twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപേട്ടന്റെ സിനിമയില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ പലരും ശ്രമിച്ചു,വെളിപ്പെടുത്തി ധര്‍മ്മജന്‍

    By Midhun Raj
    |

    ടെലിവിഷന്‍ പരിപാടികളില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. രമേഷ് പരിപാടിക്കൊപ്പം ചെയ്ത ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന പരിപാടിയാണ് നടന്റെതായി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത്. ബ്ലഫ് മാസ്റ്റേഴ്‌സിന് പിന്നാലെ ബഡായി ബംഗ്ലാവിലെ പ്രകടനവും നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപ് നായകനായ പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയായിരുന്നു ധര്‍മ്മജന്‍ സിനിമയില്‍ എത്തിയത്. ചിത്രത്തില്‍ ദിലീപിനൊപ്പം പ്രധാന വേഷത്തിലാണ് ധര്‍മ്മജന്‍ അഭിനയിച്ചത്. ഇന്നസെന്റും പ്രധാന വേഷത്തില്‍ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ വിജയമായിരുന്നു.

    അതേസമയം ദിലീപേട്ടന്റെ സിനിമയില്‍ നിന്ന് തന്നെ പലരും ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു എന്ന് ഒരഭിമുഖത്തില്‍ ധര്‍മ്മജന്‍ പറഞ്ഞിരുന്നു. ബ്ലഫ് മാസ്‌റ്റേഴ്‌സ് എന്ന പരിപാടി കണ്ടിട്ടാണ് ദിലീപേട്ടന്‍ പാപ്പി അപ്പച്ചാ എന്ന പടത്തിലേക്ക് വിളിക്കുന്നതെന്ന് നടന്‍ പറയുന്നു. അപ്പോ അതുവരെ ദിലീപേട്ടന്റെ കോമ്പിനേഷന്‍ എന്ന് വെച്ചാല്‍ ഹരിശ്രീ അശോകനും സലീംകുമാറും ഒകെ ആയുളള കൂട്ടുകെട്ടായിരുന്നു.

    അപ്പോഴാണ് അതൊന്നു മാറ്റിപ്പിടിക്കാന്‍

    അപ്പോഴാണ് അതൊന്നു മാറ്റിപ്പിടിക്കാന്‍ എന്നെ വിളിക്കുന്നത്. ദിലീപേട്ടന്റെ അനിയന്‍ അനൂപായിരുന്നു അതിന്റെ പ്രൊഡ്യൂസര്‍. അപ്പോ ദിലീപേട്ടന്‍ തന്നെ നായകനായിട്ട് അഭിനയിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ പ്രൊഡക്ഷന്‍. അന്ന് പലരും ദിലീപേട്ടനോട് ചോദിച്ചിരുന്നു. ദിലീപേ ആ ചെറുക്കനെ വെച്ച് വെറുതെ പരീക്ഷിക്കേണ്ട കാര്യമുണ്ടോ എന്ന്. എന്നാല്‍ പുളളി ആ തീരുമാനത്തില്‍ തന്നെ ഉറച്ചുനിന്നു.

    ദിലീപേട്ടനും അനിയന്‍

    ദിലീപേട്ടനും അനിയന്‍ അനൂപും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റോഷന്‍ ചിറ്റൂരും, വ്യാസന്‍ എടവണക്കാട് അവരൊക്കെ എനിക്ക് ഭയങ്കര സപ്പോര്‍ട്ടായിരുന്നു. എന്നാല്‍ ഞാനിതൊന്നും അന്ന് അറിഞ്ഞിരുന്നില്ല. എന്നെ പറ്റി പറഞ്ഞതൊക്കെ ഞാന്‍ പിന്നീടാണ് അറിഞ്ഞത്. അന്ന് ദിലീപേട്ടന്‍ ഞാന്‍ തന്നെ ചെയ്താ മതി എന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. അപ്പോ ആ ഒരു കടപ്പാട് എനിക്ക് അദ്ദേഹത്തോട് എന്നുമുണ്ട്.

