For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോന്‍ വന്നതിന് ശേഷം ഒന്നിനും സമയം തികഞ്ഞിരുന്നില്ല! ജോണിനൊപ്പമുള്ള യാത്രയെക്കുറിച്ച് ധന്യ മേരി!

  |

  പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരദമ്പതികളാണ് ജോണും ധന്യ മേരി വര്‍ഗീസും. സ്‌റ്റേജ് പരിപാടികളിലും സിനിമയിലുമൊക്കെയായി നിറഞ്ഞുനിന്നിരുന്നു ഈ ദമ്പതികള്‍. ഇടക്കാലത്ത് വെച്ച് അഭിനയത്തില്‍ നിന്നും അപ്രത്യക്ഷയായെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് ഈ അഭിനേത്രി. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് താരത്തിന്റെ പരമ്പര. നാളുകള്‍ക്ക് ശേഷമുള്ള താരത്തിന്റെ തിരിച്ചുവരവിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. സീതയെന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

  ഷോര്‍ട്‌സ് ധരിച്ചെത്തിയപ്പോള്‍ ഭക്ഷണം നല്‍കിയില്ല! ഇറക്കിവിടാന്‍ നോക്കി! വെളിപ്പെടുത്തലുമായി കനിഹ!

  തിരക്കിട്ട ഷെഡ്യൂളുകളില്‍ നിന്നും മോചനം നേടുന്നതിനായി യാത്രകള്‍ നടത്താറുണ്ട് താരങ്ങള്‍. നല്ലൊരു റിലാക്‌സേഷനുള്ള വഴി കൂടിയാണ് യാത്രകള്‍. യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. കുട്ടിക്കാലത്ത് വിനോദയാത്രയ്‌ക്കൊന്നും വീട്ടില്‍ നിന്നും വിടാറില്ലായിരുന്നു. കൂട്ടുകാര്‍ക്കൊപ്പമുള്ള യാത്രകള്‍ ഏറെ ആഗ്രഹിക്കാറുണ്ടെങ്കിലും വീട്ടില്‍ നിന്നും ഇതിനുള്ള അനുമതി ലഭിക്കാറില്ലായിരുന്നുവെന്ന് ധന്യ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് തന്റെ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചത്.

  ഐശ്വര്യ റായിയുടെ ബിക്കിനി ചിത്രങ്ങള്‍ ലീക്കായി! സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു! കാണൂ!

  ജോണിന്റെ തിരക്ക്

  ജോണിന്റെ തിരക്ക്

  അഭിനയത്തില്‍ നിന്നും ബിസിനസ്സിലേക്ക് ചുവട് മാറിയ ദമ്പതികളാണ് ജോണും ധന്യയും. അപ്രതീക്ഷിതമായി ചില പ്രതിസന്ധികളിലൂടെ കടന്നുപോവേണ്ടി വന്നിരുന്നുവെങ്കിലും അവയെ തരണം ചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്നവരാണ് തങ്ങളെന്ന് താരം പറയുന്നു. ജോണിന്റെ തിരക്ക് കാരണം പ്ലാന്‍ ചെയ്ത പല യാത്രകളും നടക്കാറില്ല.സമയം കിട്ടുമ്പോള്‍ രണ്ടുപേരും ഇറങ്ങാറാണ് പതിവെന്ന് ധന്യ പറയുന്നു. കുട്ടിക്കാലം മുതലേ യാത്രകള്‍ ഇഷ്ടമായിരുന്നുവെങ്കിലും അന്നൊന്നും അതിനുള്ള അനുമതി ലഭിച്ചിരുന്നില്ല.

  സിനിമയിലെത്തിയതോടെ

  സിനിമയിലെത്തിയതോടെ

  സിനിമയിലേക്കെത്തിയതോടെയാണ് യാത്രകള്‍ക്ക് അനുമതി ലഭിച്ചുതുടങ്ങിയത്. ചിത്രീകരണത്തിന്റെ ഭാഗമായി പല സ്ഥലത്തും പോയിരുന്നു. ഭാഷ അറിയാതെ കുരുങ്ങിപ്പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് ഈ താരം തെളിയിച്ചിരുന്നു. ന്യൂയോര്‍ക്ക് യാത്രയ്ക്കിടയിലായിരുന്നു ഏറെ ടെന്‍ഷനടിച്ചത്. എല്ലാവരും കൂട്ടം തെറ്റിപ്പോയതായിരുന്നു പ്രശ്‌നം. എങ്ങനൊക്കെയോ എല്ലാവരും പിന്നീട് ലക്ഷ്യസ്ഥാനത്തെത്തുകയായിരുന്നു.

