ചെന്നൈയിൽ പലയിടങ്ങളിലായി അത്യാഢംബര വീടുകൾ, പ്രതിഫലം 25 കോടി, 33 വർഷത്തിനുള്ളിലെ വിക്രത്തിന്റെ സമ്പാദ്യം!

രജനിയുടെ മാസും കമലിന്റെ ക്ലാസും സമാസമം ചേർന്ന നടനാണ് വിക്രമെന്നാണ് ആരാധകർ പറയാറുള്ളത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ വിക്രം സിനിമയിലേക്ക് രംഗപ്രവേശം ചെയ്തെങ്കിലും ഒരു ദശാബ്ധത്തോളം നല്ല വേഷങ്ങൾ മറ്റുമായി കാത്തിരുന്ന ശേഷമാണ് കരിയറിൽ ഒരു ബ്രേക്ക് വിക്രത്തിന് കിട്ടുന്നത്. 1999ൽ, ബാലയുടെ സേതുവിലൂടെയായിരുന്നു ആ ബ്രേക്ക് സംഭവിച്ചത്. തുടർന്ന് വാണിജ്യമൂല്യവും കലാമേന്മയും ഒത്തിണങ്ങിയ നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി എത്തി.

ഒരു വശത്ത് സേതുവും കാശിയും പോലെ ക്ലാസ് ചിത്രങ്ങൾ ചെയ്യുമ്പോൾ തന്നെ മറുവശത്ത് ദൂളും സാമിയും പോലുള്ള ചിത്രങ്ങളിലും അഭിനയിച്ച് വിക്രം മാസായി. ക്ലാസും മാസും കൂടിച്ചേർന്ന പിതാമ​ഗനും അന്യനും ഇന്നും ആരാധകർ ഏറെ. ഇടയ്ക്കൊക്കെ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ വന്ന പാളിച്ചകൾ അദേഹത്തിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടുവെങ്കിലും ആരാധകരുടെ എണ്ണത്തിൽ കുറവുണ്ടായില്ല.

Vikram

കഥാപാത്രത്തിന്റെ പൂർണ്ണതക്കായി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന നടൻ കൂടിയാണ് വിക്രം. ശങ്കറും മണിരത്നവുമടക്കമള്ള മുൻനിര സംവിധായകരുടെ ഫസ്റ്റ് ചോയ്സ് ഇന്നും വിക്രമാണ്. ചിയാൻ വിക്രമിന്റെ ആരാധകർ കാത്തിരിക്കുന്ന ധ്രുവനച്ചത്തിരം സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ ട്രെയിലറിന് വലിയ സ്വീകരണമാണ് ആരാധകരിൽ നിന്നും ലഭിച്ചത്.

വിനായകനാണ് ചിത്രത്തിൽ വില്ലൻ. നവംബര്‍ 24ന് ചിത്രം റിലീസ് ചെയ്യും. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസിനെത്തുക. ധ്രുവനച്ചത്തിരം: ചാപ്റ്റർ വൺ: യുദ്ധ കാണ്ഠം എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്.

ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു. ഏഴ് വർഷങ്ങൾക്കുശേഷമാണ് ചിത്രം ഇപ്പോൾ റിലീസിനെത്തുന്നത്. ആദിത്യവർമ്മയിൽ വിക്രത്തിന്റെ മകൻ ​ധ്രുവായിരുന്നു നായകൻ.

മകൻ ആ സിനിമയിൽ അഭിനയിച്ചില്ലായിരുന്നുവെങ്കിൽ താൻ തന്നെ അഭിനയിക്കുമായിരുന്നെന്ന് വിക്രം പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. മുപ്പത്തിമൂന്ന് വർഷത്തിലേറെയായി ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ വിക്രത്തിന്റെ സാമ്പദ്യമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

vikram

25 കോടി മുതൽ 35 കോടി വരെയാണ് വിക്രം ഇപ്പോൾ തന്റെ സിനിമകൾക്ക് പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. ചെന്നൈയിൽ പലയിടങ്ങളിലായി ആഢംബര വീടുകൾ അദ്ദേഹത്തിനുണ്ട്. കാർ പ്രേമിയായ താരത്തിന് അഞ്ചിലധികം ആഡംബര കാറുകൾ സ്വന്തമായുണ്ട്. ജിം അടക്കം അത്യഢംബര സൗകര്യങ്ങൾ നിറഞ്ഞതാണ് വിക്രത്തിന്റെ വസതി.

നിലവിൽ 150 കോടിയോളം രൂപയുടെ ആസ്തിയുടെ ഉടമയാണ് ചിയാൻ വിക്രം. പ്രചരിക്കുന്ന റിപ്പോർട്ടുകൾ എത്രത്തോളം ശരിയാണെന്ന് വ്യക്തമല്ല. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ ധ്രുവും തമിഴിൽ ഡിമാന്റുള്ള യുവനടനാണ്.

തങ്കലാനാണ് റിലീസിന് തയ്യാറെടുക്കുന്ന വിക്രത്തിന്റെ മറ്റൊരു സിനിമ. പ്രഖ്യാപനം തൊട്ടെ ആകാംക്ഷയുണ്ടാക്കിയതാണ് വിക്രം നായകനാകുന്ന തങ്കലാൻ. സംവിധാനം പാ രഞ്‍ജിത്താണ് എന്നതിനാലും ചിത്രം ചര്‍ച്ചയായി. വൻ മേയ്‍ക്കോവറിലാണ് വിക്രം തങ്കലാൻ സിനിമയില്‍ എത്തുന്നതും എന്നതും ആകര്‍ഷകമാണ്. തങ്കലാൻ 2024 പൊങ്കലിന് പ്രദർശനത്തിന് എത്തിയേക്കും. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

More from Filmibeat

Read more about: vikram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X