ഭാര്യയുമായി പിരിഞ്ഞതിന് പിന്നാലെ പരാജയങ്ങള്‍ മാത്രം; ശക്തമായ തിരിച്ച് വരവ് വേണമെന്ന് ധനുഷിനോട് ആരാധകര്‍
വേറിട്ട കഥാപാത്രങ്ങളിലൂടെയും അവതരണത്തിലൂടെയും ഒന്നാം നമ്പര്‍ നായകനായി മാറിയ താരമാണ് ധനുഷ്. വളരെ സാധാരണക്കാരന്റെ റോളില്‍ അഭിനയിച്ച് ഫലിപ്പിക്കുന്ന നടന്റെ സിനിമകള്‍ക്ക് വേണ്ടി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏറ്റവുമൊടുവില്‍ മാരന്‍ എന്ന സിനിമയാണ് ധനുഷിന്റേതായി എത്തിയിരിക്കുന്നത്. ഒടിടി റിലീസായിട്ടെത്തിയ ചിത്രത്തിന് വിചാരിച്ചത് പോലെ മികവ് പുലര്‍ത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ധനുഷിന് തെറ്റുകള്‍ സംഭവിച്ച് തുടങ്ങിയോ എന്ന ചോദ്യവും ഉയര്‍ന്ന് വരികയാണ്. അടുത്തിടെ വിവാഹബന്ധം കൂടി അവസാനിപ്പിച്ചതോടെ ധനുഷിന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് അദ്ദേഹം കടന്ന് പോവുന്നത്. സിനിമകള്‍ക്കും ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആശങ്കപ്പെടേണ്ടതുണ്ടെന്നാണ് ആരാധകരും ചൂണ്ടി കാണിക്കുന്നത്.

രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്തിനെയാണ് ധനുഷ് വിവാഹം കഴിച്ചത്. പതിനെട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം മനോഹരമായി പോവുകയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ഞങ്ങള്‍ വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് താരങ്ങളെത്തി. എല്ലാ കാര്യത്തിലും വ്യവസ്ഥകള്‍ വെച്ച് പിരിയുകയാണെങ്കിലും അടുത്ത സുഹൃത്തുക്കളെ പോലെ എന്നും ഉണ്ടാവുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ വിചാരിച്ചത് പോലെയല്ല കാര്യങ്ങളെന്നാണ് പിന്നീട് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

വിവാഹമോചനം ധനുഷിന്റെ കരിയറിനെ തന്നെ ബാധിക്കുന്നുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ഒട്ടും മികച്ചതല്ല. അത് കൊണ്ട് തന്നെ ധനുഷ് തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നത് ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. ദേശീയ പുരസ്‌കാരമടക്കം വാങ്ങിയിട്ടുള്ള കഴിവുള്ള നടനാണ് ധനുഷ്. അഭിനയത്തിന് പുറമേ സംവിധാനത്തിലേക്കും നിര്‍മാണത്തിലേക്കുമൊക്കെ നടന്‍ തിരിഞ്ഞിരുന്നു. ഓരോ തവണയും ധനുഷ് വലിയ സിനിമകളുമായി വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് വേണ്ടി കരുതി വെച്ചിരിക്കുന്ന ദൃശ്യ വിസ്മയം കാണാന്‍ എല്ലാവരും ആകാംഷയോടെ കാത്തിരിക്കും.

എന്നാല്‍ ധനുഷിന്റെ അവസാനത്തെ സിനിമകള്‍ വലിയ തകര്‍ച്ച നേരിട്ടതോടെ ആരാധകരെ വലിയ രീതിയില്‍ തന്നെ നിരാശപ്പെടുത്തി. സുരന്‍ എന്ന സിനിമയ്ക്ക് ശേഷം വന്ന പട്ടാസ്, ജഗമേ തന്തിരം, അത്രംഗി രേ, ഇപ്പോള്‍ മാരന്‍ എന്നീ സിനിമകള്‍ക്ക് നെഗറ്റീവ് റിവ്യൂസ് ആണ് ലഭിച്ചത്. അത് ബോക്‌സോഫീസിലും കാര്യമായി ബാധിച്ചു. നിരന്തരം പരാജയ സിനിമകള്‍ വന്ന് തുടങ്ങിയതോടെ നടന് ഒരു ബ്രേക്ക് വേണമെന്നാണ് ആരാധകരുടെ അഭിപ്രായം. കുറച്ച് നാള്‍ അവധി എടുത്തതിന് ശേഷം തിരക്കഥ തിരഞ്ഞെടുത്ത് നല്ലൊരു സിനിമയുമായി ധനുഷ് വരണമെന്നാണ് പൊതുവേയുള്ള അഭിപ്രായം.
Recommended Video

തമിഴിലെ പ്രശ്‌സതമായ താരകുടുംബമാണ് ധനുഷിന്റേത്. സംവിധായകനും നിര്‍മാതാവുമായ കസ്തൂരി രാജയുടെ മകനാണ് നടന്‍. അദ്ദേഹത്തിന്റെ സഹോദരങ്ങളും സംവിധായകരാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ധനുഷ് സൗന്ദര്യമല്ല കഴിവാണ് സിനിമയ്ക്ക് വേണ്ടതെന്ന് തെളിയിച്ച നടനാണ്. സംവിധായകന്‍, നിര്‍മാതാവ്, എഴുത്തുകാരന്‍, ഗായകന്‍ എന്നിങ്ങനെ പല റോളുകളും കൈകാര്യം ചെയ്യും. സിനിമ കഴിഞ്ഞിട്ടേ അദ്ദേഹത്തിന് മറ്റ് എന്തെങ്കിലും ഉള്ളു എന്ന രീതിയിലാണ് ധനുഷ് ജീവിക്കുന്നതും. ഇതാണ് ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെന്നാണ് അറിയുന്നത്.


Click it and Unblock the Notifications