ദുല്‍ഖറിന് മാത്രമല്ല,തമിഴകത്തെ ഇളയ സൂപ്പര്‍സ്റ്റാറിനും ഇന്ന് പിറന്നാള്‍! ധനുഷിന്‌റെ മികച്ച സിനിമകള്‍
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തമിഴകത്തെ മികച്ച നടന്‍മാരില്‍ ഒരാളായി മാറിയ താരമാണ് ധനുഷ്. ധനുഷിന്റെ മിക്ക സിനിമകള്‍ക്കും ആരാധകര്‍ മികച്ച വരവേല്‍പ്പ് നല്‍കാറുണ്ട്. മാസ് എന്റര്‍ടെയ്‌നറുകള്‍ക്കൊപ്പം തന്നെ അഭിനയ സാധ്യതയുളള സിനിമകളും ചെയ്തുകൊണ്ടായിരുന്നു നടന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. ശെല്‍വരാഘവന്‍ സിനിമകളിലൂടെയാണ് ധനുഷ് തമിഴില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് തമിഴിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം നടന്‍ അഭിനയിച്ചു.
ദുല്‍ഖര്‍ സല്‍മാനു പുറമെ ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട ധനുഷിനും പിറന്നാള്‍ ദിവസമാണ്. തമിഴകത്തെ ഇളയ സൂപ്പര്‍സ്റ്റാറിന്റെ 36ാം ജന്മദിന ദിവസമാണിന്ന്. ധനുഷിന് ആശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകരും ആരാധകരും ഒന്നടങ്കം എത്തിയിരുന്നു. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ധനുഷിന്റെ പിറന്നാള്‍ ദിനം നടന്റെ കരിയറില്‍ ശ്രദ്ധേയമായ സിനിമകളെക്കുറിച്ചറിയാം.

കാതല്‍ കൊണ്ടേന്‍
ശെല്‍വരാഘവന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു കാതല്‍ കൊണ്ടേന്‍. ധനുഷിന്റെ കരിയറിന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയായിരുന്നു ലഭിച്ചിരുന്നത്. സൈക്കോളജിക്കല്‍ ത്രില്ലറായിട്ടായിരുന്നു സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരുന്നത്. ധനുഷിനൊപ്പം സോണിയ അഗര്‍വാളും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. സിനിമയിലെ പ്രകടനത്തിന് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളില്‍ മികച്ച നടനുളള നോമിനേഷനും നടന് ലഭിച്ചിരുന്നു

പുതുപേട്ടൈ
ശെല്‍വരാഘവന്റെ തന്നെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ധനുഷ് ചിത്രമായിരുന്നു പുതുപേട്ടൈ. കോകി കുമാര്‍ എന്ന കഥാപാത്രമായി നടന്‍ എത്തിയ സിനിമ ഒരു എപിക്ക് ഗ്യാങ്സ്റ്റര്‍ ചിത്രം കൂടിയായിരുന്നു. നടനെന്ന നിലയില്‍ ധനുഷിനെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിച്ച സിനിമ കൂടിയായിരുന്നു പുതുപേട്ടൈ. സ്‌നേഹയും സോണിയ അഗര്‍വാളുമായിരുന്നു സിനിമയില്‍ നായികമാരായി എത്തിയിരുന്നത്. യുവന്‍ ശങ്കര്‍രാജ ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മയക്കം എന്ന
2011ലാണ് ധനുഷിന്റെ മയക്കം എന്ന പുറത്തിറങ്ങിയിരുന്നത്. ശെല്‍വരാഘവന്‍ തന്നെ സംവിധാനം ചെയ്ത സിനിമയില്‍ ഫോട്ടോഗ്രാഫറായിട്ടാണ് തമിഴ് സൂപ്പര്‍താരം എത്തിയത്. നായികയായി റിച്ച ഗംഗോപാധ്യായിയും അഭിനയിച്ചു. മ്യൂസിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു സിനിമയായിട്ടാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരുന്നത്. ധനുഷിന്റെ പ്രകടനംകൊണ്ടും പ്രേമയപരമായും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നായും മയക്കം എന്ന മാറിയിരുന്നു.

ആടുകളം
ആടുകളം ധനുഷിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സിനിമയായിരുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ കെപി കറുപ്പ് എന്നൊരു കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചിരുന്നത്. തപ്‌സി പന്നുവായിരുന്നു സിനിമയിലെ നായിക. ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റാവുകയും ചെയ്തിരുന്നു. ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത മികച്ച സിനിമകളില്‍ ഒന്നുകൂടിയായിരുന്നു ആടുകളം.

വി ഐപി
വി ഐപിയും ധനുഷിന്റെ കരിയറില്‍ ശ്രദ്ധേയമായി മാറിയ സിനിമളില്‍ ഒന്നാണ്. രഘുവരന്‍ എന്ന തൊഴില്‍രഹിതനായ എഞ്ചിനയറിംഗ് ബിരുദധാരിയുടെ കഥയായിരുന്നു സിനിമ പറഞ്ഞത്.കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു സിനിമയായിട്ടാണ് സംവിധായകന്‍ വേലൈ ഇല്ലാ പട്ടധാരി അണിയിച്ചൊരുക്കിയിരുന്നത്. അമലാ പോള്‍ നായികയായി എത്തിയ ചിത്രത്തില്‍ സമുദ്രക്കനി,വിവേക് ,ശരണ്യ പൊന്‍വര്‍ണ്ണന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അനിരുദ്ധ് രവിചന്ദറായിരുന്നു സംഗീതം നിര്‍വ്വഹിച്ചത്.

വടചെന്നൈ
വടചെന്നൈ ധനുഷിന്റെതായി കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സിനിമകളില്‍ ഒന്നായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്‍പ് എന്ന കാരംസ് പ്ലെയറുടെ വേഷത്തിലാണ് ധനുഷ് എത്തിയത്. ആക്ഷന്‍ ക്രൈം വിഭാഗത്തില്‍പ്പെടുന്ന ഒരു സിനിമയായിട്ടാണ് സംവിധായകന്‍ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. ധനുഷിനൊപ്പം അമീര്‍,ആന്‍ഡ്രിയ ജെര്‍മിയാഹ്,ഐശ്വര്യ രാജേഷ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.


Click it and Unblock the Notifications