ഭാര്യയുടെ വീട്ടുകാർക്ക് ഒരിക്കലും എന്നെ അംഗീകരിക്കാൻ പറ്റില്ലായിരുന്നു; സർട്ടിഫിക്കറ്റുമായി അവൾ ഇറങ്ങി വന്നു
കഴിഞ്ഞ ദിവസമാണ് ധർമ്മജൻ ബോൾഗാട്ടിയും അനുജയും രണ്ടാമത് വിവാഹിതയായത്. രണ്ടാമതും വിവാഹിതരാകുന്നെന്ന് നടൻ അറിയിച്ചപ്പോൾ പലർക്കും കൗതുകം തോന്നി. എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം എന്നാണ് സോഷ്യൽ മീഡിയയിൽ ധർമജൻ കുറിച്ചത്. ആദ്യം പലരും തമാശയായി കണ്ടെങ്കിലും പിന്നാലെ വിവാഹ ദൃശ്യങ്ങൾ പുറത്ത് വന്നു.
പതിനാറ് വർഷം മുമ്പ് ധർമ്മജനും ഭാര്യയും ഒളിച്ചോടി വിവാഹിതരായപ്പോൾ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. ഇക്കാരണത്താലാണ് ഇവർ വീണ്ടും വിവാഹിതരായത്. ഇപ്പോഴിതാ രണ്ടാമത് വിവാഹിതരായതിനെക്കുറിച്ച് സംസാരിക്കുകയാണ് ധർമ്മജൻ. ഭാര്യ വീട്ടുകാരുടെ എതിർപ്പ് കാരണമാണ് വർഷങ്ങൾക്ക് മുമ്പ് ഒളിച്ചോടി വിവാഹം ചെയ്തതെന്ന് ധർമ്മജൻ പറയുന്നു. സൈന സൗത്ത് പ്ലസിനോടാണ് പ്രതികരണം.

പതിനാറ് വർഷം മുമ്പ് ഇവളെ തട്ടിക്കൊണ്ട് വന്ന് ദേവസ്വം ബോർഡ് അമ്പലത്തിൽ വെച്ച് കല്യാണം കഴിച്ചു. ഞാനൊരു ദേവസ്വം ബോർഡ് അമ്പലത്തിലെ കമ്മിറ്റി അംഗം കൂടിയാണ്. അവിടെ വെച്ച് താലി കെട്ടി. ആ താലികെട്ട് ഒരിക്കലും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. നീ ഇതുവരെ ചെയ്തില്ലേ എന്നാണ് പിഷാരടി ചോദിച്ചത്. ഇങ്ങനെ കല്യാണം കഴിച്ച ഒരുപാട് പേരുണ്ട്. അവർക്കൊരു പ്രചോദനമാകട്ടെയെന്നും ധർമജൻ വ്യക്തമാക്കി.
ഇവളുടെ വീട്ടിൽ എല്ലാവരും ഗവൺമെന്റ് സർവീസിൽ ജോലി ചെയ്യുന്ന ആൾക്കാരാണ്. അച്ഛൻ ഗസറ്റഡ് ഓഫീസർ ആയിരുന്നു. ആങ്ങള പൊലീസിലാണ്. ആങ്ങളുടെ ഭാര്യ ഹെൽത്ത് ഇൻസ്പെക്ടറാണ്. ചേച്ചി ടീച്ചറാണ്. ചേച്ചിയുടെ ഭർത്താവ് അക്കൗണ്ടന്റാണ്. ഞാൻ മാത്രമാണ് മിമിക്രിക്കാരൻ. അവർക്കൊരിക്കലും എന്നെ അംഗീകരിക്കാൻ പറ്റില്ല. ഞാനാണെങ്കിലും ചെയ്യില്ല. പക്ഷെ ഇവൾ കട്ടയ്ക്ക് നിന്നു. രണ്ട് മൂന്ന് പ്രാവശ്യം പോയി ചോദിച്ചു. ആരും സമ്മതിച്ചില്ല.

ഞാൻ വിളിച്ചപ്പോൾ അവൾ വന്നു. ഒരു പ്ലാസ്റ്റിക് കവറിൽ അവളുടെ സർട്ടിഫിക്കറ്റൊക്കെയായി. കല്യാണം കഴിഞ്ഞ് വീട്ടുകാർക്ക് വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. ആദ്യത്തെ കുട്ടി പിറന്നപ്പോഴേക്കും അതൊക്കെ മാറി. പിന്നെ ഞാനായി അവിടക്കെ മെയിൻ ആൾ. അച്ഛനും അമ്മയ്ക്കും സ്നേഹമായി. ഞങ്ങൾ അകന്ന ബന്ധുക്കളും കൂടിയാണെന്നും ധർമ്മജൻ വ്യക്തമാക്കി. മക്കളുടെ സാന്നിധ്യത്തിലാണ് ധർമ്മജനും ഭാര്യയും വിവാഹിതരായത്.
മാതാപിതാക്കളുടെ വിവാഹത്തിന്റെ ഫോട്ടോയെടുക്കുന്ന മക്കളുടെ ദൃശ്യങ്ങൾ ശ്രദ്ധ നേടുന്നുണ്ട്. രണ്ടാം വിവാഹത്തിൽ ധർമ്മജനും ഭാര്യക്കും ആശംസകൾ അറിയിച്ചു. മിമിക്രി രംഗത്ത് ശ്രദ്ധിക്കപ്പെട്ട ശേഷമാണ് ധർമ്മജൻ ടെലിവിഷൻ ഷോകളിലും സിനിമകളിലും സാന്നിധ്യം അറിയിക്കുന്നത്. രമേഷ് പിഷാരടിയും ധർമ്മജനും ഒരുമിച്ചെത്തുന്ന ഷോകൾ വൻ ജനപ്രീതി നേടി. 2010 ൽ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന സിനിമയിലാണ് ധർമ്മജൻ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. കോമഡി വേഷങ്ങളിലൂടെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ ധർമ്മജന് സാധിച്ചു. രാഷ്ട്രീയത്തിലും ധർമ്മജൻ സാന്നിധ്യമറിയിച്ചു.


Click it and Unblock the Notifications











