മദ്യപിക്കാറുണ്ട്, പക്ഷെ അന്ന് മദ്യപിച്ചില്ല; ആ പെൺകൊച്ച് കത്തിക്കയറുകയായിരുന്നു: ധർമ്മജൻ

സിനിമാ രം​ഗത്ത് തന്റേതായ അഭിപ്രായങ്ങളുള്ള നടനാണ് ധർമ്മജൻ. പലപ്പോഴും ധർമ്മജന്റെ പ്രസ്താവനകൾ വിവാദമായിട്ടുണ്ട്. ദിലീപിനെതിരെയുള്ള കേസിലെ നിലപാട്, അമ്മ സംഘടനയെക്കുറിച്ച് നടത്തിയ പ്രസ്താവനകൾ തു‌ടങ്ങിയ കാരണങ്ങളാലെല്ലാം ധർമ്മജൻ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ഇടയ്ക്ക് രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഒരിക്കൽ അമ്മ സംഘടനയെക്കുറിച്ച് മോശമായി സംസാരിച്ചെന്ന് പറഞ്ഞ് വാർത്താ അവതാരകയോട് ധർമ്മജൻ ദേഷ്യപ്പെട്ടിരുന്നു.
നിങ്ങളാദ്യം മനസിലാക്കേണ്ടത് ഞങ്ങൾക്കും കുടുംബമുണ്ടെന്നാണ്. ഞങ്ങൾക്കും ഭാര്യയും മക്കളുമുണ്ട്. അവിടെ നിന്ന് പ്രസം​ഗിക്കുന്നത് പോലെയല്ല. അങ്ങനെയുണ്ടാക്കേണ്ട. ഞാൻ പണിയെടുത്ത് ജീവിക്കുന്ന ആളാണ്. തന്റെ വീട്ടിൽ വന്ന് കഞ്ഞി വെച്ച് കുടിക്കുന്ന ആളല്ല. വല്ല ചീത്തയും തന്നോട് പറഞ്ഞ് പോകും എന്നാണ് ധർമ്മജൻ അന്ന് പറഞ്ഞത്. ധർമ്മജൻ മദ്യപിച്ചാണ് സംസാരിച്ചതെന്ന് അന്ന് വിമർശനങ്ങളും പരിഹാസങ്ങളും വന്നു.

Dharmajan

ഇതേക്കുറിച്ച് പ്രതികരിക്കുകയാണിപ്പോൾ ധർമ്മജൻ. താൻ മദ്യപിക്കുന്നയാളാണെങ്കിലും അന്ന് മദ്യപിച്ചിരുന്നില്ലെന്ന് ധർമ്മജൻ പറയുന്നു. മദ്യപിക്കാറുണ്ട്. മദ്യപിച്ച് പറഞ്ഞ സംഭവങ്ങളുണ്ട്. പക്ഷെ ആ പെൺകൊച്ചിനോട് പറഞ്ഞപ്പോൾ മദ്യപിച്ചിരുന്നില്ല. അത് ഞാൻ വളരെ സിൻസിയറായി പറഞ്ഞതാണ്. ആ പെണ്ണ് കത്തിക്കയറുകയായിരുന്നെന്നും ധർമ്മജൻ പറയുന്നു.

