twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബേസിലിന്റെ സംവിധാനത്തെക്കാളും ധ്യാനിന് രസിച്ചത് ബേസിലിന്റെ അഭിനയം

    |

    മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായിരുന്നു ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി. മലയാള സിനിമയെ ലോകോത്തര നിലവാരത്തിൽ എത്തിച്ച സിനിമ എന്ന് തന്നെ പറയാം. കഥയിലും ദൃശ്യാവിഷ്കാരത്തിലും സാങ്കേതിക മികവിലും മുന്നിൽ നിന്ന ചിത്രം മലയാളി പ്രേക്ഷകരെ ഏറെ രസിപ്പിച്ച ഒന്നാണ്.

    ബേസില്‍ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയവും കൈവരിച്ചു. എന്നാൽ ബേസില്‍ സംവിധാനം ചെയ്ത മിന്നൽ മുരളിയെകാളും മറ്റൊരു സിനിമയാണ് തനിക്ക് ഇഷ്ടപെട്ടതെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാൻ.

    ഇത്രെയും നല്ലൊരു സിനിമ എന്തുകൊണ്ട് ധ്യാൻ ശ്രീനിവാസന് അത്രക്ക് ഇഷ്ടമായില്ല എന്ന് ചിന്തിക്കുന്നവർ ഉണ്ടാവാം. അതിന് കാരണവും ധ്യാൻ വ്യക്തമാക്കുന്നു.

    ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയേക്കാളും ബേസില്‍ അഭിനയിച്ച ജാന്‍ എ മന്‍ എന്ന സിനിമയാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്ന് ധ്യാൻ വ്യക്തമാക്കി.

    പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമ

    അവനെ അറിയുന്ന ആള്‍ക്കാര്‍ക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമയായിരിക്കും ജാന്‍ എ മന്‍. സിനിമ എന്നുള്ള രീതിയേക്കാളും എനിക്ക് സിനിമയില്‍ അവനെ ഇഷ്ടമായി," ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

    ബേസിലിനോടുള്ള ഇഷ്ട്ടം കൊണ്ടും ബേസിലിന്റെ തമാശകൾ കൊണ്ടും ചിത്രം ഒരുപാട് ആസ്വദിച്ച് കണ്ടുവെന്ന് ധ്യാൻ വ്യക്തമാക്കി.

    ധ്യാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഉടലിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം വ്യക്തമാക്കിയത്.

    സീരിയസ് ചെയ്യാനാണ് എളുപ്പം.

    മുൻപ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സീരിയസ് കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

    ധ്യാനിന് കോമഡിയാണോ സീരിയസ് ആണോ ചെയ്യാൻ കൂടുതൽ താല്പര്യം എന്ന് അവതാരിക ചോദിച്ചപ്പോൾ തനിക്ക് സീരിയസ് റോളുകൾ ചെയ്യുന്നതിനോടാണ് കൂടുതൽ താൽപര്യമെന്ന് ധ്യാൻ വ്യക്തമാക്കി.

    " സീരിയസ് ചെയ്യാനാണ് എളുപ്പം. കോമഡി ചെയ്യാൻ വലിയ പാടാ. ടൈമിംഗ് കിട്ടണം അവരുമായിട്ടുള്ളൊരു വർക്ക് ഔട്ട് കിട്ടണം അത് വലിയ പാടാ... സീരിയസ് ചെയ്യാൻ അത്രക്ക് വലിയ പാടില്ല" ധ്യാൻ പറഞ്ഞു.

    Recommended Video

    മിന്നൽ മുരളി ഡ്യൂപ്ലിക്കേറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് ഇവിടുണ്ട്.. വീഡിയോ വൈറൽ
    ഉടൽ മെയ് 20 ന് തീയറ്ററുകളിൽ

    മെയ് 20 ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്താനിരിക്കുകയാണ് ഉടൽ എന്ന ചിത്രം. രതീഷ് രഘുനന്ദൻ്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിൽ ഇന്ദ്രന്‍സ്, ദുര്‍ഗാ കൃഷ്ണ എന്നിവരാണ് ധ്യാനിനൊപ്പം മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

    ഒരു ഫാമിലി ഡ്രാമ ആയി ഒരുക്കിയിരിക്കുന്ന സിനിമയാണ് ഉടൽ. പുറത്തുവന്ന ഉടലിന്റെ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇന്ദ്രന്‍സിന്റെ വേറിട്ട മേക്കോവറും ഗംഭീര പ്രകടനവും ആയിരുന്നു ടീസറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

    മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

    Read more about: basil joseph dhyan sreenivasan
    English summary
    Dhyan Sreenivas love to see Basil Joseph's acting than his direction.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X