നീ എനിക്കൊപ്പം നിന്നത് പോലെ എന്നും നിന്റെ കൂടെ ഞാനുണ്ടാവും, മേഘ്‌നയുടെ ഓരോ വാക്കിലും ചിരു മാത്രം!!!
മേഘ്‌ന രാജ് ഇന്ന് സിനിമാ ലോകത്ത് ശരിയ്ക്കുമൊരു ഹീറോയിന്‍ ആണ്. ഒറ്റപ്പെടുന്നവര്‍ക്ക് കരുത്തും പ്രചോദനവുമാണ് മേഘ്‌ന രാജ്.. സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുയ്ക്കുന്ന ഓരോ വാക്കുകളിലും ചിരഞ്ജീവിയോടുള്ള അടങ്ങാത്ത പ്രണയവും, ആ പ്രണയം നല്‍കിയ ധൈര്യവും നിറഞ്ഞു നില്‍ക്കുന്നു.
ഏറ്റവും ഒടുവില്‍ നടി പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലും ചിരജ്ജീവിയുടെ സാന്നിധ്യമുണ്ട്. ഭര്‍തൃ സഹോദരനും നടനുമായ ധ്രുവ് സര്‍ജ്ജയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് മേഘ്‌ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പും ചിത്രവും ശ്രദ്ധ നേടുന്നു. ധ്രുവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് നടി പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.

'എനിക്കൊപ്പം കരുത്തായി നീ നിന്നത് പോലെ, എന്നും നിനക്കൊപ്പം ഞാനുണ്ടാവും. സത്യം. എന്റെ പ്രിയപ്പെട്ട പിറന്നാളുകാരന് എന്നും സന്തോഷം മാത്രം ആശംസിയ്ക്കുന്നു. നമ്മുടെ ചിരു ചിരിയ്ക്കുന്നത് പോലെ നീയും ചിരിയ്ക്കൂ. സന്തോഷം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍' എന്നാണ് മേഘ്‌നയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
മേഘ്‌ന രാജിന്റെ വളകാപ്പ് / സീമന്ത ചടങ്ങിനിടെ പുറത്തു വന്ന ചില ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്റിങ് ആയിരുന്നു. പ്രിയതമന്റെ വലിയ കട്ടൗട്ട് തനിയ്ക്ക് സമീപം വച്ചാണ് മേഘ്‌ന വളകാപ്പ് ചടങ്ങുകള്‍ നടത്തിയത്. വേദനിപ്പിയ്ക്കുന്ന ചിത്രങ്ങളായിരുന്നു എങ്കിലും അതില്‍ മേഘ്‌ന എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കരുത്തുണ്ടായിരുന്നു എന്നാണ് ആരാധകര്‍ പറഞ്ഞത്. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങള്‍ ഭാഷയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

നീണ്ട പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് മേഘ്‌ന രാജും ചിരജ്ജീവി സര്‍ജ്ജയും 2018 ല്‍ വിവാഹിതരായത്. ഒന്നിച്ച് ജീവിച്ച് കൊതി തീരും മുന്‍പെ 2020 ജൂണ്‍ മാസത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരജ്ജീവി മരണപ്പെടുകയായിരുന്നു. ചിരജ്ജീവിടെ നഷ്ടപ്പെടുമ്പോള്‍ മേഘ്‌ന രാജ് നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നതാണ് ഏറെ വേദനയുളവാക്കിയത്.
യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന രാജ് മലയാള സിനിമയിലെത്തയത്. തെലുങ്കിലും തമിഴിലും കന്നടയിലും സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മേഘ്‌ന ഏറ്റവും അധികം സിനിമകള്‍ അഭിനയിച്ചത് മലയാളത്തിലാണ്. ബ്യൂട്ടിഫുള്‍, റെഡ് വൈന്‍, മെമ്മറീസ്, 100 ഡിഗ്രി സെല്‍ഷ്യസ്, ഡോള്‍ഫിന്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു.


Click it and Unblock the Notifications