കുടുംബത്തിൽ നടന്നത് അറിയാമല്ലോ, ഭാര്യക്ക് പേടി; ചേട്ടന്റെ മകൻ വിഷമിക്കരുതെന്നും ധ്രുവ സർജ
കന്നഡ താരം ചിരഞ്ജീവി സർജയുടെ മരണം ഏവരെയും ഞെട്ടിച്ച വാർത്തയായിരുന്നു. തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ചിരഞ്ജീവി സർജയുടെ മരണം. 35ാം വയസിലാണ് ഹൃദയാഘാതം വന്ന് ചിരഞ്ജീവി സർജ മരിച്ചത്. മരണ സമയത്ത് ഭാര്യ നടി മേഘ്ന രാജ് ഗർഭിണിയുമാണ്. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടമായിരുന്നു മേഘ്നയ്ക്കിത്. ചിരഞ്ജീവി സർജയുടെ മരണം പിടിച്ചുലച്ച മറ്റൊരു വ്യക്തിയാണ് നടന്റെ അനുജൻ ധ്രുവ സർജ. അപ്രതീക്ഷിത വിയോഗം താങ്ങാനാകാതെ പൊട്ടിക്കരയുന്ന ധ്രുവ സർജയുടെ വീഡിയോ അന്ന് ഏവർക്കും വിങ്ങലായി.
കന്നഡ സിനിമാ രംഗത്ത് ചേട്ടനെ പോലെ വലിയ ജനപ്രീതി ധ്രുവ സർജയ്ക്കുമുണ്ട്. ഇപ്പോഴിതാ ചേട്ടനെക്കുറിച്ച് സംസാരിക്കുകയാണ് ധ്രുവ സർജ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. ചേട്ടനെ എല്ലാ ദിവസവും ഓർക്കാറുണ്ട്. ചേട്ടൻ ചെന്നെെയിലാണ് പഠിച്ചത്. എനിക്ക് തമിഴ് ഇത്രയെങ്കിലും അറിയുന്നതിന് കാരണം ചേട്ടനാണ്. ചേട്ടൻ നന്നായി തമിഴ് സംസാരിക്കും. ചേട്ടൻ ഇപ്പോൾ ഇല്ല, വേറെ നാട്ടിൽ പോയിരിക്കുകയാണ്, തിരിച്ച് വരും എന്നാണ് ഞാൻ ഇവിടെ പറയുന്നത്.

കാരണം ചേട്ടന്റെ മകൻ റയാൻ ഈ വീഡിയോ കണ്ടേക്കാം. അവനെ വിഷമിപ്പിക്കുന്ന ഒന്നും തനിക്ക് സംസാരിക്കാൻ താൽപര്യമില്ലെന്നും ധ്രുവ സർജ പറഞ്ഞു. ചേട്ടൻ എല്ലാവരുമായും ക്ലോസ് ആയിരുന്നു. പ്രത്യേകിച്ചും അച്ഛനും അമ്മയുമായി. റായൻ നല്ല രീതിയിൽ വളരുന്നു. എന്റെ മകളുടെ പേര് രുദ്രാക്ഷി എന്നാണ്. അവർ ഒരുമിച്ച് കളിക്കുന്നു. അവൻ വളരെ പൊസസീവാണ്. അനിയത്തിയെക്കുറിച്ചും ആരും സംസാരിക്കാൻ പാടില്ല, എടുക്കാൻ പാടില്ല. അവൻ വളരെ പ്രൊട്ടക്ടീവ് ആണ്.
ആക്ഷൻ സീനുകൾ ചെയ്യുമ്പോൾ ഇപ്പോൾ തന്റെ ഭാര്യക്ക് ആശങ്കയുണ്ടെന്നും ധ്രുവ സർജ പറയുന്നു. അവൾക്ക് നല്ല പേടിയുണ്ട്. എന്താണ് കുടുംബത്തിൽ സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമല്ലോ. ദൈവത്തോട് പ്രാർത്ഥിച്ഛ്, കുങ്കുമം തൊടും. ഇടയ്ക്കിടെ തന്നെ വിളിക്കുമെന്നും ധ്രുവ സർജ വ്യക്തമാക്കി. ചേട്ടന്റെ ഭാര്യ മേഘ്ന രാജ് തനിക്ക് അമ്മയെ പോലെയാണെന്നും ധ്രുവ സർജ വ്യക്തമാക്കി.

ഭർത്താവിന്റെ വിയോഗമുണ്ടാക്കിയ ആഘാതം മറി കടന്ന് ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് മേഘ്ന രാജ്.
തത്സമ തത്ഭവ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് നടി തിരിച്ചെത്തിയിട്ടുണ്ട്. മകൻ റായൻ രാജ് സർജയുടെ ഫോട്ടോകൾ നടി ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. നേരത്തെ മകളുടെ ഭാവിയെക്കുറിച്ച് മേഘ്നയുടെ പിതാവ് സുന്ദർ രാജ് സംസാരിച്ചിട്ടുണ്ട്.
ഘട്ടത്തിൽ മകൾക്ക് കല്യാണം കഴിക്കണമെന്ന് തോന്നിയാൽ ആരും അവളെ തടയില്ല. അവളുടെ സ്വന്തം ജീവിതമാണ്. അവളിപ്പോഴും ചെറുപ്പമാണ്. അത് നടക്കേണ്ടപ്പോൾ നടക്കുമെന്ന് സുന്ദർ രാജ് അന്ന് പറഞ്ഞു. ആര് അവളുടെ ജീവിതത്തിേലക്ക് വന്നാലും ഒരു കുഞ്ഞ് കൂടെയുണ്ടെന്ന് ചിന്തിക്കണം. ഒരു അച്ഛനായും നിൽക്കേണ്ടി വരുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