    പിന്നീട് ലാലേട്ടന്റെ

    പിന്നീട് ലാലേട്ടന്റെ പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വിളിച്ചതിനെ കുറിച്ചും ധര്‍മ്മജന്‍ പറഞ്ഞു. എന്നാല്‍ അന്ന് സ്റ്റേജ് പരിപാടികള്‍ ഉളളതിനാല്‍ അതില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല. ഈ സ്റ്റേജ് പരിപാടികള്‍ നല്ല ഉത്തരവാദിത്വമുളള ഒന്ന് തന്നെയാണ്. കാരണം നമ്മള് ഒരു പരിപാടിക്ക് വരാമേന്ന് ഏറ്റാല്‍ അതിന് പോയില്ലെങ്കില്‍ പ്രശ്‌നമാവും.

    നമ്മളെ കാത്തിരിക്കുന്ന കുറെ പേരുണ്ട്

    നമ്മളെ കാത്തിരിക്കുന്ന കുറെ പേരുണ്ട്. പിന്നീട് ലാലേട്ടന്റെ തന്നെ ഇട്ടിമാണി മേഡ് ഇന്‍ ചൈനയില്‍ നല്ലൊരു വേഷം കിട്ടിയിരുന്നു. അന്ന് ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ താങ്കളുടെ കൂടെ ആദ്യമായിട്ട് അഭിനയിക്കുകയാണ്. എന്നൊക്കെ പറഞ്ഞ് കളിയാക്കുക ഒകെ ചെയ്തു. അപ്പോ അരികത്ത് സിദ്ധിക്ക നില്‍ക്കുന്നുണ്ടായിരുന്നു. അപ്പോ ഇതിന് മുന്‍പെ കൂടെ അഭിനയിച്ചിട്ടില്ലെ എന്ന് അദ്ദേഹം ചോദിച്ചു.

    അപ്പോ ലാലേട്ടന്‍ പറഞ്ഞു

    അപ്പോ ലാലേട്ടന്‍ പറഞ്ഞു. ഇതിന് മുന്‍പെ അദ്ദേഹത്തെ വിളിച്ചായിരുന്നു. അത് മോശം പടങ്ങളായിരുന്നു. അതുകൊണ്ട് വന്നില്ല. അപ്പോ സിദ്ധിക്ക ചോദിച്ചു. ഏതായിരുന്നു ആ പടങ്ങള്‍. അപ്പോ ലാലേട്ടന്‍ പറഞ്ഞു പുലിമുരുകനും ഒപ്പവും ഒകെ എന്ന്. പിന്നെ ഇട്ടിമാണി തീരുന്നത് വരെ ലാലേട്ടന്‍ ഭയങ്കര കെയറിംഗും സപ്പോര്‍ട്ടും ഒകെയുണ്ടായിരുന്നു. ഞാനും അജു വര്‍ഗീസുമൊക്കെ ഉണ്ടായിരുന്നു.

    Recommended Video

    വിവാദങ്ങൾക്കിടെ ദിലീപ് താരപുത്രിയുടെ സിനിമയുടെ പൂജക്ക് എത്തി | Filmibeat Malayalam
    മൊത്തത്തില് ഒരു ജോളി മൂഡായിരുന്നു ആ പടം

    മൊത്തത്തില് ഒരു ജോളി മൂഡായിരുന്നു ആ പടം. അതിന്റെ സംവിധായകരും അങ്ങനെ തന്നെയായിരുന്നു. ഷൂട്ടിംഗ് ആണെന്ന് തോന്നിപ്പിക്കാത്ത രീതിയില്‍ ഒരു ഉല്‍സവ പ്രതീതിയായിരുന്നു സെറ്റില്‍. സ്റ്റേജ് ഷോയ്ക്കും അങ്ങനെയാണ് പുളളി. എന്നാലും ആദ്യമായി സിനിമയില്‍ കൂടെ അഭിനയിച്ചത് അത് വലിയ സന്തോഷം നല്‍കിയ കാര്യമാണ്. ധര്‍മ്മജന്‍ പറഞ്ഞു.

    Read more about: dileep dharmajan bolgatty
    English summary
    Dharmajan Bolgatty Revealed Dileep Gives Good Support In Cinema Industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X