twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിവിൻ ബിഗ് ബിയിലെ മമ്മൂക്കയെ പോലെ, ടൊവിനോയും ഞാനും അലമ്പാണ്, സഹോദരങ്ങളെ കുറിച്ച് ധീരജ്

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നിവിൻ പോളിയും ടൊവിനോ തോമസ്. കുടുംബ പ്രേക്ഷകരുടേയും യൂത്തിന്റേയും പ്രിയ താരങ്ങളാണ് ഇരുവരും. യാതൊരു സിനിമാ പരമ്പര്യമില്ലാതെ സിനിമയിൽ ഇരുവരും തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. എന്നാൽ ഇവർ തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. ആലുവക്കാരനായ നിവിനും തൃശ്ശൂർക്കാരനായ ടൊവിനോയും ബന്ധുക്കളാണ്. ഇരുവരേയും തമ്മിൽ ബന്ധിപ്പിക്കുന്നത്. യുവനടൻ ധീരജ് ഡെന്നിയാണ്. നിവിന്റെയും ടൊവിനോയുടെയും സഹോദരനാണ് ധീരജ്.

    ചേട്ടന്മാരെ പോലെ തന്നെ എഞ്ചിനിയറിങ്ങ് ജോലി രാജിവെച്ചതിന് ശേഷമാണ് ധീരജും സിനിമയിൽ എത്തുന്നത്. ചെറിയ വേഷങ്ങളിൽ തലകാണിച്ചിട്ടുണ്ടെങ്കിലും കർണൻ നെപ്പോളിയൻ ഭഗത് സിങ്ങ് എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിത സഹോദരൻമാരെ കുറിച്ചും സിനിമ വിശേഷങ്ങളെ കുറിച്ചും താരം പങ്കുവെയ്ക്കുകയാണ് . മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    നിവിനും  ടൊവിനോയും  തമ്മിലുള്ള  ബന്ധം

    ടൊവിനോ എന്റെ അമ്മയുടെ ചേട്ടന്റെ മകനാണ്. നിവിൻ ചേട്ടൻ എന്റെ അച്ഛന്റെ ചേട്ടന്റെ മകനും. നിവിൻ ചേട്ടനും ടൊവിയും ബന്ധുക്കളാണെന്ന് പലർക്കും അറിയാം എങ്കിലും അത്ര അധികമാർക്കും അറിയില്ല. അവരെ രണ്ട് പേരെയും ബന്ധുക്കളാക്കുന്ന ആ 'ലിങ്ക്' എന്റെ കുടുംബമാണ്. നിവിൻ ചേട്ടൻ എനിക്ക്മൂത്ത ജ്യേഷ്ഠന്റെ സ്ഥാനത്താണ്. ഈ ബിഗ് ബിയിലെ മമ്മൂക്കയെ ഒക്കെ പോലെ. കുഞ്ഞിലേ തൊട്ട് റോൾ മോഡലായി കണ്ടിരുന്ന ആളാണ്. പണ്ടേ തൊട്ട് ഞങ്ങളൊന്നിച്ചാണ്. സിനിമയോടുള്ള എന്റെ ഇഷ്ടം പറഞ്ഞ സമയത്ത് പുള്ളി എനിക്ക് ഒരുപാട് ടിപ്സ് ഒക്കെ പറഞ്ഞു തന്നിരുന്നു. പുള്ളിയുടെ കഷ്ടപാടുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും മനസിലാക്കിയ കാര്യങ്ങളാണത്.

    ടൊവിനോ  അങ്ങനെയല്ല

    ടൊവിനോയുടെ കാര്യം അങ്ങനെയല്ല. ഞങ്ങൾ ഏതാണ്ട് ഒരേ പ്രായമാണ്. കുഞ്ഞിലേ തൊട്ട് അലമ്പാണ്. സത്യം പറഞ്ഞാൽ ടൊവിയുടെ അടുത്ത് ഒരു ഉപദേശം ചോദിക്കാൻ എനിക്ക് ചമ്മലാണ്. ഒരേ പ്രായമല്ലേ..ഒരേ വൈബാണ്. സിനിമയുടെ കാര്യത്തിൽ അവനും ഭയങ്കര പിന്തുണയാണ്. അവനൊപ്പം അഭിനയിക്കുമ്പോൾ ഞാൻ വളരെയധികം കംഫർട്ടബിളായിരുന്നു. പിന്നെ പലരും പറഞ്ഞിട്ടുണ്ട് ടൊവിയുടെ ശബ്ദവുമായി എന്റെ ശബ്ദത്തിന് വളരെയധികം സാമ്യമുണ്ടെന്ന്. കർണന്റെ ഡബ്ബിങ്ങിന് അത് മാറ്റിപിടിക്കണം. എന്റെ സംസാരത്തിലും ഒരു തൃശ്ശൂർ സ്ലാങ്ങ് ഉണ്ട്. എന്നാൽ ഞാൻ പക്കാ ആലുവക്കാരനാണ്.

    സിനിമയിൽ എത്തിയത്

    സ്കൂൾ കാലം തൊട്ടേ നാടകത്തിലൊക്കെ പങ്കെടുക്കാറുണ്ട്. പിന്നെ ഞങ്ങളുടെ പള്ളിയിൽ സിഎംസി എന്ന യൂത്തിന്റെ ഒരു കൂട്ടായ്മ ഉണ്ട്. എല്ലാ മാസാവസാനവും ഈ കൂട്ടായ്മയുടെ ഭാഗമായി എന്തെങ്കിലും പരിപാടികൾ ഉണ്ടാവാറുണ്ട്. തെരുവുനാടകം പോലുള്ളവ. അതിലൊക്കെ സജീവമായിരുന്നു. എന്റെ പള്ളിയിൽ തന്നെയായിരുന്നു നിവിൻ ചേട്ടനും സിജു വിത്സണും അൽഫോൺസ് ചേട്ടനുമെല്ലാം. ഞാൻ നോക്കുമ്പോൾ നമ്മുടെ സീനിയേഴ്സൊക്കെ ഈ പള്ളി പരിപാടികളിലും കൂട്ടായ്മകളിലുമൊക്കെ സജീവമാണ്. . അങ്ങനെ അവരുടെ പാത പിന്തുടർന്ന് അതിലേക്ക് തന്നെ എത്തി.

    സഹോദരങ്ങളുടെ  പേര്  പറഞ്ഞിട്ടില്ല

    സ്വജനപക്ഷപാതമെന്ന സംഗതി വേണ്ടെന്ന് കരുതിയാണ് നിവിൻ ചേട്ടനും ടൊവിയുമായുള്ള ബന്ധമൊന്നും താൻ എങ്ങും പറയാതിരുന്നതെന്നും ധീരജ് പറയുന്നു.എന്റെതായ രീതിയിൽ ശ്രമിക്കുന്നത് എനിക്ക് തന്നെ ഗുണം ചെയ്യുമല്ലോ. ആളുകൾ കുറച്ചെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങിയത് കൽക്കിയിലൂടെയാണ്. ആർക്കും പാവം തോന്നിപ്പോകുന്ന ഗോവിന്ദൻ എന്ന കഥാപാത്രമായിരുന്നു തന്റേത്. ടൊവി വഴിയാണ് കൽക്കിയുടെ ഓഡിഷനിലെത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണ സമയത്താണ് കർണൻ നെപ്പോളിയൻ ടീം എന്നെ സമീപിക്കുന്നത്..

    Read more about: nivin pauly tovino
    English summary
    Dheeraj Denny Compared Nivin Pauly As An Elder Brother Like Mammootty's Bilal Character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X