For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേഘ്‌നയ്ക്ക് കൂട്ടായി ജൂനിയര്‍ ചിരു, കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ അര്‍ജുന്‍റെ പാട്ടും, വീഡിയോ വൈറല്‍

  |

  തെന്നിന്ത്യന്‍ സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുകയാണ് ജൂനിയര്‍ ചിരുവിനായി. ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗത്തില്‍ എല്ലാവരും ഒരുപോലെ വേദനിച്ചിരുന്നു. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു വിയോഗം. നെഞ്ചുവേദനയെത്തുടര്‍ന്നായിരുന്നു ചിരുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്കൊന്നുമില്ലെന്നും വിഷമിക്കരുതെന്നുമായിരുന്നു താരം അവസാനമായി പ്രിയതമയോട് പറഞ്ഞത്. നാളുകള്‍ക്കിപ്പുറം കുഞ്ഞതിഥിയെ വരവേല്‍ക്കാനായി കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടിയിരുന്നു.

  10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് മേഘ്‌നയും ചിരുവും വിവാഹിതരായത്. വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു മേഘ്‌ന. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ചിരു യാത്രയായത്. ചിരുവിന് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു ധ്രുവ സര്‍ജയുടെ ഫാം ഹൗസ്. അന്ത്യവിശ്രമത്തിനായി തിരഞ്ഞെടുത്തതും ഈ സ്ഥലമായിരുന്നു. കുഞ്ഞതിഥിയെ വരവേല്‍ക്കും മുന്‍പ് കുടുംബത്തില്‍ നടന്ന ചടങ്ങിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  ധ്രുവയുടെ പോസ്റ്റ്

  ധ്രുവയുടെ പോസ്റ്റ്

  ചിരുവിന് മാത്രമല്ല സഹോദരനായ ധ്രുവയ്ക്കും ആരാധകരേറെയാണ്. അമ്മാവന് പിന്നാലെയായാണ് മരുമക്കളും സിനിമയിലേക്കെത്തിയത്. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ലഭിച്ചിരുന്നത്. ചേട്ടനും അനിയനുമാണെങ്കിലും അതിനമപ്പുറത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. ചിരു പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞായിരുന്നു നേരത്തെ ധ്രുവ എത്തിയത്. എങ്ങനെയെങ്കിലും തിരിച്ച് വന്നേ മതിയാവൂയെന്നും താരം കുറിച്ചിരുന്നു. കുഞ്ഞതിഥിയെ വരവേല്‍ക്കുന്നതിനായി നടത്തിയ ചടങ്ങിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് ധ്രുവ ഇപ്പോള്‍.

  അര്‍ജുന്റെ ഗാനം

  അര്‍ജുന്റെ ഗാനം

  പൂര്‍ണ്ണ ഗര്‍ഭിണിയായ മേഘ്‌നയെ അനുഗ്രഹിക്കാനായി കുടുംബത്തിലെല്ലാവരും എത്തിയിരുന്നു. വേദിയിലെല്ലാം ചിരുവിന്റെ ചിരിക്കുന്ന മുഖമുള്ള കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ പാടുന്നത് പോലെ നമുക്ക് ജൂനിയര്‍ ചിരുവിനായി വെല്‍കം ഗാനം പാടാമെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. ഇതിന് ശേഷമായാണ് എല്ലാവരും വെല്‍ക്കം ഗാനം പാടിയത്. ഈ വീഡിയോയായിരുന്നു ധ്രുവ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയത്.

  മേഘ്‌നയുടെ സങ്കടം

  മേഘ്‌നയുടെ സങ്കടം

  സന്തോഷവതിയായാണ് വന്നതെങ്കിലും ഇടയ്ക്ക് ചിരുവിനെ ഓര്‍ത്ത് കണ്ണീര് പൊഴിക്കുന്നുണ്ട് മേഘ്‌ന. ധ്രുവയും മാറി നിന്ന് കണ്ണുനീര്‍ തുടക്കുന്നതും വീഡിയോയില്‍ കാണാം. ചിരു ആഗ്രഹിക്കുന്ന തരത്തിലുള്ള ബേബി ഷവര്‍ ചടങ്ങുകളായിരുന്നു ധ്രുവ നടത്തിയത്. ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടയിലും ഇരുവരും കണ്ണുനീര്‍ തുടക്കുന്നുണ്ടായിരുന്നു. ബേബി ഷവര്‍ പാര്‍ട്ടിക്കൊപ്പമായാണ് ധ്രുവയുടെ പിറന്നാളാഘോഷവും നടത്തിയത്.

  സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam
  കൂടെത്തന്നെയുണ്ട്

  കൂടെത്തന്നെയുണ്ട്

  ഹാപ്പി ബര്‍ത്ത് ഡേ ചിരു, എന്നും നിന്നോടെനിക്ക് സ്‌നേഹമാണ്. ജൂനിയര്‍ ചിരു ഉടനെത്തുമെന്നും പറഞ്ഞായിരുന്നു ധ്രുവ സര്‍ജ എത്തിയത്. മേഘ്‌നയെ ടാഗ് ചെയ്തായിരുന്നു പിറന്നാളാശംസ നേര്‍ന്നിട്ടുള്ളത്. ഒക്ടോബര്‍ 17നാണ് ചിരു സര്‍ജയുടെ പിറന്നാള്‍. ചിരുവിന്റെ അവാസന സിനിമയിലെ ഗാനവും, എക്കാലത്തേയും മികച്ച ചിത്രത്തിന്റെ റിറിലീസും ഇതേ ദിനത്തില്‍ നടത്തുന്നുണ്ട്. കുഞ്ഞതിഥിയും ഇതേ ദിനത്തിലായിരിക്കും വരുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

  English summary
  Dhruva Sarja's lovely wishes to Meghana Raj, Arjun Sarja sung a song for junior Chiru, video went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X