ധുരന്ധർ 2 ചരിത്രം തിരുത്തി കുറിക്കുമോ?; അഡ്വാൻസ് ബുക്കിങിലൂടെ ഇതുവരെ 200 കോടി വാരി, ആദ്യ ദിനം 100 കോടി നേടും?

സിനിമാലോകം കാത്തിരിക്കുന്ന ചിത്രമാണ് ധുരന്ധര്‍ 2. ഒരിടവേളയ്ക്കുശേഷം ബോളിവുഡിൽ വലിയൊരു വിജയം നേടാൻ സിനിമയ്ക്ക് കഴിഞ്ഞു. ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ ധുരന്ധറിന്റെ രണ്ടാം ഭാഗം മാര്‍ച്ച് 19 അതായത് നാളെ ആഗോള തലത്തില്‍ റിലീസ് ചെയ്യും. അതിന് മുന്നോടിയായി ഇന്ന് വൈകുന്നേരം മുതല്‍ തെരഞ്ഞെടുത്ത തിയേറ്ററുകളില്‍ മാത്രമായി പെയ്ഡ് പ്രിവ്യൂസ് നടക്കുകയാണ്.

ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രപരമായ തുടക്കത്തിനൊരുങ്ങുന്ന സിനിമ അഡ്വാൻസ് ബുക്കിങിലൂടെ മാത്രം ഇതുവരെ നേടിയത് 200 കോടിയാണ്. പെയ്ഡ് പ്രിവ്യൂ ഷോകളിൽ നിന്ന് മാത്രം ചിത്രം 42 കോടി രൂപയും നേടിക്കഴിഞ്ഞു.12000ൽ അധികം ഷോകൾ ആദ്യ ദിവസം രാജ്യത്താകമാനം നടക്കും.

Dhurandhar 2

അതിനാൽ തന്നെ ആദ്യ ദിവസത്തെ കലക്ഷനിൽ ചരിത്രം സൃഷ്ടിക്കപ്പെട്ടേക്കും. ആദ്യ ദിവസം നടക്കുന്ന ഷോകളിലൂടെ 100 കോടി നെറ്റ് ഓപ്പണിംഗ് ഉറപ്പാക്കാനാണ് ധുരന്ധർ 2 ടീം ലക്ഷ്യമിടുന്നത്. ഷാരൂഖ് ഖാന്റെ പഠാൻ, ജവാൻ, രൺബീർ കപൂറിന്റെ ആനിമൽ എന്നീ സിനിമകളുടെ ആദ്യ ദിന റെക്കോർഡ് ഇതിനോടകം ധുരന്ധർ മറികടന്നു. കഴിഞ്ഞ വർഷം റിലീസായ ധുരന്ധർ പ്രതീക്ഷകളെ മറികടന്ന് ചരിത്ര വിജയം നേടിയിരുന്നു.

വിമർശകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയ ചിത്രം ബ്ലോക്ക്ബസ്റ്ററായിരുന്നു. ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സാണ് രണ്ടാം ഭാഗത്തിനായി കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിച്ചത്. അടുത്ത് കാലത്ത് റിലീസ് ചെയ്ത ഏറ്റവും മികച്ച ബോളിവുഡ് സിനിമകളിൽ ഒന്നാമ് ധുരന്ധർ. അതിനാൽ തന്നെ രണ്ടാം ഭാ​ഗത്തിന് വൻ ഹൈപ്പാണ് പ്രേക്ഷകർക്കിടയിൽ.

ട്രെയിലർ റിലീസ് ചെയ്തതോടെ പ്രേക്ഷകരുടെ കൗതുകവും ആവേശവും പതിന്മടങ്ങായി. ഇന്ത്യയിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി മാറിയേക്കും ധുരന്ധർ 2. 3 മണിക്കൂർ 49 മിനിറ്റ് ദൈർഘ്യമുള്ളതാണ് രണ്ടാം ഭാ​ഗം. ദേശീയ അവധി ഇല്ലെങ്കിലും മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഉഗാദി കാരണം അവധി ദിനമായതിനാൽ ഓപ്പണിംഗ് കലക്ഷൻ വർധിക്കാനിടയുണ്ട്.

മൊത്തത്തിൽ ധുരന്ധർ 2 ആദ്യ ദിനത്തിൽ ഡബ്ബ് ചെയ്ത പതിപ്പുകൾ ഉൾപ്പെടെ 70-75 കോടി നെറ്റ് നേടുമെന്നാണ് കണക്കാക്കുന്നത്. പെയ്ഡ് പ്രിവ്യൂസും ചേർത്ത് നോക്കുമ്പോൾ 105-113 കോടി നെറ്റ് ഓപ്പണിംഗ് ലക്ഷ്യമിടുന്നു. ഇതോടെ 100 കോടി കടക്കുന്ന ആദ്യ ബോളിവുഡ് ചിത്രം ആകാനുള്ള സാധ്യതയും ഏറി.

പെയ്ഡ് പ്രിവ്യൂസ് ഇല്ലായിരുന്നെങ്കിൽ ചിത്രം 85-95 കോടി നെറ്റ് ഓപ്പണിംഗ് ലക്ഷ്യമിട്ടേനേ. എന്നാൽ ഇപ്പോൾ പെയ്ഡ് പ്രിവ്യൂസിന്റെ സഹായത്തോടെ ചരിത്ര നേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ്. മെട്രോ നഗരങ്ങളില്‍ മിക്കയിടതും 600 രൂപ മുതല്‍ 900 രൂപ വരെയാണ് പെയ്ഡ് പ്രിവ്യൂവിനുള്ള ടിക്കറ്റ് വില. അതേസമയം ചിലിയടത്ത് ഐമാക്‌സ് ടിക്കറ്റുകള്‍ 1000 രൂപയ്ക്കാണ് നല്‍കപ്പെടുന്നത്.

സെൻസർ സർട്ടിഫിക്കേഷൻ റിപ്പോർട്ട് പ്രകാരം ചിത്രത്തിൽ നിന്ന് ഏകദേശം ആറ് മിനുട്ടോളം ദൈർഘ്യമുള്ള ഭാഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തു. സിനിമയിൽ സെൻസർ ബോർഡ് നിർദേശിച്ച 21 പ്രധാന മാറ്റങ്ങളിൽ നാല് എണ്ണം അതിക്രൂരമായ അക്രമ ദൃശ്യങ്ങളുമായി ബന്ധപ്പെട്ടതാണ്.

രൺവീർ സിങിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ ആദിത്യ ധർ തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നതും.

More from Filmibeat

Read more about: ranveer singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X