  മകന്റെ വരവ്

  മകന്റെ വരവ്

  മകന്‍ ജനിച്ചതിന് ശേഷംഒന്നിനും സമയമില്ലെന്ന് തോന്നിയിരുന്നു. വീട്ടുകാര്യങ്ങളും അവന്റെ കാര്യങ്ങളുമൊക്കെയായി ആകെ തിരക്കിലായിരുന്നു. യാത്രകളും കുറച്ചിരുന്നു. സമയത്തിന്റെ ദൈര്‍ഘ്യം വളരെ കുറഞ്ഞുപോയെന്നായിരുന്നു അന്ന് തോന്നിയത്. അവന്‍ കുറച്ച് വലുതായതോടെയാണ് യാത്രകള്‍ പുനരാരംഭിച്ചത്. അടുത്ത സ്ഥലങ്ങളിലേക്കൊക്കെയാണ് അവനെയും കൊണ്ട് പോവാറുള്ളത്. ബീച്ചിലാണ് മിക്കപ്പോഴും പോവുന്നത്. തിരുവനന്തപുരത്ത് ബീച്ചുകള്‍ക്ക് പഞ്ഞമില്ലാത്തിനാല്‍ പ്രശ്‌നമില്ലല്ലോയെന്നും താരം വ്യക്തമാക്കുന്നു.

   ഹണിമൂണിനായി പോയത്

  ഹണിമൂണിനായി പോയത്

  വിവാഹ ശേഷം ജോണിനൊപ്പം പോയത് സിങ്കപ്പൂരിലേക്കായിരുന്നു. ടൂര്‍ പാക്കേജിലൂടെയായിരുന്നു സിങ്കപ്പൂര്‍-ഹോങ്കോങ്ങ് യാത്ര. ആരും പോകാന്‍ കൊതിക്കുന്ന സ്്ഥലങ്ങളിലൂടെയായിരുന്നു അന്നത്തെ യാത്ര. എന്നെങ്കിലും കാണണമെന്നും പോവണമെന്നുമാഗ്രഹിച്ച സ്ഥലങ്ങളിലൂടെയായിരുന്നു ഈ യാത്ര. നിരവധി അത്ഭുതക്കാഴ്ചകളായിരുന്നു ആ യാത്ര സമ്മാനിച്ചത്. സുന്ദരമായ ഒട്ടേറെ കാഴ്ചകളായിരുന്നു ആ യാത്ര നല്‍കിയത്. ബീച്ച് ഇഷ്ടപ്പെടുന്നവര്‍ക്ക് ആസ്വദിക്കാവുന്ന തരത്തിലുള്ള നിരവധി കടല്‍ത്തീരങ്ങള്‍ അവിടെയുണ്ട്.

  ഇനിയും ബാക്കിയുണ്ട്

  ഇനിയും ബാക്കിയുണ്ട്

  ഇതുവരെ കണ്ടത് മാത്രമല്ല വേറെയും യാത്രകള്‍ ബാക്കിയുണ്ട്. ജോണിന്റെയും തന്റെയും ഒവിവ് സമയം നോക്കി വേണം അത് പ്ലാന്‍ ചെയ്യാനെന്ന് താരം പറയുന്നു. കുടുംബവുമൊത്തുള്ള യാത്രകള്‍ ഇന്ത്യക്ക് പുറത്തായാണ് പ്ലാന്‍ ചെയ്യുന്നത്. ചൈന്-നേപ്പാള്‍, കുളു-മണാലി, യൂറോപ്പ്, സ്വിറ്റ്‌സര്‍ലണ്ട് തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഇനിയും ലിസ്റ്റില്‍ ബാക്കിയുണ്ടെന്നും താരം പറയുന്നു. ഇടവേളയ്ക്ക് ശേഷം സീരിയിലിലൂടെ എത്തിയപ്പോള്‍ പ്രേക്ഷകര്‍ മികച്ച പിന്തുണയാണ് താരത്തിന് നല്‍കുന്നത്.

  English summary
  Dhanya Mary Varghese about her favourite journey,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X