ചേട്ടന്റെ വിവാഹ ശേഷം ചേട്ടത്തിയമ്മയെക്കുറിച്ച് അമ്മ പറഞ്ഞു തന്നു; എന്നെ ആഴത്തിലത് സ്പർശിച്ചു; ധ്രുവ സർജ

കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണം സിനിമാ ലോകത്തെ ഞെ‌ട്ടിച്ചതാണ്. തീർത്തും അപ്രതീക്ഷിതമായിട്ടാണ് ചിരഞ്ജീവി സർജയു‌ടെ മരണ വാർത്ത പുറത്ത് വന്നത്. 35ാം വയസിലെ നടന്റെ വിയോ​ഗം ഏവരെയും ഞെ‌ട്ടിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. മലയാളികൾക്ക് സുപരിചിതയായ നടി മേഘ്ന രാജിന്റെ ഭർത്താവാണ് ചിരഞ്ജീവി സർജ. നടൻ മരിക്കുമ്പോൾ മേഘ്ന ​ഗർഭിണിയാണ്. ഭർത്താവിന്റെ മരണം മേഘ്നയെ പിടിച്ചുലച്ചു. പൊട്ടിക്കരയുന്ന മേഘ്നയുടെ ​ദൃശ്യങ്ങൾ ഏവർക്കും വിങ്ങലായി.

റായൻ സർജ എന്നാണ് മേഘ്നയ്ക്ക് പിറന്ന മകന്റെ പേര്. ചിരഞ്ജീവി സർജയുടെ സഹോദരനാണ് നടൻ ധ്രുവ സർജ. ചേട്ടന്റെ ഭാര്യയായിരുന്ന മേഘ്നയെക്കുറിച്ച് സംസാരിക്കുകയാണ് ധ്രുവ സർജയിപ്പോൾ. ചേട്ടന്റെ ഭാര്യ എന്നതിനപ്പുറം തനിക്ക് അമ്മയെ പോലെയാണിവരെന്ന് ധ്രുവ സർജ പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

Dhruva Sarja   Chiranjeevi Sarja

കർണാടകയിൽ സഹോദരന്റെ ഭാര്യയെ അമ്മയെ പോലെയാണ് കാണുക. ചേട്ടന്റെ വിവാഹത്തിന് ശേഷം അമ്മ എന്നെ വിളിച്ച് ഇതാരാണെന്ന് അറിയാമോ എന്ന് ചോദിച്ചു. ചേട്ടന്റെ ഭാര്യ എന്ന് ഞാൻ സ്റ്റെെലായി പറഞ്ഞു. അങ്ങനെയല്ല, നിന്റെ അമ്മയാണതെന്ന് പറഞ്ഞു. അത് തന്നെ ആഴത്തിൽ സ്പർശിച്ചു. അന്ന് ചേ‌ട്ടനെ ഞാൻ കളിയാക്കി. അപ്പോൾ ചേട്ടന് ഇവർ ആരാണെന്ന് ഞാൻ ചോദിച്ചു. ആ ദിവസങ്ങൾ താൻ വല്ലാതെ മിസ് ചെയ്യുന്നെന്നും ധ്രുവ സർജ പറയുന്നു.

ചേ‌ട്ടന്റെ മകൻ വിക‍ൃതിയാണ്. ഞാനുണ്ടെങ്കിൽ ‍‍ഡാൻസ് ചെയ്യില്ല. നാണമാണ്. എന്നാൽ ഞാനില്ലാത്തപ്പോൾ എന്റെ പാട്ടുകൾക്ക് അവൻ ഡാൻസ് ചെയ്യും. തന്റെ മകളും ചേട്ടന്റെ മകനും ഒരേ പോലെയാണ് വളരുന്നത്. അവർ നല്ല കൂട്ടാണ്. അവൻ വളരെ പ്രൊട്ടക്ടീവാണ്. ആരും അനിയത്തിയോട് സംസാരിക്കരുത്. ആരും അവളെ എടുക്കരുത്. എനിക്കിത് അറിയില്ലായിരുന്നു. ചേട്ടത്തി വീഡിയോ കോൾ ചെയ്ത് എന്റെ മകളെ എടുക്കുമ്പോൾ അവന്റെ പ്രതികരണം കാണിച്ച് തന്നു. അവൻ അവളുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും ധ്രുവ സർജ വ്യക്തമാക്കി.

Dhruva Sarja   Chiranjeevi Sarja

ചേ‌ട്ടനെക്കുറിച്ച് താൻ അഭിമുഖങ്ങളിൽ സംസാരിക്കാത്തതിന് കാരണം അമ്മയും ചേട്ടത്തിയുമെല്ലാം അഭിമുഖം കാണുന്നത് കൊണ്ടാണ്. തന്റെ വിഷമങ്ങൾ പറഞ്ഞ് അവരെ വിഷമിപ്പിക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്നും ധ്രുവ സർജ വ്യക്തമാക്കി. ചിരഞ്ജീവി സർജയുടെ മരണമുണ്ടാക്കിയ ആഘാതം മറി കടക്കാൻ കുടുംബത്തിന് ഇന്ന് വരെയും സാധിച്ചിട്ടില്ല.

അതേസമയം വിഷമഘട്ടങ്ങളെ അതിജീവിച്ച് മേഘ്ന രാജ് സാധാരണ ജീവിതത്തിലേക്ക് വന്ന് കൊണ്ടിരിക്കുകയാണെന്ന് നടിയുടെ പിതാവ് സുന്ദർ രാജ് അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പോലും അവൾ വർക്ക് ചെയ്യുന്നുണ്ട്. ഭർത്താവ് മരിച്ച ശേഷം ഒരു സ്ത്രീ ഫംങ്ഷനുകൾക്ക് വന്നാൽ ഭർത്താവ് മരിച്ചിട്ടും നാട് ചുറ്റുകയാണെന്ന് ചിലർ പറയും. ഭർത്താവ് മരിച്ചവർക്ക് ഒന്നും ചെയ്യാൻ പാടില്ലേ. അവർക്കും അവരുടേതായ ജീവിതമുണ്ടെന്നും സുന്ദർ രാജ് ചൂണ്ടിക്കാ‌ട്ടി.

More from Filmibeat

Read more about: chiranjeevi sarja meghana raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X