Just In
- 3 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
- 3 hrs ago
സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്, നടൻ പ്രേം നസീറിന്റെ പഴയ അഭിമുഖം വൈറലാകുന്നു
- 3 hrs ago
സാന്ത്വനത്തില്‍ കിടിലന്‍ ട്വിസ്റ്റ്, ശിവനെ അപമാനിച്ചവരോട് തിരിച്ചടിച്ച് അഞ്ജലി, അപ്രതീക്ഷിത നീക്കം കിടുക്കി
- 4 hrs ago
അമിതാഭ് ബച്ചന് തന്റെ പ്രണയം അംഗീകരിക്കാത്തതിന് കാരണമുണ്ട്; കുടുംബത്തിന് വേണ്ടിയാണെന്ന് നടി രേഖ
Don't Miss!
- News
വട്ടിയൂര്‍ക്കാവ് കഥകള്‍... വികെപിയെ വീഴ്ത്താന്‍ ആര് വരും; പേരുകള്‍ കേട്ടാല്‍ അന്തംവിടും... എന്താണ് സത്യം?
- Sports
ISL 2020-21: മുംബൈയും ഹൈദരാബാദും ഒപ്പത്തിനൊപ്പം, ഗോള്‍രഹിത സമനില
- Finance
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ബിഐ!!
- Automobiles
ഇലക്ട്രിക് പരിവേഷത്തിൽ വീണ്ടും വിപണിയിലെത്താനൊരുങ്ങി റെനോ 5
- Lifestyle
കൊളസ്ട്രോള്‍ കുറക്കും പ്രകൃതി സൂത്രം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അന്ന് മോഹൻലാലും ശ്രീനിവാസനും, ദാസനും വിജയനുമായി അജു വർഗീസും ധ്യാനും
ലിജോ ജോസ് പെല്ലിശ്ശേരി വി.എം.വിനു എന്നിവരുടെ പ്രധാന സഹായിയും പരസ്യമേഖലയില്‍ ഏറെ പരിചയവും നേടിയ മാക്സ് വെല്‍ ജോസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്. ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തന്വി റാം ആണ് നായിക.
ബിബിന്‍ദാസ്, ബിബിന്‍ വിജയ് എന്ന രണ്ടു ചെറുപ്പക്കാരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പഠിക്കുന്ന സമയത്ത് അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ഇവരെ ദാസനും വിജയനുമെന്ന പേര് ചാര്‍ത്തിയതോടെ ഇവര്‍ ഉറ്റ ചങ്ങാതിമാരുമായി മാറി. ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവര്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്നു. ഇതിനിടയില്‍ പല പ്രതിസന്ധികളാണ് ഇവരെ തേടിയെത്തിയത്. നോട്ടു നിരോധനം, ഓഖിദുരന്തം, വെള്ളപ്പൊക്കം, കൊറോണ ഇതിനെയെല്ലാം അതിജീവിച്ചു കൊണ്ട് ഇവര്‍ തങ്ങളുടെ സ്വപ്ന സായൂജ്യത്തിനായി ഇറങ്ങിത്തിരിക്കുന്നു. ഇതിനിടയില്‍ ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളും, നര്‍മ്മങ്ങളുമൊക്കെ കൂടിച്ചേര്‍ന്നതാണ് ഈ സിനിമ.
ധര്മ്മജന് ബൊള്‍ഗാട്ടി, അഹമ്മദ് സിദ്ദിഖ് അലന്‍സിയര്‍, ജോണി ആന്റെ ണി, മേജര്‍ രവി, രമേഷ് പിഷാരടി, ഇടവേള ബാബു, സോഹന്‍ സീനുലാല്‍, രമേഷ് പിഷാരടി, ലെന, സരയൂ ദിപ്തി, നീനാ കുറുപ്പ്, ദീപ്തി കല്യാണി, എന്നിവര്‍ക്കൊപ്പം സണ്ണി വെയ്നും രഞ്ജിനി ഹരിദാസും അതിഥിതാരങ്ങളായും എത്തുന്നു. അനില്‍ ലാലിന്റെ ഗാനങ്ങള്‍ക്ക് പ്രകാശ് അലക്സ് ഈണം പകര്‍ന്നിരിക്കുന്നു. സന്തോഷ് തനിമ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം- അസീസ് കരുവാക്കുണ്ട്, മേക്കപ്പ്-മീരാമാക്സ്, കോസ്റ്യും ഡിസൈന്‍ - മുദുല, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അംബ്ബോസ്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് - എസ്സാന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- സജി പുതുപ്പള്ളി, വാര്‍ത്താ പ്രചരണം- വാഴൂര്‍ ജോസ്.
ബഞ്ചാ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അഹമ്മദ് റുബിന്‍ സലിം, അനു ജൂബി ജയിംസ്, നഹാസ് എം.അഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 25 ന് കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടന്ന ലളിതമായ ചടങ്ങോടെ ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമായി. റോജി.എം.ജോണ്‍ എം.എല്‍.എ. സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പി.പി.കെ.ബദറുദ്ദീന്‍ ഫസ്റ്റ് ക്ലാപ്പും നല്കി.