അമ്മ എന്ന സംഘടനയ്ക്ക് കുറേ പേർ എതിരുണ്ടാവും. എല്ലാത്തിനും എതിരുണ്ടാവുമല്ലോ. കുറേ പേർ ഡബ്ല്യുസിസി എന്നൊക്കെ പറഞ്ഞ് പോയില്ലേ. പക്ഷെ ഇപ്പോഴും എന്ത് രസമായിട്ടാണ് അമ്മ പ്രവർത്തിക്കുന്നതെന്ന് അറിയാമോ. എല്ലാർക്കും സഹായമുണ്ട്. അമ്മയുടെ നിലപാടുകൾ തെറ്റല്ലെന്നും ധർമ്മജൻ പറയുന്നു. സിനിമാതെക്കുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ് അമ്മ സംഘടന വിവാദത്തിലായത്. ലെെം​ഗികാരോപണം നേരിട്ടവരിൽ സംഘടനയിലെ നേതൃനിരയിലുള്ളവരും ഉണ്ടായിരുന്നു. എന്നാൽ വിഷയത്തിൽ വ്യക്തമായ മറുപടി നൽകാൻ സംഘടന തയ്യാറായില്ല. സിനിമകളും ഷോകളുമായി തിരക്കുകളിലാണ് നടൻ ധർമ്മജൻ. സ്റ്റേജ് ഷോകളിൽ നിന്നുമാണ് ധർമ്മജൻ താരമായി വളരുന്നത്. പിന്നീട് ടെലിവിഷൻ ഷോകളിലും ശ്രദ്ധിക്കപ്പെട്ടു. രമേശ് പിഷാരടി-ധർമ്മജൻ കോംബോ വൻ ഹിറ്റായി. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.

Dharmajan

നേരത്തെ അമ്മ സംഘടനയുമായി ബന്ധപ്പെട്ട് നേരത്തെ നടൻ പൃഥ്വിരാജിനെതിരെ ധർമ്മജൻ സംസാരിച്ചിരുന്നു. അമ്മയുടെ നേതൃസ്ഥാനത്തേക്ക് പൃഥ്വിരാജ് വരണമെന്ന അഭിപ്രായം വന്നിരുന്നു. ഇതിനെതിരെയാണ് ധർമ്മജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. അമ്മയുടെ മീറ്റിം​ഗിൽ പോലും വരാത്ത ആളാണ് പൃഥ്വിരാജെന്ന് പരോക്ഷമായി ധർമ്മജൻ തുറന്ന‌ടിച്ചു. ഞാൻ വല്ലതും പറഞ്ഞാൽ പച്ചയ്ക്ക് പറയേണ്ടി വരും. വർഷത്തിൽ ഒരിക്കലാണ് അമ്മ മീറ്റിം​ഗ് വെക്കുന്നത്.

ആ മീറ്റിം​ഗിൽ വരുന്നതാണ് ഒരു അം​ഗത്തിന്റെ ഉത്തരവാദിത്വം. ലാലേട്ടൻ മാറിയാൽ കുഞ്ചാക്കോ ബോബൻ അമ്മയുടെ പ്രസിഡന്റായി വരണം. അദ്ദേഹം വളരെ നല്ല വ്യക്തിയാണെന്ന് ധർമ്മജൻ അന്ന് പറഞ്ഞു. ഇതിനെതിരെ പൃഥ്വിരാജിന്റെ അമ്മ നടി മല്ലിക സുകുമാരൻ പ്രതികരിച്ചു. ധർമ്മജൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. ധർമ്മജന് പ്രോ​ഗ്രാമുണ്ടെങ്കിൽ അത് വേണ്ടെന്ന് വെച്ച് ധർമ്മജൻ അമ്മയുടെ മീറ്റിം​ഗിന് വരുമോ. പരിപാടിയില്ലാതെ വെറുതെ ഇരിക്കുന്നത് കൊണ്ടല്ലേ വരുന്നതെന്ന് മല്ലിക സുകുമാരൻ ചോദിച്ചു. നൈമിഷികമായ വികാരം വന്ന് ആളാകാൻ വേണ്ടി പറഞ്ഞതാണെന്ന് തോന്നുന്നെന്ന് വിമർശിച്ച മല്ലിക സുകുമാരൻ അമ്മയുടെ എത്ര മീറ്റിം​ഗിൽ ഏറ്റവും വലിയ കൂട്ടുകാരൻ രമേശ് പിഷാരടി വന്നിട്ടുണ്ടെന്നും ചോദിച്ചു.

More from Filmibeat

Read more about: dharmajan bolgatty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X