ധ്യാൻ ശ്രീനിവാസന്റെ കാമുകി, കരട്ടെ ബ്ലാക്ക് ബെല്‍റ്റ്, 'ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സി’ല്‍ തൻവി റാം
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായ ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ഒന്നിക്കുന്ന ചിത്രമാണ് ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ്'. ചിത്രത്തിൽ നായികയായി എത്തുന്നത് മലയളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ തൻവി റാമാണ്. ഇപ്പോഴിത ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തി നടി. ചിത്രത്തിൽ ധ്യാനിന്റെ കാമുകിയായിട്ടാണ് തൻവി എത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

നിധി എന്ന കഥാപാത്രത്തെയാണ് തൻവി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കരട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ കഥാപാത്രമായാണ് തന്‍വി വേഷമിടുന്നതെന്നും താരം പറയുന്നു. ആയോധനകലയിൽ എനിക്ക് യാതൊരു പശ്ചാത്തലവുമില്ലെന്ന് നടി അഭിമുഖത്തിൽ പറയുന്നുണ്ട്. ചിത്രത്തിനായി കരാട്ടെ അഭ്യസിക്കുകയാണ് താനെന്നും തന്‍വി വ്യക്തമാക്കുന്നുണ്ട്. അമ്പിളി എന്ന ആദ്യ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ തന്‍വി ചെറിയ സമയത്തിനുളളിൽ തന്നെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു. കപ്പേള എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി പുറത്തു വന്ന നടിയുടെ ചിത്രം. ശ്രീനാഥ് ഭാസിയുടെ കാമുകിയായിട്ടായിരുന്നു നടി എത്തിയത്.
ബിബിന്‍ദാസ്, ബിബിന്‍ വിജയ് എന്ന കഥാപാത്രങ്ങളായാണ് ധ്യാനും അജുവും ചിത്രത്തിൽ എത്തുന്നത്.. സ്‌കൂളില്‍ വെച്ച് ഇവരെ കൂട്ടുകാര്‍ ദാസനും വിജയനുമെന്ന പേരു വിളിക്കുന്നതോടെ ഇവര്‍ വലിയ ചങ്ങാതിമാരായി. ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവര്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്നു. ഇതിനിടയില്‍ പല പ്രതിസന്ധികളാണ് ഇവരെ തേടിയെത്തുകയാണ്. നോട്ടു നിരോധനം, ഓഖിദുരന്തം, വെള്ളപ്പൊക്കം, കൊറോണ ഇതിനെയെല്ലാം ചിത്രത്തിൽ ചർച്ചയാകുന്നുണ്ട്,
.ധ്യാൻ, അജു എന്നിവർക്കൊപ്പം ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, അഹമ്മദ് സിദ്ദിഖ് അലന്‍സിയര്‍, ജോണി ആന്റ ണി, മേജര്‍ രവി, രമേഷ് പിഷാരടി, ഇടവേള ബാബു, സോഹന്‍ സീനുലാല്‍, രമേഷ് പിഷാരടി, ലെന, സരയൂ ദിപ്തി, നീനാ കുറുപ്പ്, ദീപ്തി കല്യാണി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. രഞ്ജിനിക്കൊപ്പം നടൻ സണ്ണിവെയ്നും അതിഥി വേഷത്തിലെത്തുന്നുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരി, വി.എം വിനു എന്നിവരുടെ സംവിധാന സഹായിയും പരസ്യമേഖലയിലും പ്രവര്‍ത്തിച്ച മാക്സ് വെല്‍ ജോസ് ആണ് ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി കരാട്ടെ അഭ്യസിക്കുകയാണ് താനെന്നും തന്‍വി വ്യക്തമാക്കി. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്നത്.


Click it and Unblock the Notifications