മേഘ്‌ന രാജിന്‍റെ ബേബി ഷവര്‍ ചടങ്ങില്‍ വികാരഭരിതനായി ധ്രുവ സര്‍ജ, കണ്ണ് നനയിപ്പിക്കുന്ന വീഡിയോ

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടം കരയിച്ച വിയോഗങ്ങളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. 10 വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. ചിരു എപ്പോഴും കൂടെയുണ്ടെന്നും എങ്ങോട്ടും പോയില്ലെന്ന് പറഞ്ഞ് ഇടയ്ക്ക് മേഘ്‌ന എത്തിയിരുന്നു. ആ വിയോഗത്തില്‍ നിന്നും കുടുംബം ഇതുവരെ കരകയറിയിട്ടില്ലെന്നായിരുന്നു അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.

ചിരഞ്ജീവി സര്‍ജയുടെ സിനിമയ്ക്ക് സഹോദരനായ ധ്രുവ സര്‍ജ ശബ്ദം നല്‍കിയെക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ചേട്ടനെ സ്‌ക്രീനില്‍ കണ്ടതോടെ ശബ്ദം ഇടറുന്നുവെന്നും, ഡബ്ബിംഗ് പൂര്‍ത്തിയാക്കാനായില്ലെന്നും ധ്രുവ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മേഘ്‌ന രാജിന്റെ സീമന്ത ചടങ്ങ് നടത്തിയത്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 മേഘ്‌ന രാജിന്റെ ബേബി ഷവര്‍

മേഘ്‌ന രാജിന്റെ ബേബി ഷവര്‍

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മേഘ്‌ന രാജ്. അമ്മയാവാനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു താരത്തിന് ഭര്‍ത്താവിനെ നഷ്ടമായത്. ഈ വേദനയില്‍ നിന്നും താരത്തിന് കരകയറാനാവട്ടെയെന്നായിരുന്നു താരങ്ങളും ആരാധകരും പ്രാര്‍ത്ഥിച്ചത്. താരത്തിന്റെ ബേബി ഷവര്‍ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. ചിരഞ്ജീവി സര്‍ജയുടെ അമ്മയും സഹോദരനായ ധ്രുവയും ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

ചിരുവിന്റെ സാന്നിധ്യം

ചിരുവിന്റെ സാന്നിധ്യം

നിറവയറില്‍ കൈവെച്ച് സന്തോഷവതിയായി നില്‍ക്കുന്ന മേഘ്‌നയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തനിക്ക് ഒപ്പമായി ചിരുവിന്റെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുകയായിരുന്നു മേഘ്‌ന രാജ്. ചിരിച്ച് നില്‍ക്കുന്ന ചിരുവിന്റെ മുഖം തനിക്ക് നല്‍കുന്ന ആശ്വാസത്തെക്കുറിച്ച് പറഞ്ഞ് മേഘ്‌ന എത്തിയിരുന്നു. ചിരു എങ്ങോട്ടും പോയിട്ടില്ലെന്നും കുഞ്ഞിലൂടെ പുനര്‍ജനിക്കുമെന്നും താരം പറഞ്ഞിരുന്നു. എന്നും സന്തോഷത്തോടെ ഇരിക്കാനാണ് അദ്ദേഹം പറയാറുള്ളത്. അത് പോലെയാണ് താനെന്നും താരം പറഞ്ഞിരുന്നു.

വിങ്ങിപ്പൊട്ടി ധ്രുവ

വിങ്ങിപ്പൊട്ടി ധ്രുവ

മേഘ്‌നയ്ക്ക് പിറകിലായി മുഴുവന്‍ സമയവും ധ്രുവയുണ്ടായിരുന്നു. ഇടയ്ക്ക് സഹോദരനോട് തമാശ പറഞ്ഞ് ചിരിക്കുന്ന മേഘ്‌നയേയും വീഡിയോയില്‍ കാണാം. സഹോദരിയെ ചേര്‍ത്ത് പിടിച്ചിരുന്നു ധ്രുവ. ഈ ചടങ്ങിന് ശേഷമായാണ് ചിരുവിന്റെ ഫോട്ടോയ്ക്ക് അരികില്‍ കുടുംബസമേതം ചിത്രത്തിനായി പോസ് ചെയ്തത്. ഈ സമയത്ത് ചിരുവിനെ നോക്കി വികാരധീനനാവുന്നുണ്ട് ധ്രുവ. ചേട്ടനെ മിസ്സ് ചെയ്യണമെന്നും തിരിച്ച് വന്നേ തീരൂയെന്നും പറഞ്ഞ് ഇടയ്ക്ക് ധ്രുവ എത്തിയിരുന്നു.

മേഘ്‌നയുടെ പോസ്റ്റ്

മേഘ്‌നയുടെ പോസ്റ്റ്

ബേബി ഷവര്‍ വിശേഷം പങ്കുവെച്ച് മേഘ്‌ന രാജും എത്തിയിരുന്നു. നിറവയറില്‍ കൈവെച്ചുള്ളതും കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ളതുമായ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. എനിക്ക് ഏറെ പ്രിയപ്പെട്ട രണ്ടുപേര്‍, ഇങ്ങനെയാണ് ഇപ്പോള്‍ ചിരു വേണ്ടിയിരുന്നത്, ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും, എല്ലായ്്‌പോഴും എന്നത്തേക്കുമെന്നുമായിരുന്നു മേഘ്‌ന രാജ് കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പും ചിത്രങ്ങളും വൈറലായി മാറിയത്.

Recommended Video

സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam
ആരാധകരും താരങ്ങളും

ആരാധകരും താരങ്ങളും

താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് മേഘ്‌നയ്ക്ക് ആശംസ അറിയിച്ചെത്തിയത്. താരം പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങള്‍ താരങ്ങളും ഷെയര്‍ ചെയ്യാറുണ്ട്. നസ്രിയ നസീം ഉള്‍പ്പടെ മലയാളി താരങ്ങളുമായി വളരെ അടുത്ത ബന്ധമാണ് മേഘ്‌നയ്ക്കുള്ളത്. ചിരു-മേഘ്‌ന വിവാഹത്തില്‍ തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം പങ്കെടുത്തിരുന്നു. വിവാഹ ശേഷവും മേഘ്‌ന സിനിമയില്‍ സജീവമായിരുന്നു. കുഞ്ഞതിഥിയുടെ വരവിനായി ആരാധകരും കാത്തിരിക്കുകയാണ്.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X