വീട്ടുകാര്‍ തന്നെയാകാം എന്നെ കുടുക്കിയത്! ഭർത്താവിനെ പരിചയപ്പെട്ടതിനെ കുറിച്ചും ധന്യ മേരി വര്‍ഗീസ്
നടിയും മോഡലും നര്‍ത്തികിയുമൊക്കെയായി തിളങ്ങി നിന്ന നടിയാണ് ധന്യ മേരി വര്‍ഗീസ്. സ്വപ്‌നം കൊണ്ട് തുലാഭാരം എന്ന സിനിിമയിലൂടെ ചെറിയൊരു വേഷത്തിലെത്തിയാണ് ധന്യ സിനിമയില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി അവസരങ്ങള്‍ നടിയെ തേടി എത്തി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ നിന്നും മാറി ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായി കൊണ്ടിരിക്കുകയാണ് ധന്യ മേരി വര്‍ഗീസിപ്പോള്‍.
രണ്ട് വര്‍ഷം മുന്‍പ് റിയല്‍ എസ്റ്റേറ്റ് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നടിയും ഭര്‍ത്താവുമെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും മോശം സമയത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം ധന്യ തുറന്ന് സംസാരിച്ചിരിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ് തുറന്ന് സംസാരിച്ചത്.

ഒരു ചാനല്‍ പേഗ്രാമിനാണ് ഞങ്ങള്‍ ആദ്യം കാണുന്നത്. ഒരു സ്റ്റേജ് ഷോ യുമായി ബന്ധപ്പെട്ട ഡാന്‍സ് പ്രാക്ടീസിനിടെ പരിചയപ്പെട്ടു. അത് കഴിഞ്ഞ് വളരെ അടുത്ത് തന്നെ ഒന്നിച്ച് യുഎസിലേക്ക് ട്രിപ്പ് വന്നു. അങ്ങനെ സുഹൃത്തുക്കളായി. 35 ദിവസത്തെ ട്രിപ്പ് ആയിരുന്നു. ഒരു മാസം റിഹേഴ്‌സല്‍ ഉണ്ടായിരുന്നു. ജോണ്‍ ആണ് പ്രപ്പോസ് ചെയ്തത്. വീട്ടില്‍ ചോദിക്കണമെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് എല്ലാം ഒരു അറഞ്ചേ്ഡ് മാര്യേജിന്റെ രീതിയിലായിരുന്നു 2012 ലായിരുന്നു ജനുവരിയിലായിരുന്നു വിവാഹം.

പുതിയ ധന്യയാണ് ഞാന്‍. അനുഭവങ്ങളില്‍ നിന്ന് കുറേ കാര്യങ്ങള്‍ പഠിച്ചു. അനുഭവങ്ങളാണല്ലോ ഗുരു. പണ്ട് ഞാന്‍ പക്വത കുറഞ്ഞ ആളായിരുന്നു. സിനിമയില്‍ അഭിനയിക്കുമ്പോഴും വിവാഹം കഴിഞ്ഞ കാലത്തും ഒക്കെ എല്ലാം കുട്ടിക്കളിയായിരുന്നു. ഒട്ടും സീരിയസായിരുന്നില്ല. എന്റേതായ തീരുമാനങ്ങള്‍ കുറവായിരുന്നു. പക്ഷേ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ സ്വന്തമായ ഒരു സ്റ്റാന്‍ഡ് എല്ലാ കാര്യത്തിലും വേണം എന്ന് പഠിച്ചു. നോ പറയേണ്ടിടത്ത് നോ പറഞ്ഞേ പറ്റു എന്നും മനസിലായി. നമ്മുടെ കാര്യം സുരക്ഷിതമാക്കേണ്ടത് പ്രധാനമാണെന്നും തിരിച്ചറിവുണ്ടായി. ആളുകളെ പൂര്‍ണമായും വിശ്വസിക്കരുത്. ഓരോരുത്തരെയും അറിഞ്ഞ് പെരുമാറാന്‍ പഠിപ്പിച്ചത് അനുഭവങ്ങളാണ്.

കാണുന്നതും ചിരിച്ച് കാണിക്കുന്നതുമെല്ലാം ഒരേ പോലെ ആയിരിക്കണമെന്നില്ല. പിന്നില്‍ അവരുടേതായ സ്വകാര്യമായ ലക്ഷ്യങ്ങള്‍ ഉണ്ടാകും. എനിക്കുണ്ടായ കേസ് പോലും അങ്ങനെയാണ്. ആ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല. വന്ന് പെട്ടു എന്നതാണ് സത്യം. അതില്‍ എന്റെ പേര് ഉപയോഗിക്കണം എന്ന് താല്‍പര്യമുള്ളവര്‍ ഉണ്ടായിരുന്നു. ഒരു പക്ഷേ എന്റെ വീട്ടുകാര്‍ തന്നെ ആയിരിക്കാം. എന്തെങ്കിലും വന്നാല്‍ എന്റെയും ഭര്‍ത്താവിന്റെയും പേരാകും അവരെ സുരക്ഷിതമാക്കുക എന്ന് തോന്നിക്കാണും. നിരപരാധിയാണെന്ന് ഉറച്ച് വിശ്വാസമുള്ളത് കൊണ്ട് നാളെ ഇത് തെളിയക്കപ്പെടും. അല്ലെങ്കില്‍ അത് മറികടക്കാന്‍ പറ്റും എന്ന ആത്മവിശ്വാസം എനിക്ക് ഉണ്ടായിരുന്നു. ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. ഒരു പരിധി വരെ ആ വിശ്വസവും എന്നെ പിടിച്ച് നിര്‍ത്തി. ആത്മഹത്യ ചെയ്യില്ല എന്ന് തീരുമാനിച്ചിരുന്നു.

വിവാഹശേഷം സിനിമയില്‍ നിന്നും മാറി കുടുംബ ജീവിതവുമായി പോവുമ്പോഴാണ് ഭര്‍ത്താവിന്റെ കുടുംബം ഉള്‍പ്പെട്ട ഒരു റിയല്‍ എസ്റ്റേറ്റ് കേസില്‍ കുടുങ്ങുന്നത്. അതിലേക്ക് താന്‍ വലിച്ചിഴയ്ക്കപ്പെടുകയും ചതിക്കപ്പെടുകയുമായിരുന്നു എന്നാണ് ധന്യ പറയുന്നത്. ആ ദുരനുഭവങ്ങള്‍ നല്‍കിയ വേദനയും മാനസിക പ്രയാസങ്ങളുമാണ് തന്നെ കരുത്തയാക്കിയത്. ഇന്നല്ലെങ്കില്‍ നാളെ തന്റെ നിരപരാധിത്വം ജനം മനസിലാക്കുമെന്നും നടി പറയുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സീത കല്യാണം എന്ന പരമ്പരയിലൂടെ ധന്യ മേരി വര്‍ഗീസ് തിരിച്ച് വരുന്നത്.


Click it and Unblock the Notifications











