കുടുംബത്തിന് വേണ്ടി ജീവിച്ചു, പിന്നീട് ഭർത്താവും തിരിച്ചറിഞ്ഞു, ആർക്ക് വേണ്ടിയാണ് കളഞ്ഞിട്ട് പോയത്: ധന്യ മേരി

സിനിമാ, സീരിയൽ രം​ഗത്ത് ശ്രദ്ധേയ സാന്നിധ്യമാകാൻ കഴിഞ്ഞ നടിയാണ് ധന്യ മേരി വർ​ഗീസ്. ജൂനിയർ ആർട്ടിസ്റ്റായി അഭിനയ രം​ഗത്തേക്ക് വന്ന ധന്യ മേരി വർ​ഗീസിന് പിന്നീട് സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ലഭിച്ചു. തലപ്പാവ്, വെെരം, കേരള കഫേ, നായകൻ, ദ്രോണ തുടങ്ങിയ സിനിമകളിൽ ധന്യ ചെയ്ത വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. നടൻ ജോൺ ജേക്കബിനെയാണ് ധന്യ വിവാ​ഹം ചെയ്തത്. 2012 ലായിരുന്നു വിവാഹം. ഇരുവർക്കും ഒരു മകനുണ്ട്. വിവാഹ ശേഷം കരിയറിൽ നിന്ന് ഇടവേളയെടുത്തതിനെക്കുറിച്ചും പിന്നീട് തിരിച്ച് വന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് ധന്യ മേരി വർ​ഗീസിപ്പോൾ. സിനിമാതെക്കിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

ഞാൻ ബ്രേക്ക് എടുത്തത് കല്യാണത്തോടെയാണ്. അന്ന് പേഴ്സണൽ ലെെഫും പ്രൊഫഷണൽ ലെെഫും ഒന്നിച്ച് കൊണ്ട് പോകുന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ലായിരുന്നു. തിരിച്ച് വരണം എന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഞാൻ വീണ്ടും വരുന്നത്. ലെെഫിൽ ഇനി ഞാൻ എന്ത് ചെയ്യും എന്ന് ആലോചിച്ച് നിന്ന സമയം. കുറച്ചെങ്കിലും അഭിനയിക്കാനറിയാവുന്നതിനാൽ സീരിയലുകളിലും സിനിമകളിലും ട്രെെ ചെയ്തു. സീരിയലിലൂടെയാണ് തിരിച്ച് വരുന്നത്. ഏഷ്യാനെറ്റിലെ സീതാ കല്യാണം.

Dhanya Mary Varghese

ഇടവേള എടുത്ത സമയത്ത് മുഴുവൻ സമയവും എന്റെ കുടുംബത്തിലായിരുന്നു ശ്രദ്ധ. കല്യാണം കഴിഞ്ഞെത്തിയ വീടിന് വേണ്ടിയാണ് മുഴുവൻ സമയവും ജീവിച്ചത്. അങ്ങനെ അല്ല ജീവിക്കേണ്ടതെന്ന് തിരിച്ചറിയുന്നത് കുറേ കഴിയുമ്പോഴാണ്. ഇപ്പോഴത്തെ പിള്ളേർക്ക് നല്ല ബുദ്ധിയുണ്ട്. നമ്മൾ ചെയ്ത് കൊണ്ടിരുന്ന പ്രൊഫഷൻ കളഞ്ഞ് ഒളിച്ചോടുന്നത് പോലെയായിരുന്നു ബ്രേക്ക് എടുത്തത്. ആർക്ക് വേണ്ടിയാണ് അതൊക്കെ കളഞ്ഞിട്ട് പോയത് എന്ന് ഒരു സ്റ്റേജിൽ ആലോചിക്കും. എന്റെ ഭർത്താവാണ് തിരിച്ച് വരവിൽ സപ്പോർട്ട് ചെയ്തത്. പക്ഷെ മുമ്പ് പുള്ളിക്കും അറിയില്ലായിരുന്നു. ബോദേർഡ് ആയിരുന്നില്ല. പക്ഷെ പിന്നീട് പുള്ളിക്ക് മനസിലായി. ഞങ്ങൾ രണ്ട് പേരും പുള്ളിയുടെ കുടുംബത്തിന് വേണ്ടിയാണ് നിന്നത്.

അങ്ങനെ ആർക്ക് വേണ്ടിയും ആരുടെയും സ്വപ്നങ്ങൾ കളയേണ്ട കാര്യമില്ലെന്ന് പിന്നീട് അദ്ദേഹം തിരിച്ചറിഞ്ഞു. ഞങ്ങൾ രണ്ട് പേരും ഞങ്ങളു‌ടേതായ ജീവിതം ഇപ്പോൾ വീണ്ടും തുടങ്ങിയെന്നും ധന്യ മേരി വർ​ഗീസ് പറഞ്ഞു. സീരിയലുകളിൽ നിന്നും ഇപ്പോൾ വിട്ട് നിൽക്കുന്നത് സിനിമ ഫോക്കസ് ചെയ്യാൻ വേണ്ടിയാണ്. ബി​ഗ് ബോസ് കഴിഞ്ഞ ശേഷം സിനിമകൾക്ക് വേണ്ടി സീരിയലുകളിൽ നിന്നും ബ്രേക്ക് എടുത്തു. കുറച്ച് സിനിമകൾ ചെയ്തെന്നും ധന്യ മേരി വർ​ഗീസ് വ്യക്തമാക്കി. മൂന്നാം നാെമ്പരമാണ് ധന്യയുടെ പുതിയ സിനിമ.

Dhanya Mary Varghese

ബി​ഗ് ബോസ് മലയാളം സീസൺ നാലിലാണ് ധന്യ മേരി വർ​ഗീസ് മത്സരാർത്ഥിയായെത്തിയത്. നടിയെ പ്രേക്ഷകർ അടുത്തറിഞ്ഞത് ഈ ഷോയിലൂടെയാണ്. ഫെെനലിസ്റ്റുകളിൽ ഒരാളായ ധന്യക്ക് അഞ്ചാം സ്ഥാനമാണ് ലഭിച്ചത്. വിവാഹ ശേഷം ധന്യയുടെ പേരിൽ ചില വിവാദങ്ങൾ വന്നിരുന്നു. ഇന്ന് പ്രതിസന്ധികൾ നേരിട്ട് മുന്നോട്ട് നീങ്ങുകയാണ് ധന്യയും ഭർത്താവ് ജോൺ ജേക്കബും.

More from Filmibeat

Read more about: dhanya mary vargeese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X