ഇന്നും നിര്‍ത്താതെ ചിരിക്കാറുണ്ട്, പ്രിയപ്പെട്ട സിനിമകളെക്കുറിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി
മിമിക്രിയിലും സിനിമയിലുമൊക്കെയായി സജീവമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. അവതാരകനായും താരമെത്താറുണ്ട്. കുറിക്ക് കൊള്ളുന്ന കമന്റുകളുമായാണ് താരമെത്താറുള്ളത്. സിനിമാതിരക്കുകള്‍ക്കിടയിലും ചാനല്‍ പരിപാടികളിലും എത്താറുണ്ട്. സിനിമയ്ക്കപ്പുറത്ത് മറ്റ് കാര്യങ്ങളിലും സജീവമാണ് അദ്ദേഹം. സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കാറുണ്ട് ഈ താരം. തനിക്ക് പ്രിയപ്പെട്ട സിനിമകളെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
പ്രിയദർശൻ - മോഹൻലാൽ ടീമിന്റെ 'മിഥുനം' എന്ന സിനിമയാണ് തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സിനിമയെന്ന് ധര്‍മ്മജന്‍ പറയുന്നു. 'കിലുക്ക'ത്തിലെ ഇന്നസെന്റിന്റെ കിട്ടുണ്ണിയും, തിലകന്റെ കഥാപാത്രവും തമ്മിലുള്ള സീനുകളാണ് താൻ ഏറ്റവും കൂടുതൽ തവണ ആവർത്തിച്ചു കാണാറുള്ളതെന്നും താരം പറയുന്നു.

എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സിനിമ ലാലേട്ടന്റെ 'മിഥുന'മാണ്. എനിക്ക് തോന്നുന്നത് ആ സിനിമ ബോക്സ് ഓഫീസ് പരാജയമെന്നാണ്. അത് പോലെ ഞാൻ ഏറ്റവും കൂടുതൽ ആവർത്തിച്ച് കണ്ടിട്ടുള്ള സീൻ കിലുക്കത്തിലെ ഇന്നസെന്റിന്റെ കഥാപാത്രവും, തിലകൻ സാറിന്റെ കഥാപാത്രവും തമ്മിലുള്ള വഴക്കാണ്.
Recommended Video
ആ സിനിമയിൽ അവർ ഒന്നിച്ചുള്ള കോമ്പിനേഷൻ രംഗങ്ങളെല്ലാം തന്നെ മനോഹരമാണ്. തിലകൻ സാറിനെ പോലെയുള്ള ഒരു നടന്റെ മുഖത്തു നോക്കി ഇന്നസെന്റ് ചേട്ടന്റെ വെല്ലുവിളി ഏറെ രസകരമാണ്. അതൊക്കെ ഇന്നും കാണുമ്പോൾ നിർത്താതെ ചിരിക്കാറുണ്ട്". ധർമജൻ പറയുന്നു.


Click it and Unblock the Notifications











