twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാല് മാസമായി അവള്‍ക്ക്! ആരാധ്യ സൂസന്‍ ധ്യാനെന്നാണ് പേര്! മകളെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍!

    |

    അഭിനേതാവായി അരങ്ങേറിയ ധ്യാന്‍ ശ്രീനിവാസന്‍ ലവ് ആക്ഷന്‍ ഡ്രാമയിലൂടെയാണ് സംവിധായകനായി അരങ്ങേറിയത്. നിവിന്‍ പോളിയും നയന്‍താരയും നായികനായകന്‍മാരായെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ വിനീത് ശ്രീനിവാസനും അഭിനയിച്ചിരുന്നു. അഭിനയം മാത്രമല്ല സംവിധാനത്തിലും തനിക്ക് താല്‍പര്യമുണ്ടെന്ന് തെളിയിച്ചായിരുന്നു ധ്യാന്‍ മുന്നേറിയത്. അജു വര്‍ഗീസായിരുന്നു ധ്യാനിന്റെ സിനിമ നിര്‍മ്മിച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് വിനീതും ധ്യാനും. ഇവരുടെ വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

    19ാമത്തെ വയസ്സിലാണ് വിനീത് ദിവ്യയെ പരിചയപ്പെട്ടത്. കോളേജില്‍ വിനീതിന്റെ ജൂനിയറായി പഠിച്ചതാണ് ദിവ്യ. റാഗിംങ്ങിനിടയിലായിരുന്നു ദിവ്യയെ പരിചയപ്പെട്ടത്. അതേ സമയത്ത് തന്നെയാണ് ധ്യാന്‍ അര്‍പ്പിതയെ പരിചയപ്പെട്ടത്. ചെറുപ്രായത്തില്‍ തന്നെ പരസ്പരം തിരിച്ചറിഞ്ഞതിനാലാവാം രണ്ടുപേരുടെ ജീവിതത്തിലും പങ്കാളികളില്‍ നിന്നും വലിയ സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. വിഹാന് ശേഷമുള്ള അടുത്ത അതിഥിയെ കാത്തിരിക്കുകയാണ് വിനീതും ദിവ്യയും. അതിനിടയിലാണ് ധ്യാന്‍ ശ്രീനിവാസന്‍ മകളെക്കുറിച്ച് സംസാരിച്ചത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

    മകളുടെ വരവ്

    ലവ് ആക്ഷനെന്ന സിനിമയുടെ വര്‍ക്കിലേക്ക് കടക്കുന്നതിനിടയിലായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായത്. ഇവിടെ പാലുകാച്ച് അവിടെ താലികെട്ട് എന്ന തരത്തിലായിരുന്നു 2 വര്‍ഷം കടന്നുപോയതെന്ന് ധ്യാന്‍ പറയുന്നു. സിനിമ എഴുതിത്തുടങ്ങിയപ്പോഴായിരുന്നു വിവാഹം. ചിത്രീകരണം തുടങ്ങിയതിന് പിന്നാലെയായാണ് മകള്‍ ജനിച്ചത്. ആരാധ്യ സൂസന്‍ ധ്യാന്‍ എന്നാണ് മകള്‍ക്ക് പേര് നല്‍കിയത്. നാല് മാസമായി മകള്‍ക്കെന്നും ധ്യാന്‍ പറയുന്നു.

    പ്രണയിച്ച് വിവാഹം

    പ്രണയിച്ച് വിവാഹിതരായവരാണ് ധ്യാനും അര്‍പ്പിതയും. പ്രണയകഥയെക്കുറിച്ചും ധ്യാന്‍ വാചാലനായിരുന്നു. തിരുവനന്തപുരത്ത് വെച്ചാണ് അര്‍പ്പിതയെ പരിചയപ്പെട്ടത്. ഫ്‌ളാറ്റില്‍ അയല്‍ക്കാരായാണ് താമസിച്ചത്. കോഴ്‌സ് പാതിവഴിയില്‍ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് തിരിച്ചുവന്നതിന് ശേഷമാണ് പ്രണയം തുടങ്ങിയത്. ഇതിന് ശേഷമാണ് അര്‍പ്പിതയും ചെന്നൈയിലേക്ക് പഠിക്കാനായി എത്തിയത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് അച്ഛനും അമ്മയ്ക്കുമൊക്കെ നേരത്തെ തന്നെ അറിയാമായിരുന്നു.

