ആദ്യം സലിംകുമാർ പിന്നെ കൽപനയും സുരാജും ഇപ്പോൾ ധർമ്മജനും! കോമഡി രാജാക്കന്മാരുടെ പാട്ട് കാണാം
ധർമ്മജൻ നായികനായെത്തി സപ്ലി എന്ന ആൽബം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
ഹാസ്യ താരങ്ങൾക്ക് നമ്മൾ മലയാളി പ്രത്യേക പരിഗണനയാണ് നൽകുന്നത്. മുൻ നിര താരങ്ങൾ കഴിഞ്ഞാൽ അടുത്ത സ്ഥാനം ഹാസ്യ താരങ്ങൾക്കായിരിക്കും. സലീം കുമാർ, സുരാജ്, ഹരിശ്രീ അശോകൻ എന്നിവരാണ് പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ഹാസ്യ താരങ്ങൾ. ഇവരുടെ കോമഡി നമ്പറുകൾ എന്നും പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു.

അവരുടെ സിനിമകൾ പോലെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ് ഹാസ്യാ താരങ്ങളുടെ കോമഡി ആൽബങ്ങളും. സ്കിറ്റുകളിലൂടെ മാത്രം മല്ല കോമഡി വർക്ക് ഔട്ട് ആകുന്നതെന്നും ഇവർ ഹാസ്യ ആൽബങ്ങളിലൂടെ ഇവർ പണ്ടേ തെളിയിച്ചിരുന്നു. സലിംകുമാർ, സുരാജ്, കൽപന, സുബി എന്നിവരുടെ പ്രകടനങ്ങൾ മലയാളികളുടെ മനസിൽ നിന്ന് അത്ര വേഗം മഞ്ഞു പോകില്ല. എന്നാൽ ഇപ്പോൾ ഇവരുടെ അതേ പതയിലേയ്ക്ക് കടന്നു വരുകയാണ് ധർമ്മജനും. ധർമ്മജൻ നായികനായെത്തി സപ്ലി എന്ന ആൽബം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

എഞ്ചിനിയറിംഗ് വിദ്യാർഥി
ആൽബത്തിൽ എഞ്ചിനിയറിംഗ് വിദ്യാർഥിയായാണ് ധർമ്മജൻ എത്തുന്നത്. കോളേജ് ക്യാമ്പസിൽ ഉഴപ്പി നടക്കുന്ന ഒന്നാന്തരം ഉഴപ്പൻ. നാലുവർഷം കൊണ്ട് 44 സപ്ലികൾ വാരിക്കൂട്ടിയ എഞ്ചിനിയറിംഗ് വിദ്യാർഥിയായിട്ടാണ് താരം എത്തുന്നത്. എഞ്ചിനിയറിങ് കോളേജും അവിടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് ആൽബത്തിന്റെ ഇതിവൃത്തം. ക്യാമ്പസ് ജീവിതം അവസാനിച്ചവർക്കും ഒരു പക്ഷെ സപ്ലി ഒരു മധുരമായ ഒർമ കൂടിയായികരിക്കും.

സൂപ്പർ ഹിറ്റ്
ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ് ധർമ്മജന്റെ സപ്ലി. ഇതിനോടകം തന്നെ ആയിരക്കണക്കിന് പേരാണ് ഗാനം കണ്ടത്. സമൂഹ മാധ്യമങ്ങളിൽ സപ്ലി ട്രെൻഡിങാണ് . അനീസ് ബഷീറാണ് സംവിധാനം. ഉണ്ണി സലാം കാമറയും ശ്രീജിത്ത് രംഗന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
പാട്ട് കാണാം
വീഡിയോ

സലീംകുമാർ സൂപ്പർഹിറ്റ്
പ്രേക്ഷകർ ഏറ്റവും കൂടുൽ കണ്ടതും പാടിയതും നെഞ്ചിലേറ്റിയതുമായ മറ്റൊരു കോമഡി വീഡിയോ ഗാനമാണ സലിം കുമാർ മുഖ്യ റോളിലെത്തിയ കോഫി @ എംജി റോഡ് എന്ന ആൽബത്തിലെ പലവെട്ടം കാത്തു നിന്നു ഞാൻ എന്ന പാട്ട്. സോഷ്യൽ മീഡിയയിൽ വലിയ ചലനം സൃഷ്ടിക്കാൻ ഈ ഗാനത്തിനു കഴിഞ്ഞു. ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ ഗാനത്തിന് മികിച്ച പേക്ഷക പ്രതികരണമാണ് ലഭിച്ചത് . ഇപ്പോഴും ക്യാമ്പസിൽ ചില വിരുതന്മാർ പെൺകുട്ടികളെ നോക്കി ഈ പാട്ട് കാച്ചാറുണ്ട്.
വരില്ലേ നീ
വരില്ലേ നീ

കുരുത്തൻ കൊട്ടവൻ
സുരാജ്- രഞ്ജിനി ഹരിദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുപ് ശങ്കർ പാടി മറ്റൊരു ഹിറ്റ് ആൽബമാണ് കുരുത്തം കെട്ടവൻ. സുരാജിന്റേയും രഞ്ജിനിയുടേയും കോമഡി പ്രണയം പ്രേക്ഷകർ കൈയടിയോടെ സ്വീകരിച്ചിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്നും പ്രേക്ഷകർ നെഞ്ചിലേറ്റുന്ന കോമഡി ആൽബമാണിത്.
പാട്ട് കാണാം
പാട്ട് കാണാം

കൽപ്പന- ഉഷ ഉതുപ്പ് സുബി
സലിം കുമാറിന്റെ ഗാനത്തിന് നല്ല കൗണ്ടറുമായി കൽപ്പന, ഉഷ ഉതുപ്പ്, സുബി സുരേഷ് ടീം എത്തിയിരുന്നു. സലിം കുമാറിനു ലഭിച്ച അതേ സ്വീകാര്യതയാണ് ഈ ഗാനത്തിനും ലഭിച്ചത്. പെൺകുട്ടികളെ നോക്കി ആൺകുട്ടികൾ വരില്ലേ നീ എന്നും ചോദിക്കുമ്പോൾ ഈ ഗാനം തിരിച്ച് കൗണ്ടറായി പെൺകുട്ടികൾ പ്രയോഗിക്കാറുണ്ടായിരുന്നു
വീഡിയോ കണാം
വീഡിയോ കണാം


Click it and Unblock the Notifications











