രണ്ട് തവണ ജയിലില്‍ കിടന്നിട്ടുണ്ട്! ഒരു തവണ കിടന്നതിന്റെ കാരണം വെളിപ്പെടുത്താന്‍ പറ്റില്ലെന്ന് ധര്‍മജന്‍
മിമിക്രി പരിപാടികളിലൂടെ ശ്രദ്ധേയനായി ഇപ്പോള്‍ മലയാള സിനിമയിലെ പ്രധാന നടന്മാരില്‍ ഒരാളാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. രമേഷ് പിഷാരടിയുമായി ചേര്‍ന്ന് കോമഡി പരിപാടികള്‍ അവതരിപ്പിച്ചാണ് ധര്‍മജനും ശ്രദ്ധേയനാവുന്നത്. ഇപ്പോള്‍ അഭിനയ രംഗത്തും സജീവമായിരിക്കുന്ന താരം ഉദ്ഘാടനങ്ങള്‍ക്കും മറ്റ് പൊതുപരിപാടികളിലുമൊക്കെ പങ്കെടുക്കാറുണ്ട്.
അത്തരത്തില്‍ ജയില്‍ ക്ഷേമ ദിനാഘോഷത്തില്‍ പങ്കെടുത്ത ധര്‍മജന്റെ വീഡിയോയാണ് വൈറലാവുന്നത്. സബ് ജയിലില്‍ വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ രസകരമായ ചില വെളിപ്പെടുത്തലാണ് ധര്‍മജന്‍ നടത്തിയിരിക്കുന്നത്. താനും രണ്ട് തവണ ജയിലില്‍ കിടന്നിട്ടുള്ള അനുഭവവമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.

'പൊലീസിന്റെ ഒത്തിരി പരിപാടികളില്‍ ഞാനും പിഷാരടിയും പങ്കെടുത്തിട്ടുണ്ട്. എങ്കിലും പൊലീസുകാരില്‍ നിന്നും ഒരു വിളി വരുമ്പോള്‍ പേടിയാണ്. അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥയായിരിക്കും അന്നേരം. പക്ഷെ വലിയൊരു കാര്യം എന്തൊണെന്ന് വെച്ചാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിങ്ങളെ പോലെ രണ്ട് തവണ ഈ ജയിലില്‍ കിടക്കാനുള്ള യോഗം എനിക്കുണ്ടായിട്ടുണ്ട്.
അന്ന് എട്ട് ദിവസം ജയിലില്‍ കിടക്കാനുള്ള യോഗമാണ് തനിക്കുണ്ടായതെന്ന് ധര്‍മജന്‍ പറയുന്നു. ഇത് പറഞ്ഞതും ചുറ്റുമുള്ളവരെല്ലാം കൈയ്യടിച്ച് കൊണ്ട് താരത്തെ പ്രോത്സാഹപ്പിക്കുകയായിരുന്നു. ഇവിടെയുള്ള പഴയ സാറുമാര്‍ക്ക് ചിലപ്പോള്‍ ഓര്‍മയുണ്ടാകും. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുടിവെള്ള സമരവുമായി വാട്ടര്‍ അതോറിറ്റിയെ ആക്രമിക്കുകയൊക്കെ ചെയ്ത കേസിലാണ് ഒരു തവണ ജയിലില്‍ കിടക്കേണ്ടി വന്നത്.

മറ്റൊന്ന് കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു. അത് എന്തിന് വേണ്ടിയാണെന്ന് പറയാന്‍ പറ്റില്ല. എന്തായാലും താന്‍ രണ്ട് തവണ നിങഅങളെ പോലെ ജയില്‍ പുള്ളിയായി ഇവിടെ കിടന്നിട്ടുണ്ടെന്നും തമാശരൂപേണ ധര്‍മജന്‍ പറഞ്ഞു. കേരളത്തിലെ ഒരുമാതിരിപ്പെട്ട ജയിലുകളിലൊക്കെ പ്രോഗ്രാമുകള്‍ ചെയ്യാന്‍ അവസരം കിട്ടിയിട്ടുണ്ട്. ഇവിടെ വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നുമാണ് ജയിലിലെ അനുഭവങ്ങളെ പറ്റി ധര്‍മജന്‍ പറഞ്ഞിരിക്കുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയാണിപ്പോള്‍.
സ്റ്റേജ് പരിപാടികള്‍ക്ക് പുറമേ സിനിമയില്‍ സജീവമാണ് ധര്‍മജന്‍. പാപ്പി അപ്പച്ച എന്ന സിനിമയിലൂടെയാണ് നടന്‍ അഭിനയരംഗത്ത് ചുവടുറപ്പിക്കുന്നത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ ചെയ്തു. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി സിനിമയില്‍ വളരെ കുറച്ച് വേഷങ്ങളെ താരം അവതരിപ്പിച്ചിട്ടുള്ളു.
താന്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തത് അല്ലെന്നും ആരും തന്നെ വിളിക്കാത്തതാണെന്നുമാണ് അടുത്തിടെ ധര്‍മജന്‍ വെളിപ്പെടുത്തിയത്.
'തന്നെ മനഃപൂര്‍വ്വം ആരും വിളിക്കാത്തതാകും. മാത്രമല്ല സിനിമയ്ക്ക് വേണ്ടി ഞാന്‍ ആരെയും വിളിക്കാറുമില്ല. ഇതുവരെ അങ്ങോട്ട് ചാന്‍സ് ചോദിച്ച് വിളിക്കാറില്ലെന്നാണ് ധര്‍മജന്‍ അന്ന് പറഞ്ഞിരുന്നത്. സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന 'പൊറാട്ട് നാടകം, കൊറോണ ധവാന്‍' എന്നീ ചിത്രങ്ങളിലാണ് ധര്‍മജന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ടിനി ടോമിനൊപ്പം പൊലീസ് ഡേ എന്ന ചിത്രവും പുറത്തിറങ്ങാനുണ്ട്.


Click it and Unblock the Notifications











