇക്കാര്യം അറിയുന്നത്. ഇതേക്കുറിച്ച് ഒരിക്കൽ രാധിക സംസാരിച്ചിട്ടുണ്ട്.
പോണ്ടിച്ചേരിയിലെ ഷൂട്ടിന് ശേഷം ചെന്നെെയിൽ വന്നപ്പോൾ ധനുഷ് എന്നെ ഫോൺ ചെയ്തു. ഷൂട്ടിംഗ് എങ്ങനെയാണ് നടന്നത് അക്കായെന്ന് ചോദിച്ചു. നന്നായി നടന്നെന്ന് ഞാൻ. ഒരു കാര്യം അറിഞ്ഞോ, നയൻതാരയും വിക്കിയും വിവാഹം ചെയ്യാൻ പോകുകയാണെന്ന് ധനുഷ് പറഞ്ഞു. ധനുഷ് വെറുത പറയുകയാണെന്ന് കരുതിയെന്നും തനിക്ക് വിശ്വസിക്കാൻ പറ്റിയില്ലെന്നും അന്ന് രാധിക ശരത്കുമാർ പറഞ്ഞു.

നിങ്ങൾക്ക് നാണമില്ലേ, നിങ്ങളുടെ കൺമുന്നിൽ ഇതൊക്കെ നടന്നിട്ടും ഒന്നും അറിഞ്ഞില്ലേയെന്ന് ധനുഷ് തന്നോട് ചോദിച്ചെന്നും രാധിക അന്ന് ചിരിയോടെ പറഞ്ഞു. പ്രണയത്തിലായി ഏഴ് വർഷത്തിന് ശേഷമാണ് നയൻതാരയും വിഘ്നേശും മഹാബലിപുരത്ത് വെച്ച് ആഘോഷപൂർവം വിവാഹം ചെയ്തത്.
ധനുഷിനെതിരെ നയൻതാര രംഗത്ത് വന്നത് തമിഴകത്ത് വരും ദിവസങ്ങളിൽ വലിയ ചർച്ചയാകും. തമിഴകത്ത് ഏറ്റവും കൂടുതൽ വിവാദത്തിൽ അകപ്പെടുന്ന നടനാണ് ധനുഷ്. അടുത്തിടെ നിർമാതാക്കൾ നടനെതിരെ രംഗത്ത് വന്നു. സിനിമയ്ക്ക് അഡ്വാൻസ് വാങ്ങിയിട്ട് വർഷങ്ങളായിട്ടും ഷൂട്ടിംഗുമായി സഹകരിക്കുന്നില്ലെന്നായിരുന്നു പരാതി.
വിവാദങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ ഓഡിയോ ലോഞ്ച് ഇവന്റുകളിൽ മാസ് ഡയലോഗുകൾ പറഞ്ഞ് ആരാധകരെ കൈയിലെടുക്കുന്നതാണ് ധനുഷിന്റെ രീതി. എന്നാൽ തെന്നിന്ത്യയിൽ ഏറ്റവും വാർത്ത പ്രാധാന്യമുള്ള നടിയായ നയൻതാരയുടെ വിമർശനം പെട്ടെന്ന് കെട്ടടങ്ങാനിടയില്ല. ഇതിനകം സോഷ്യൽ മീഡിയയിൽ നടന്റെ പഴയ പോസ്റ്റുകൾക്ക് താഴെ കമന്റുകൾ വരുന്നുണ്ട്. അതേസമയം ധനുഷിനെ അനുകൂലിച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്.


Click it and Unblock the Notifications