'ഞാൻ അവളെ തേടി പോയിട്ടില്ല അവൾ എന്റെ അടുത്തേക്ക് വന്നതാണ്, പരിചയപ്പെടുമ്പോൾ ഐശ്വര്യയ്ക്ക് തമിഴ് അറിയില്ല'

പതിനെട്ട് വർഷത്തെ ദാമ്പത്യ അവസാനിപ്പിച്ച് നടൻ ധനുഷും ഐശ്വര്യ രജിനികാന്തും കഴിഞ്ഞ ദിവസം ഔദ്യോ​ഗികമായി വിവാഹമോചിതരായി. രണ്ട് വർഷം മുമ്പാണ് താരങ്ങൾ വിവാഹമോചിതരാകാൻ പോവുകയാണ് സോഷ്യൽമീഡിയ പേജുകളിലൂടെ പ്രസ്താവനകൾ ഇറക്കിയത്. പിന്നീട് ഇരുവരും ചെന്നൈ കോടതിയിൽ വിവാഹമോചനത്തിലുള്ള അപേക്ഷ ഫയൽ ചെയ്തു. എന്തുകൊണ്ടാണ് വേർപിരിയുന്നതെന്ന് ഇരുവരും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

രണ്ട് ആൺമക്കളുടേയും സംരക്ഷണം ഇരുവരും മാറി മാറിയാണ് വഹിക്കുന്നത്. വിവാഹമോചനത്തിലുള്ള അപേക്ഷ ഫയൽ ചെയ്തശേഷം നടന്ന മൂന്ന് ​​ഹിയറിങ്ങിലും ധനുഷും ഐശ്വര്യയും പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരും വിവാഹമോചനമെന്ന തീരുമാനത്തിൽ നിന്നും പിന്മാറിയെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ആരാധകരുടെ പ്രതീക്ഷകൾ തകിടം മറിച്ച് ഇരുവരും അവസാന ​​ഹിയറിങ്ങിന് കോടതിയിൽ ​ഹാജരായി.

Dhanush Aishwarya Rajinikanth divorce

ഒന്നിച്ച് ജീവിക്കാൻ തങ്ങള്‍ക്ക് താല്‍പര്യം ഇല്ലെന്ന് ഇരുവരും കോടതി‌യെ ബോധിപ്പിച്ചതിനാൽ ചെന്നൈ കുടുംബ കോടതി ഇരുവർക്കും കഴിഞ്ഞ ദിവസം വിവാഹമോചനം അനുവ​ദിക്കുകയായിരുന്നു. ധനുഷും ഐശ്വര്യയും പ്രണയിച്ച് വിവാഹിതരായവരാണ്. ധനുഷ് നായകനായി അഭിനയിച്ച് റിലീസ് ചെയ്ത രണ്ടാമത്തെ സിനിമ കാതൽ കൊണ്ടേൻ വിജയമായി നിൽക്കുന്ന സമയത്താണ് ഐശ്വര്യ പുതിയ താരോദയത്തെ ശ്രദ്ധിക്കുന്നതും അഭിനന്ദിക്കുന്നതും.

പിന്നീട് അത് സൗഹൃദവും പ്രണയവുമായി വഴിമാറി. ആറ് മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ്-ഐശ്വര്യ വിവാഹം. വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസും ഐശ്വര്യയ്ക്ക് 22 വയസുമായിരുന്നു പ്രായം. സൂപ്പർസ്റ്റാർ രജിനികാന്തിന്റെ മകളായ ഐശ്വര്യയും നിർമാതാവും സംവിധായകനുമായ കസ്തൂരി രാജയുടെ മകനും യുവതാരവുമായിരുന്ന ധനുഷും തമ്മിലുള്ള വിവാഹം എല്ലാ നിലയിലും വലിയ വാർത്തയായി.

ഇരുവരും ഔദ്യോ​ഗികമായി വിവാഹമോചിതരായ സാഹചര്യത്തിൽ താരങ്ങളുടെ പഴയൊരു അഭിമുഖമാണ് ചർച്ചയാകുന്നത്. ത്രീ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായിക ഐശ്വര്യയും നായകൻ ധനുഷും സം​ഗീത സംവിധായകൻ അനിരുദ്ധും ഒരുമിച്ച് പങ്കെടുത്തിരുന്നു. നടൻ ശിവകാർത്തികേയനായിരുന്നു അന്ന് ആ അഭിമുഖം ഹോസ്റ്റ് ചെയ്തിരുന്നത്.

ഷോയിൽ സംസാരിക്കുന്നതിനിടെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചുമെല്ലാം ഇരുവരും മനസ് തുറന്നിരുന്നു. തന്റെ പെർഫോമൻസ് കണ്ട് മയങ്ങി താനുമായി ഐശ്വര്യ പ്രണയത്തിലായി എന്നാണ് ധനുഷ് പറഞ്ഞത്. ഞാൻ ആദ്യം ഐശ്വര്യയെ പരിചയപ്പെടുമ്പോൾ അവൾക്ക് തമിഴ് തീരെ അറിയില്ലായിരുന്നു. ഇപ്പോൾ ഐശ്വര്യ നന്നായി തമിഴ് സംസാരിക്കും. എന്നോട് സംസാരിച്ച് പഠിച്ചു.

Dhanush Aishwarya Rajinikanth divorce

ഞാനാണ് തമിഴ് പഠിക്കുന്നതിന് ഐശ്വര്യയ്ക്ക് ട്രെയിനിങ് കൊടുക്കുന്നത്. നിങ്ങൾ‌ എല്ലാവരും കാര്യങ്ങൾ തെറ്റായി മനസിലാക്കുകയാണ്. ഞാൻ ഒരിക്കലും ഐശ്വര്യയ്ക്ക് പിന്നാലെ പ്രണയമാണെന്ന് പറഞ്ഞ് പോയിട്ടില്ല. അവൾ എന്റെ അടുത്തേക്ക് വന്നതാണ്. ഇതാണ് സത്യം എന്നാണ് ധനുഷ് പറഞ്ഞത്. എന്നാൽ ധനുഷിന്റെ പെർഫോമൻസ് കണ്ട് ഞാൻ മയങ്ങി എന്നൊക്കെ പറഞ്ഞാൽ അതൊക്കെ കുറച്ച് ഓവറാണെന്നായിരുന്നു ഐശ്വര്യ അതിന് നൽകിയ കൗണ്ടർ‌.

ഐശ്വര്യയെ വിവാഹം കഴിക്കുമ്പോൾ ധനുഷ് വലിയ താരമായിരുന്നില്ല. എന്നാൽ വിവാഹശേഷം ധനുഷിന് സിനിമയിൽ വലിയ ഉയർച്ചയുണ്ടായി. നടൻ എന്നതിൽ നിന്നും മാറി സംവിധായകൻ, ​ഗായകൻ, നിർമാതാവ്, തിരക്കഥാകൃത്ത് തുടങ്ങി ധനുഷ് എല്ലാ മേഖലയിലും ശോഭിച്ച് നിൽക്കുകയാണ്. തമിഴിലെ വിലപിടിപ്പുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ഇന്ന് താരം.

ഇതിനോടകം ദേശീയ ചലച്ചിത്ര പുരസ്കാരം അടക്കം നിരവധി അം​ഗീകാരങ്ങൾ നടന് ലഭിക്കുകയും ചെയ്തു. രായനാണ് ധനുഷിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഐശ്വര്യ രജിനികാന്തിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ലാല്‍ സലാമാണ്.

More from Filmibeat

Read more about: dhanush Aishwarya Rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X