    അവനാണ് രാജാവ്

    ആഗ്രഹങ്ങളുടെ കാര്യത്തില്‍ ധ്യാനാണ് രാജാവെന്നായിരുന്നു വിനീതിന്റെ കമന്റ്. താന്‍ കൃത്യമായി സഞ്ചരിക്കുന്നയാളും ധ്യാന്‍ ഉഴപ്പനാണെന്നുമാണ് കരുതുന്നതെങ്കില്‍ അത് തെറ്റാണ്. വലിയ ലക്ഷ്യമാണ് ധ്യാനിന്റെ മനസ്സിലുള്ളത്. അതിലേക്കെത്താനായി സഞ്ചരിക്കുന്ന വഴിയും വേറെയാണ്. മലയാളത്തിന് പുറത്തുള്ള ചിത്രങ്ങളെക്കപറിച്ചും അവന്‍ ചിന്തിക്കുന്നുണ്ട്. ആദ്യ സിനിമയില്‍ നയന്‍താരയെ നായികയാക്കിയതിന് പിന്നിലെ കാരണവും അതാണ്. താനാണ് അംമ്പീഷ്യസ് എന്നാണ് എല്ലാവരും കരുതുന്നത്, എന്നാല്‍ അവന്‍ അമ്പീഷ്യന്‍സിന്റെ രാജാവാണ്.

    വിനീതിന്റെ പിന്തുണ

    പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് വീട്ടിലേക്ക് തിരികെ ചെന്നപ്പോള്‍ ആരുടേയും പിന്തുണ ലഭിച്ചിരുന്നില്ല, എന്താണ് ഭാവിപരിപാടിയെന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍ സിനിമയെന്ന മറുപടിയായിരുന്നു നല്‍കിയത്. ഇത് കേട്ടതും പെട്ടിയുമെടുത്ത് വിട്ടോളാനായിരുന്നു പറഞ്ഞത്. എന്നാല്‍ ഏട്ടന്‍ ആ സമയത്ത് ഒപ്പം നില്‍ക്കുകയായിരുന്നു. താന്‍ എന്തെങ്കിലും ആവണമെന്ന ആഗ്രഹം ഏട്ടനുണ്ടായിരുന്നു. ആ സമയത്ത് തനിക്ക് പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നു. പഠിപ്പിക്കാനായുള്ള ശ്രമങ്ങള്‍ വീണ്ടും തുടര്‍ന്നിരുന്നുവെങ്കിലും അതില്‍ നിന്നെല്ലാം ര്ക്ഷപ്പെട്ട് സിനിമയിലേക്ക് തന്നെ എത്തുകയായിരുന്നു ധ്യാന്‍.

     താരതമ്യങ്ങള്‍ തുടക്കം മുതലേ

    ധ്യാന്‍ ശ്രീനിവാസന്‍ സിനിമയിലേക്കെത്തുമെന്നറിഞ്ഞപ്പോള്‍ മുതലേ താരതമ്യങ്ങളും തുടങ്ങിയിരുന്നു. ശ്രീനിവാസനെപ്പോലെയാണോ അതോ വിനീതിനെപ്പോലെയാണോ എന്നൊക്കെയായിരുന്നു എല്ലാവരും ചോദിച്ചത്. കുട്ടിക്കാലം മുതല്‍ത്തന്നെ അത്തരരത്തിലുള്ള താരതമ്യപ്പെടുത്തലുകളുണ്ടായിരുന്നുവെന്ന് ധ്യാന്‍ പറയുന്നു. അച്ഛനെപ്പോലെ എഴുതുമോ, ഏട്ടനെപ്പോലെ പാടുമോയെന്നൊക്കെയായിരുന്നു പലരും ചോദിച്ചത്. ചെന്നൈയിലേക്ക് പോയതോടെയാണ് ആ ചോദ്യം അവസാനിച്ചത്.

    English summary
    Dhyan Sreenivasan Talking About his Daughter.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X