ഒത്തു പോവാൻ പറ്റുന്നില്ലെങ്കിൽ പിരിയുക, എന്താണിത്ര ആലോചിക്കാൻ; എന്റെ ഭാര്യയെ ധനുഷിന് പേടി; സഹോദരൻ
തമിഴ് സിനിമാ ലോകത്ത് ഇന്ന് അറിയപ്പെടുന്ന സംവിധായകനാണ് സെൽവരാഘവൻ. നടൻ ധനുഷിന്റെ സഹോദരൻകൂടിയാണ് ഇദ്ദേഹം. ധനുഷിനെ പോലെ തന്നെ സെൽവരാഘവന്റെ വ്യക്തി ജീവിതവും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. തന്റെ സിനിമകളിൽ നായികയായി അഭിനയിച്ച സോണിയ അഗർവാളിനെയാണ് ഇദ്ദേഹം ആദ്യം വിവാഹം കഴിക്കുന്നത്.
2006 ൽ വിവാഹം കഴിച്ച ഇരുവരും 2010 ൽ വേർപിരിഞ്ഞു. പിന്നീട് തന്റെ സിനിമകളിൽ അസിസ്റ്റന്റ് ഡയരക്ടറായ പ്രവർത്തിച്ച ഗീതാഞ്ജലിയുമായി സെൽവരാഘവൻ പ്രണയത്തിലായി. ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച പ്രണയങ്ങളെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് സെൽവരാഘവൻ. ലിറ്റിൽ ടോക്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
പ്രണയത്തിലാവുമ്പോഴോ കല്യാണത്തിന് ശേഷം പ്രണയിക്കുമ്പോഴോ നമ്മുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാവും. മുക്കാൽ ഭാഗവും നല്ലതായിരിക്കും പക്ഷെ ചില പ്രശ്നങ്ങളുമുണ്ടാവും. പതിനാറ് വയസ് വരെ പ്രണയമെന്നത് വളരെ അമൂല്യമാണ്. അതിന് ശേഷം വരുന്ന പ്രണയങ്ങൾ വ്യക്തികളെ അനുസരിച്ചായിരിക്കും.

'ഒത്തു പോവാൻ പറ്റുന്നില്ലെങ്കിൽ ഭയങ്കരമായി ആലോചിക്കരുത്. ഒരുപാട് വഴക്കിടേണ്ട കാര്യമില്ല ഒരു കോഫി ഷോപ്പിൽ പോയി സംസാരിച്ച് പിരിയുന്നതാണ് നല്ലത്. ഇത്തരം കാര്യങ്ങൾക്കെല്ലാം എന്തിനാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എനിക്ക് തോന്നാറുണ്ട്'
'വിഷമം തോന്നാം, പക്ഷെ പലപ്പോഴും ജീവിതം വളരെ വലുതാണ്. ജീവിതത്തിൽ പ്രണയത്തേക്കാളും റിലേഷൻഷിപ്പിനേക്കാളും വലിയ കാര്യങ്ങളുണ്ടെന്ന് ഒരു സമയമെത്തുമ്പോൾ എല്ലാവർക്കും മനസ്സിലാവും. ബന്ധം ശരിയായി വന്നില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും'

'അതിൽ കൂടുതൽ ഫീൽ ചെയ്യേണ്ട കാര്യമില്ല, സെൽവരാഘവൻ പറഞ്ഞു. ഭാര്യ ഗീതാഞ്ജലിയെക്കുറിച്ചും സെൽവരാഘവൻ സംസാരിച്ചു.
എന്റെ ഭാര്യയും ധനുഷും നന്നായി വായിക്കുന്നവരാണ്'
'നോവലുകൾ ധാരാളമായി വായിക്കും. എൻറെ ഭാര്യ ഒരു ദിവസം രണ്ട് ബുക്കൊക്കെ വായിക്കും. ഗീതാഞ്ജലി സിനിമകളെക്കുറിച്ച് വളരെ ഓപ്പണായി സംസാരിക്കുന്നയാളാണ്. അതാണ് ധനുഷിന് പേടി. പക്ഷെ മിക്ക സമയത്തും അവരുടെ അഭിപ്രായം ശരിയായിരിക്കും,' സെൽവരാഘവൻ പറഞ്ഞു.

സഹോദരനെ പോലെ തന്നെ ധനുഷിന്റെ വിവാഹ ജീവിതത്തിലും പ്രശ്നങ്ങളായിരുന്നു. കഴിഞ്ഞ വർഷം ആദ്യമാണ് ധനുഷും ഐശ്വര്യ രജിനികാന്തും വേർപിരിയുന്നത്. സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്.
17 വർഷം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ കാര്യങ്ങൾ നോക്കുന്നത് രണ്ട് പേരും ഒരുമിച്ചാണ്. 2005 ലാണ് ധനുഷും ഐശ്വര്യയും വിവാഹം കഴിക്കുന്നത്. ഇരുവരും കുടുംബം നേരത്തെ പരിചയമുള്ളവരായിരുന്നു.

ധനുഷിനെ വെച്ച് ഐശ്യര്യ സംവിധാനം ചെയ്ത സിനിമയാണ് 3. ധനുഷിന്റെ കരിയറിന് വലിയ പിന്തുണ നൽകിയ വ്യക്തിയായിരുന്നു ഐശ്വര്യ രജനികാന്ത്.
ധനുഷിനെക്കുറിച്ച് സിനിമാ ലോകത്ത് ഗോസിപ്പുകൾ പ്രചരിച്ചപ്പോഴും വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്തിനാണ് ധനുഷും ഐശ്വര്യയും പിരിഞ്ഞതെന്ന് ഇപ്പോഴും വ്യക്തമല്ല.
ധനുഷ് കരിയറിന് മാത്രം ശ്രദ്ധ കൊടുത്തതാണ് കുടുംബ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവാൻ കാരണമെന്ന് അഭ്യൂഹം പരന്നിരുന്നു.
എന്നാൽ ഇതോടൊന്നും ധനുഷോ ഐശ്വര്യയോ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് പ്രസ്താവനയിൽ ഇരുവരും വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications