For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപേട്ടനെ കണ്ടപ്പോൾ സഹിച്ചില്ല, സ്വന്തം ചേട്ടനെ പോലെ, കരയാനുണ്ടായ സാഹചര്യത്തെ കുറിച്ച് ധർമ്മജൻ

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ധർമ്മജൻ ബോൾഗാട്ടി. ഏഷ്യാനെറ്റ് പ്ലസ് അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയിലൂടെയാണ് ധർമ്മജൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. രമേശ് പിഷാരടിയ്ക്കൊപ്പമായിരുന്നു മിനിസ്ക്രീൻ തുടക്കം. പിന്നീട് ഇവരുടെ കോമ്പോ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.

  സാരിയിൽ സുന്ദരിയായി നടി, ഇത്രയും സിമ്പിളാകാൻ പറ്റുമോ

  മിനിസ്ക്രീനിൽ പിഷാരടിക്ക് ഒപ്പമാണെങ്കിൽ ബിഗ് സ്ക്രീനിൽ ദിലീപിനോടെപ്പമാണ് ധർമ്മജൻ എത്തിയത്. 2010 ൽ പുറത്തിറങ്ങിയ ദിലീപ്- കാവ്യ മാധവൻ- ഇന്നസെന്റ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായ പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ കുട്ടാപ്പി എന്ന കഥാപാത്രവും ഡയലോഗുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ദിലീപ് ചിത്രങ്ങളിൽ സജീവമായിരുന്നു. ഇപ്പോൾ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹസ്യതാരമാണ് ധർമ്മജൻ.

  പിഷാരടിയെ പോലെ തന്നെ ദിലീപുമായും വളരെ അടുത്ത സൗഹൃദമാണ് ധർമ്മജനുള്ളത്. സ്വന്തം ചേട്ടനെ പോലെയാണ് ദിലീപിനെ കാണുന്നതെന്ന് നടൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത ജയിലിന് മുന്നിൽ നിന്ന് കരയാൻ ഇടയായ സാഹചര്യത്തെ കുറിച്ച് മനസ് തുറക്കുകയാണ് ധർമ്മജൻ. മനോരമ ന്യൂസ് അവതരിപ്പിക്കുന്ന നേരേ ചോവ്വേ എന്ന പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ പിഷാരടിയുമായുളള സൗഹൃദത്തെ കുറിച്ചും തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചുമൊക്കെ താരം പറയുന്നുണ്ട്.

  തിരഞ്ഞെടുപ്പ് സമയത്ത് ധർമ്മജന്റെ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് ദിലീപുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് നടൻ വെളിപ്പെടുത്തിയത്. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും താൻ അധികം ആലോചിക്കാറില്ലെന്നായിരുന്നു ധർമ്മജന്റെ മറുപടി. ദിലീപ് തനിക്ക് സ്വന്തം ചേട്ടനെ പോലെയാണ്. അദ്ദേഹത്തെ താൻ വിശ്വസിക്കുന്നു. വീടിന്റെ പുറത്ത് പെയിന്‍റ് അടിച്ചോണ്ടിരിക്കുമ്പോഴാണ് ദിലീപ് പുറത്ത് വരുന്ന വിവരം നാദിര്‍ഷ വിളിച്ച് പറയുന്നത്. അപ്പോള്‍ അതേ വേഷത്തിൽ തന്നെ വണ്ടിയും എടുത്ത് പോകുകയായിരുന്നു. അന്ന് ഞാൻ കുറച്ച് മദ്യപിച്ചിട്ടുണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ സഹിക്കാന്‍ സാധിച്ചില്ല. അങ്ങനെയാണ് കരഞ്ഞു പോയത്. അന്ന് അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും താരം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

  പിഷാരടിയുമായുളള സൗഹൃദത്തെ കുറിച്ചും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. പിഷാരടി കോൺഗ്രസിൽ ചേർന്നത് തന്നെ ഞെട്ടിച്ചുവെന്നാണ് നടൻ പറയുന്നത്. കൂടാതെ പിഷാരടിയെ കൊണ്ട് നോൺവെജ് കഴിപ്പിച്ചതിനെ കുറിച്ചും ധർമ്മജൻ അഭിമുഖത്തിൽ പറയുന്നു. ഫ്ലെറ്റില്‍ പോവുമ്പോള്‍ പിഷാരടി വെജിറ്റേറിയില്‍ ഫുഡ് ബുക്ക് ചെയ്തിട്ടുണ്ടാവില്ല. നമുക്ക് നോണ്‍വെജ് ഫുഡ് കിട്ടുകയും ചെയ്യും. അപ്പോള്‍ അവന്‍ പട്ടിണി കിടക്കുമ്പോള്‍ ഞാന്‍ എങ്ങനെ കഴിക്കും. അങ്ങനെയാണ് അവനെ നോണ്‍വെജ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത്. പിന്നീട് ലണ്ടനില്‍ വെച്ച് ചിക്കന്‍ കഴിപ്പിച്ച് വീണ്ടും തുടങ്ങി. അതിപ്പോഴും തുടരുന്നെന്നും നടൻ പറയുന്നു.

  ദിലീപിനെ മറക്കാനാവില്ല, ക്യാന്‍സര്‍ വന്നപ്പോള്‍ സഹായിച്ചത് അവന്‍ | FilmiBeat Malayalam

  എന്‍റെ അച്ഛന്‍ കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും കൂടുതല്‍ പേടി പിഷാരടിയെ ആണെന്നും ധർമ്മജൻ പറഞ്ഞു. എന്നെ കൂടുതല്‍ ഉപദേശിക്കുന്ന ആളാണ് പിഷാരടി. സിനിമയൊക്കെ സംവിധാനം ചെയ്യുന്ന സമയത്ത് ദേഷ്യമൊന്ന് കുറയ്ക്കാന്‍ ഞാന്‍ അവനോട് ഞാൻ പറഞ്ഞിരുന്നു. അവനെ അങ്ങോട്ട് ഉപദേശിക്കേണ്ട കാര്യമൊന്നും ഇല്ല. നമ്മളെ ഇങ്ങോട്ട് ഉപദേശിച്ച് നന്നാക്കും. പിഷാരടിയോടുള്ള സ്നേഹം പങ്കുവെച്ച് കൊണ്ട് ധർമ്മജ പറഞ്ഞു.

  English summary
  Dharmajan bolgatty Opens Up His Friendship With Dileep And Ramesh Pisharody Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X